വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യശീലം വളര്‍ത്താനായി എഡ്യൂകെയര്‍ ചിട്ടി

വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ( കെ.എസ്.എഫ്.ഇ.) ചിട്ടി ആരംഭിക്കുമെന്ന് ധനകാര്യമന്ത്രി കെ.എം. മാണി പത്രസമ്മേളനത്തില്‍ അറിയിച്ചു. അഞ്ചാം ക്ലാസു മുതല്‍ പത്താം ക്ലാസുവരെയുള്ള കുട്ടികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്. മിതവ്യയത്തിലുടെയും ലഘുവായ സമ്പാദ്യത്തിലൂടെയും ഉന്നത വിദ്യാഭ്യാസത്തിനുള്ള തുക സംഭരിക്കാന്‍ കഴിയുന്നതാണ് ഈ എഡ്യൂകെയര്‍ ചിട്ടി. പന്ത്രണ്ടാം ക്ലാസിനു ശേഷം ചിട്ടിത്തിക ലഭിക്കും.
ഉന്നത വിദ്യാഭ്യാസത്തിനുശേഷം അതിനനുസൃതമായ തൊഴില്‍ നേടാനാവശ്യമായ പരിശീലന കോഴ്‌സുകളില്‍ ചേരുന്നതിന് സാമ്പത്തിക സഹായം അനുവദിക്കുന്ന പദ്ധതിയും ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. നൈപുണ്യ വികസന വായ്‌പാപദ്ധതി എന്നാണ് പേര്. 2012-13 ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ചതാണ് ഈ രണ്ട് പദ്ധതികളും
https://www.facebook.com/Malayalivartha