ഒടുവില്‍ ഉമ്മന്‍ചാണ്ടിയെ ദൈവം ചതിച്ചു

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്നൊരു ചൊല്ലുണ്ട്. അതാണ് കോണ്‍ഗ്രസിലിപ്പോള്‍ നടക്കുന്നത്.
ബാര്‍ അഴിമതി മുഴുവന്‍ കെ എം മാണിയുടെ തലയില്‍ ചാരി അദ്ദേഹത്തെ ഇല്ലാതാക്കിയ ഉമ്മന്‍ചാണ്ടി ആരോരുമില്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ വിഎസ് അച്യുതാനന്ദന് സമാനമായ അവസ്ഥയില്‍.
എല്ലാം രമേശ് ചെന്നിത്തലയാണ് ചെയ്യുന്നതെന്നായിരുന്നു ചാണ്ടിയുടെ ആക്ഷേപം. എന്നാല്‍കെഎം മാണിക്കെതിരായി താന്‍ ചെയ്തതെല്ലാം ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും അറിവും സമ്മതത്തോടെയുമാണെന്ന് ചെന്നിത്തല പരസ്യമാക്കിയതോടെയാണ് ചാണ്ടിയുടെ തന്ത്രം പൊളിഞ്ഞത്.
മാണിയെ പുറത്താക്കിയ ചാണ്ടി പക്ഷേ കെ ബാബുവിനെ കുറ്റവിമുക്തനാക്കുകയും മന്ത്രി പദത്തിലേക്ക് തിരികെ കൊണ്ടു വരികയും ചെയ്തു. പി.ജെ ജോസഫിനെ രാജിയില്‍ നിന്നും പിന്‍വലിക്കാന്‍ കെ.സി. ജോസഫിനെ രംഗത്തിറക്കിയതും ചാണ്ടി.
ബിജു രമേശിന്റെ ഓലപടക്കമാകേണ്ടിയിരുന്ന ഒരു ആരോപണത്തെ സ്വന്തം ദിനപത്രത്തിലൂടെ മാലപടക്കമാക്കി മാറ്റിയതും ഉമ്മന്‍ചാണ്ടി. ഇപ്പോള്‍ കാളിയുടെ കൈകളില്‍ ഭാവികന്‍ അവസാനിച്ചതു പോലെ സുധീരന്റെ കൈകളില്‍ ചാണ്ടിയും അവസാനിച്ചു.
അടുത്ത 5 കൊല്ലം കേരളത്തില്‍ സര്‍ക്കാരിനെ നയിക്കാനുള്ള അധികാരം സുധീരനില്‍ വന്നു ചേരും. പിണറായി അനുഭവിക്കുകയാണെങ്കില്‍ മാത്രം.
ഏതായാലും വിഎസും ഉമ്മന്‍ചാണ്ടിയും വഴിയാധാരമായി ഗുളികന്‍ നില്‍ക്കുന്ന സമയത്ത് ഉമ്മന്‍ചാണ്ടി പറഞ്ഞത് സത്യമായേക്കും, കാരണം ബസില്‍ കയറി അവര്‍ വിവിധ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടിവരും.
ഉമ്മന്‍ചാണ്ടിയുടെ പ്രഭ അവസാനിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാന വെളിച്ചം അണഞ്ഞു തീരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha