പ്രതികരിക്കുന്നവര്‍ സൂക്ഷിക്കുക; സോഷ്യല്‍ മീഡിയയില്‍ അടിയന്തരാവസ്ഥ വരുന്നു

യാക്കൂബ് മേമനെ തൂക്കിലേറ്റിയ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നവര്‍ സൂക്ഷിക്കുക ഇന്ത്യയിലെ ആഭ്യന്തരമന്ത്രാലയം നിങ്ങളെ പിന്തുടരുന്നുണ്ട്. മേമന്‍ തൂക്കിലേറ്റപ്പെടുന്നതിന്റെ തലേന്ന് മുതല്‍ സോഷ്യല്‍ മീഡിയയില്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കുന്നവരെ സര്‍ക്കാര്‍ നോട്ടമിട്ടിരുന്നു. ഇന്റര്‍നെറ്റ് ലോകം ഇസ്ലാമിക് സ്റ്റേറ്റ് ഫലപ്രദമായി ഉപയോഗിക്കുന്നതിനെ കുറിച്ച് ഭാരത സര്‍ക്കാര്‍ വ്യാകുലരാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യന്‍ വിരുദ്ധ പ്രചരണങ്ങളാണ് കേന്ദ്ര സര്‍ക്കര്‍ സശ്രദ്ധം വീക്ഷിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രധാന ലക്ഷ്യം സര്‍ക്കാര്‍ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്നതാണ്. 2012 ല്‍ ആസാമില്‍ കലാപമുണ്ടായ സമയത്ത് പ്രതിലോമകാരികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചതിനെ കുറിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ ബോധവാന്‍മാരാണ്. സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ ആസാമില്‍ കലാപ സാധ്യത വര്‍ദ്ധിപ്പിക്കുകയും അക്രമങ്ങള്‍ പെരുകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
മേമന്റെ തൂക്കിലേറ്റലുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നവരില്‍ ഏറെയും യുവജനങ്ങളാണ്. പലപ്പോഴും പ്രതികരണങ്ങള്‍ നിയന്ത്രണം വിടുന്നു. ചിലര്‍ രാജ്യത്തിനെതിരെ സംസാരിക്കുന്നു. ഇന്ത്യയില്‍ രണ്ടു തരം നീതിയാണ് നിലവിലുള്ളതെന്ന് ചിലര്‍ പ്രതികരിച്ചു. മേമന്‍ തൂക്കിലേറ്റപ്പെടേണ്ടയാളല്ലെന്നും അയാള്‍ തെറ്റുകാരനല്ലെന്നും പ്രതികരിച്ചവരുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഇത്തരം ജല്പനങ്ങളില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ലെന്നു നിസംഗതയുണ്ട്.
ഇത്തരം പ്രതിലോമകാരികളെ നിയന്ത്രിക്കണമെന്ന അഭിപ്രായം തന്നെയാണ് ആഭ്യന്തരമന്ത്രാലയത്തിലുള്ളത്. എന്നാല്‍ എങ്ങനെ നിയന്ത്രിക്കണമെന്നതാണ് ചോദ്യം. സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നവര്‍ തീവ്രവാദികളാണോ എന്നും കേന്ദ്ര സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്. രാജ്യത്തിനെതിരെ പ്രതികരണങ്ങള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ താത്കാലിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha