ദളിത് സന്ദര്‍ശനം വനിതാ കമ്മീഷന്‍ അധ്യക്ഷയെ മാറ്റും

വനിതാകമ്മീഷന്‍ അധ്യക്ഷയെയും അംഗങ്ങളെയും സര്‍ക്കാര്‍ ഉടന്‍ നീക്കും. ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ഏതെങ്കിലും വനിതയെയായിരിക്കും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുക. ചിലപ്പോള്‍ നേരത്തെ അധ്യക്ഷയായിരുന്ന ജസ്റ്റിസ് ഡി.ശ്രീദേവിയെ തന്നെ ചുമതലയേല്‍പ്പിക്കും, ആദരണീയായ ന്യായാധിപയാണ് ഡി. ശ്രീദേവി.
കെ.സി റോസക്കുട്ടിയെ എത്രയും വേഗം നീക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. റോസക്കുട്ടി കണ്ണൂരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട വനിതകളെ സന്ദര്‍ശിച്ചതിന് പുറകെയാണ് റോസക്കുട്ടിയെ ഇതുവരെയും നീക്കാത്തതിന്റെ കാരണം സര്‍ക്കാര്‍ അന്വേഷിച്ചത്. റോസക്കുട്ടി കോണ്‍ഗ്രസ് നേതാവാണ്. വനിതാകമ്മീഷന്‍ പോലൊരു ഭരണഘടനാസ്ഥാപനം രാഷ്ട്രീയക്കാരെ കൊണ്ട് നിറയ്ക്കാനുള്ളതല്ലെന്നും സര്‍ക്കാര്‍ വിശ്വസിക്കുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വനിതാ കമ്മീഷന്റെ വിശ്വാസ്യത നഷ്ടമായിരുന്നു. കോണ്‍ഗ്രസുകാരിയായ റോസക്കുട്ടിയുടെ പ്രവര്‍ത്തന ശൈലിയും കോണ്‍ഗ്രസുകാരിയായിട്ടാല്ലായിരുന്നു. വയനാട് ജില്ലയില്‍ നിന്നാണ് റോസക്കുട്ടി കമ്മീഷന്‍ അധ്യക്ഷയായെത്തിയത്. റോസക്കുട്ടിയ്‌ക്കൊപ്പമുള്ള അംഗങ്ങള്‍ യുഡിഎഫിലെ വിവിധ കക്ഷികളുടെ പ്രതിനിധികളാണ്. അവരില്‍ പലരും വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളാണ്.
വനിതാകമ്മീഷന്‍ അധ്യക്ഷയാവാന്‍ ജസ്റ്റിസ് ശ്രീദേവി തയ്യാറല്ലെങ്കില്‍ ജസ്റ്റിസ് എ ലക്ഷ്മിക്കുട്ടിയെ പരിഗണിച്ചേക്കും. ലക്ഷ്മിക്കുട്ടി നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായിരുന്നു.
കേന്ദ്ര വനിതാ കമ്മീഷന്‍ അടുത്ത കാലത്ത് പിണറായി ശ്രമം സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന വനിതാകമ്മീഷനും സര്‍ക്കാരിനെതിരെ നിലപാടെടുത്താല്‍ അത് സര്‍ക്കാരിനു വിനയായിത്തീരും എന്ന തിരിച്ചറിവില്‍ നിന്നാണ് വനിതാ കമ്മീഷന്‍ പുനസംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha