കേരളത്തിന്റെ ബില്ലിന് കേന്ദ്രത്തിന്റെ മൂക്കുകയര്‍

നരേന്ദ്രമോദി സര്‍ക്കാരിന്റെ മുഖം സാധാരണക്കാരുടേതാണെന്ന പ്രചാരത്തിന് പുതിയ തെളിവ് ലഭിച്ചിരിക്കുന്നു. കേരള നിയമ സഭ പാസാക്കിയ പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ തിരിച്ചയച്ചതു വഴിയാണ് കേന്ദ്ര സര്‍ക്കാര്‍ പാവങ്ങളുടെ സര്‍ക്കാരാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ബില്‍ തിരിച്ചയച്ചിരിക്കുന്നത്. പ്ലാച്ചിമടയിലെ നിരപരാധികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന തീരുമാനം 2011ലാണ് കേരള നിയമസഭ പാസാക്കിയത്. ബില്‍ കേരള ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയയ്ക്കുകയായിരുന്നു. എന്നാല്‍ കേന്ദ്ര നിലപാട് ക്രമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് കേരള സര്‍ക്കാരിന്റെ വാദം.
തുടര്‍ച്ചയായ സമരങ്ങള്‍ക്ക് ശേഷമാണ് പ്ലാച്ചിമട ട്രൈബ്യൂണല്‍ ഉണ്ടാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചത്, കൊക്കക്കോള വിരുദ്ധ സമരം നയിച്ചത് വിഎസ് അച്യുതാനന്ദനാണ്. അദ്ദേഹത്തിന്റെ കൂടി ആവശ്യമായിരുന്നു പ്ലാച്ചിമട ട്രൈബ്യൂണല്‍. സംഗതി നിലവില്‍ വന്നാല്‍ പ്ലാച്ചിമടയിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. പ്ലാച്ചിമട സമരം പൊളിക്കാന്‍ ബഹുരാഷ്ട്ര കുത്തക ധാരാളം സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയിരുന്നു. ഇതിനെ അതിജീവിച്ചാണ് ട്രൈബ്യൂണല്‍ ബില്‍ കേരള സര്‍ക്കാര്‍ പാസാക്കിയത്.
അസാധാരണയായ നടപടി ക്രമത്തിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ തിരിച്ചയച്ചത്. ഇപ്രകാരം തിരിച്ചയയ്ക്കാന്‍ അവര്‍ക്ക് അധികാരം ഇല്ലെന്നിരിക്കെ എങ്ങനെയാണ് തിരിച്ചയച്ചതെന്ന് കേരള സര്‍ക്കാര്‍ ചോദിക്കു ഒരു നിയമസഭ പാസാക്കിയ ബില്‍ തിരിച്ചയക്കാനുള്ള അധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനില്ല. അങ്ങനെ തിരിച്ചയക്കണമെങ്കില്‍ അത് രാഷ്ട്രപതിക്ക് മാത്രമാണ് സാധിക്കുന്നത്. പ്ലാച്ചിമട ബില്‍ കേരളത്തിന് തിരിച്ചയിച്ചിരിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. തിരിച്ചയച്ചതാവട്ടെ ബിജെപിയുടെ പ്രതിനിധിയായ ഗവര്‍ണര്‍ക്കും. പ്രസ്തുത കത്ത് ഗവര്‍ണര്‍ സംസ്ഥാന നിയമസഭക്ക് കൈമാറുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha