രാജ്യസഭയില്‍ കാലിടറിയാല്‍ വീരനും കാനവും പോകും

ഏപ്രിലില്‍ ഒഴിവുവരുന്ന രാജ്യസഭാസീറ്റ് നല്‍കിയില്ലെങ്കില്‍ യുഡിഎഫില്‍ നിന്നും വീരേന്ദ്രകുമാറും എല്‍ ഡി എഫില്‍ നിന്നും സിപിഐയും വിട്ടു പോകാന്‍ സാധ്യത. ഏപ്രിലില്‍ മൂന്ന് ഒഴിവുകളാണ് രാജ്യസഭയില്‍ വരുന്നത്. ഇടതുപക്ഷത്തിന് ഒരേ ഒരു സീറ്റില്‍ മാത്രമാണ് ജയിക്കാന്‍ കഴിയുക. ആ സീറ്റിനു വേണ്ടിയാണ് പിടിവലി മുറുകിയത്. മമ്മൂട്ടിയെ രാജ്യസഭയിലേക്ക് അയയ്ക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. എന്നാല്‍ സിപിഐയ്ക്ക് രാജ്യസഭയില്‍ പ്രതിനിധികള്‍ ഇല്ലെന്നും അതിനാല്‍ സീറ്റ് കിട്ടിയേ തീരുകയുള്ളൂവെന്നും സിപിഐ വാദിക്കുന്നു. എല്‍ഡിഎഫാണ് വലിയ പ്രതിസന്ധിയിലെത്തിയിരിക്കുന്നത്. 2000ത്തില്‍ സിപിഐയും സിപിഎമ്മും സീറ്റിനു വേണ്ടി വാദിച്ചപ്പോള്‍ സിപിഐക്ക് മൂന്നും സിപിഎമ്മിന് മൂന്നും എന്ന തരത്തില്‍ സീറ്റ് വിഭജിക്കപ്പെട്ടു. എന്നാല്‍ 2002 ല്‍ യുഡിഎഫ് അധികാരത്തിലെത്തിയതോടെ സിപിഐ സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലെത്തിയ വി.വി. രാഘവന്‍ രാജി വച്ചില്ല. രാജി വച്ചാല്‍ സീറ്റ് യൂഡിഎഫ് കൊണ്ടു പോകുമെന്ന് മനസിലാക്കിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.
അതു തന്നെയാണ് ഇപ്പോഴും സിപിഎമ്മിന്റെ മനസിലുള്ളത്. ഇനി ഒരു കാരണവശാലും രാജ്യസഭ വിട്ടു നല്‍കില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. എന്നാല്‍ സിപിഎമ്മിന് രാജ്യസഭയില്‍ മൂന്ന് അംഗങ്ങള്‍ നിലവിലുണ്ടെന്നും സിപിഐയ്ക്ക് ആളില്ലെന്നും അവര്‍ വാദിക്കുന്നു. കാനം രാജേന്ദ്രനാണെങ്കില്‍ വിട്ടു കൊടുക്കുന്ന പ്രകൃതക്കാരനുമല്ല. എം. പി അച്യുതന്റെ കാലാവധി അവസാനിക്കുന്ന ഒഴിവ് തങ്ങള്‍ക്കു തന്നെ വേണമെന്ന സിപിഐ നിലപാടിന് എല്‍ഡിഎഫില്‍ ആരുടെയും പിന്തുണയില്ല.
യുഡിഎഫിന് രണ്ടു സീറ്റ് ലഭിക്കും. ഒന്ന് കോണ്‍ഗ്രസ് നിലനിര്‍ത്തും. രണ്ടാമത്തെ അവകാശവാദം ഉന്നയിച്ചിരിക്കുന്നത് ലീഗാണ്. യൂസഫലിയെ രാജ്യസഭയിലേക്ക് അയക്കാനാണ് ലീഗിന്റെ ഉദ്ദേശം. എന്നാല്‍ ലീഗിന് സീറ്റ് നല്‍കാനാവില്ലെന്നാണ് വീരന്‍ പറയുന്നത്. ഒരു സീറ്റ് തങ്ങള്‍ക്ക് വേണമത്രേ. പാലക്കാട് പോലൊരു സീറ്റില്‍ തന്നെ നിര്‍ത്തി തോല്‍പ്പിച്ചതാണെന്ന പ്രതിഷേധവും വീരനുണ്ട്. മാതൃഭൂമിയുടെ മേധാവിയായ വീരനെ പിണക്കാന്‍ ഏതായാലും ഉമ്മന്‍ചാണ്ടി തയ്യാറായില്ല. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസിന്റെ സീറ്റ് വീരന് നല്‍കേണ്ടി വരും. ലീഗിന്റെ സീറ്റില്‍ തൊടാന്‍ അവര്‍ സമ്മതിച്ചെന്നുവരില്ല. വയലാര്‍രവിയെ വെട്ടാന്‍ ചാണ്ടി തീരുമാനിച്ചാല്‍ വീരന്‍ രംഗത്തെത്തും.
വീരേന്ദ്രകുമാറിന് പഴയതുപോലെ എല്‍ഡിഎഫില്‍ തൊട്ടു കൂടായ്മയില്ല. പിണറായിയും കോടിയേരിയുമൊക്കെ ഇപ്പോള്‍ വീരന്റെ സ്വന്തക്കാരും ബന്ധക്കാരുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha