അന്യസംസ്ഥാനക്കാരുടെ ഒഴുക്കിന് തടയിടാന്‍ നീക്കം

അന്യ സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള അനസ്യൂതമായ ഒഴുക്കിന് തടയിടാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ആഭ്യന്തര തൊഴില്‍ വകുപ്പുകളാണ് മേല്‍നോട്ടം കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ നിയന്ത്രിക്കാന്‍ വിവിധ സര്‍ക്കാരുകള്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഷിബുബേബി ജോണ്‍ മന്ത്രിയായിരിക്കെയാണ് കണക്ക് എടുക്കാന്‍ ശ്രമിച്ചത്.
30 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. 2016 ഏപ്രില്‍ 30 വരെ കേരളത്തില്‍ രജിസ്ട്രര്‍ ചെയ്ത അന്യസംസ്ഥാന തൊഴിലാളികള്‍ 53,136 ആണ്. ഇതില്‍ 23,713 പേര്‍ ബംഗാളികളാണ്. ബംഗാളി എന്നാണ് പൊതുവേ അന്യസംസ്ഥാന തൊഴിലാളികള്‍ അറിയപ്പെടുന്നത്. പെരുമ്പാവൂരാണ് അന്യസംസ്ഥാന തൊഴിലാളികളുടെ തലസ്ഥാനം.
അന്യസംസ്ഥാന തൊഴിലാളികളുടെ വരവും പോക്കും കേരളത്തിലെ ക്രമസമാധാനനിലയെ തന്നെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പെരുമ്പാവൂരില്‍ ആഴ്ചയിലൊരു കൊലപാതകമെങ്കിലും നടക്കുന്നുണ്ട്. ഇതില്‍ പലതിലും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ അന്യസംസ്ഥാനക്കാരായതാണ് കാരണം.
വിദേശമദ്യവും കഞ്ചാവ് പോലുള്ള മയക്കുമരുന്നുകളും ഏറ്റവുമധികം വില്‍ക്കുന്ന സ്ഥലവും പെരുമ്പാവൂരാണ്. ആലുവ റയില്‍വേസ്റ്റേഷനില്‍ ചെന്നാല്‍ അത് പശ്ചമിബംഗാളാണെന്നു തോന്നി പോകും. കൊലപാതകം നടത്തിയ ശേഷം ഇവര്‍ ഇതരസംസ്ഥാനങ്ങളിലേക്ക് കടന്നു കളയും. ഇതര സംസ്ഥാന തൊഴിലാളികളെ നിയന്ത്രിക്കുക മാത്രമാണ് ഏക പോംവഴി.
ചില ഇതരസംസ്ഥാനക്കാര്‍ കേരളത്തിലെത്തി കുടുംബമുണ്ടാക്കാറുണ്ട്. എയ്ഡ്‌സ് പോലുള്ള ഗുരുതര രോഗങ്ങളും അന്യ സംസ്ഥാനക്കാര്‍ സംസ്ഥാനത്തെത്തിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha