സിപിഐയും സിപിഎമ്മും ഇടുക്കിയില്‍ നേര്‍ക്കുനേര്‍; സിപിഎമ്മില്‍ നിന്നും കൊഴിഞ്ഞു പോകുന്നവര്‍ ബിജെപിയിലേക്കോ?

സിപിഐയും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം ഒരു ഇടവേളയ്ക്ക് ശേഷം മുറുകുന്നു. സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് സിപിഎമ്മിനെതിരെ നിശിത വിമര്‍ശനം ഉയര്‍ന്നത്. പന്ന്യന്‍ രവീന്ദ്രനാണ് സിപിഎമ്മിനെതിരെ ആദ്യം ആഞ്ഞടിച്ചത്.
സിപിഐയും കോണ്‍ഗ്രസും തമ്മില്‍ അടുക്കുകയാണെന്ന സൂചന അരക്കിട്ട് ഉറപ്പിക്കുന്ന തരത്തിലാണ് തര്‍ക്കം മുറുകുന്നത്. നേതാക്കളുടെ പ്രസംഗത്തില്‍ മാത്രമല്ല പ്രവര്‍ത്തന റിപ്പോര്‍ട്ടിലും സംസ്ഥാനത്ത് സിപിഐയുടെ പ്രധാന ശത്രു സിപിഎമ്മാണെന്ന് പറയുന്നു.
ബന്ധത്തിനു പുല്ലു വില നല്‍കുന്ന പാര്‍ട്ടി എന്നാണ് സിപിഐ, സിപിഎമ്മിനെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജോയ്‌സ് ജോര്‍ജിനെ മത്സരിപ്പിക്കുന്നതിനെ കുറിച്ച് തങ്ങളോട് ആലോചിച്ചില്ല എന്നതാണ് സിപിഐയുടെ പ്രധാന ആക്ഷേപം. ജോയ്‌സ് ജോര്‍ജിനുവേണ്ടി സിപിഎം ഒറ്റയ്ക്കാണ് പ്രചാരണത്തിന് ഇറങ്ങിയത്. ടി.പി കേസില്‍ മാനംകെട്ട പാര്‍ട്ടി തങ്ങളുടെ ഇമേജ് തിരികെ പിടിക്കാന്‍ സിപിഐയെ തെറി പറയുന്നു. സിപിഐ നേതാക്കളോട് സിപിഎം നേതാക്കള്‍ പെരുമാറുന്നത് തീര്‍ത്തും മോശമായിട്ടാണ്. സിപിഐ നേതാക്കള്‍ ഗ്രേഡ് കുറഞ്ഞവരാണെന്നാണ് സിപിഎം കരുതുന്നത്. സിപിഎം നേതാക്കളുടെ ധാര്‍ഷ്ട്യം അനുദിനം വര്‍ദ്ധിച്ചു വരുന്നു.
സിപിഐ തകര്‍ക്കപ്പെടേണ്ട പാര്‍ട്ടിയാണെന്ന് സിപിഎം വാദിക്കുന്നു. കവല പ്രസംഗങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ആരോപിക്കുന്നു. സിപിഎമ്മിനെതിരെ പ്രകടനം നടത്തേണ്ട ഗതികേടിലാണ് തങ്ങളെന്ന് സിപിഐ പറയുന്നു. സിപിഎമ്മില്‍ നിന്നും കൊഴിഞ്ഞു പോകുന്നവര്‍ ബിജെപിയിലാണ് എത്തുന്നതെന്നും പറയുന്നു.സിപിഎമ്മും സിപിഐയും തമ്മില്‍ സംസ്ഥാനത്ത് നടക്കുന്ന വാക്കു തര്‍ക്കത്തിന്റെ ബാക്കി പത്രമാണ് ഇടുക്കി സമ്മേളനത്തില്‍ കണ്ടത്. സിപിഐയെ കൈയിലെടുക്കാനുള്ള അടവ് കോണ്‍ഗ്രസ് നേരത്തെ തന്നെ പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ആശീര്‍വാദത്തോടെയാണ് കാര്യങ്ങള്‍ നടക്കുന്നത്. സിപിഐയെ യുഡിഎഫിലെത്തിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും താത്പര്യമുണ്ട്. സിപിഐയെ മുന്നണിയിലെത്തിക്കാന്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിനും താത്പര്യമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha