തട്ടിക്കൂട്ട് യു.ഡി.എഫ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും

യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച തട്ടിക്കൂട്ട് സ്ഥാപനങ്ങളൊക്കെ അടച്ചു പൂട്ടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. പബ്‌ളിക് പോളിസി റിസര്‍വ് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്ഥാപനമാണ് ആദ്യം പൂട്ടുന്നത്. ഇതിന്റെ ഡയറ്കടര്‍ ആയിരുന്നയാളെ കഴിഞ്ഞ മാസം സര്‍വീസില്‍ നിന്നും നീക്കിയിരുന്നു. എന്നാല്‍ അദ്ദേഹം ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ഉത്തരവ് വാങ്ങിയ സാഹചര്യത്തിലാണ് സ്ഥാപനം തന്നെ പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
ഇത്തരം സ്ഥാപനങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിലെ പാര്‍ശ്വവര്‍ത്തികളെ അനര്‍ഹ തസ്തികളില്‍ നിയമിക്കാന്‍ വേണ്ടി രൂപീകരിച്ചതാണെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍, ഡോ. ജോസ് ജേക്കബിനെ നീക്കിയത് അതുകൊണ്ടാണ്. സംസ്ഥാന സര്‍ക്കാരില്‍ നിന്നും വിരമിച്ച ജോസ് ജേക്കബിനും ഉമ്മന്‍ചാണ്ടിയാണ് നിയമിച്ചത്. സ്‌പേണ്‍ വിലിന്റെ അംഗീകാരമില്ലാതെ മാറ്റിയതുകൊണ്ടാണ് ഹൈക്കോടതി സ്റ്റേ ഉണ്ടായത്.
കൗണ്‍സിലിലെ അംഗങ്ങളെ മാറ്റാനാണ് ആദ്യം സര്‍ക്കാര്‍ ആലോചിച്ചത്. എന്നാല്‍ എംഎസ് വല്യത്താനെ പോലുള്ളവരെ മാറ്റിയാല്‍ അത് വിവാദമാകുമെന്ന് മനസിലാക്കിയതു കാരണമാണ് സ്ഥാപനം തന്നെ വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. അനര്‍ഹരെ പ്രതിഷ്ഠിച്ചിരുക്കുന്നു എന്ന ആലോചനകളുമായി ബന്ധപ്പെട്ടാണ് തീരുമാനം.
കഴിഞ്ഞ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പുനപരിശോധിക്കുന്ന എ കെ ബാലന്‍ കമ്മിറ്റി ഇത്തരം കാര്യങ്ങളും തീരുമാനിക്കും പോളിസി റിസര്‍ച്ച് നടത്താന്‍ ഐഎംജി പോലുള്ള സ്ഥാപനങ്ങളുള്ളപ്പോള്‍ എന്തിനു വെറുതെ കോടികള്‍ ചെലവഴിക്കണമെന്നാണ് സര്‍ക്കാരിന്റെ ചോദ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha