സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജി.ഓ, ഈശ്വരാ...

പിണറായി വിജയന്‍ വാചകമടി മുഖ്യനായി തീരുകയാണോ എന്ന് സംശയിക്കുന്നു, കേരളം
അധികാരമേറ്റയുടന്‍ സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ യോഗം വിളിച്ചു കൂട്ടി അച്ചടക്കത്തെ കുറിച്ച് പ്രസംഗിച്ച പിണറായി വിജയന്‍ തന്നെ വ്യാഴാഴ്ച തന്റെ പ്രസംഗം വെറും വചോടാപമാണെന്ന് തെളിയിച്ചു. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ യൂണിയന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന തന്റെ പാര്‍ട്ടിക്കാര്‍ക്ക് അനുമതി നല്‍കി പിണറായിയുടെ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറത്തിറക്കി. പൊതുഭരണവകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിയായാണ് പ്രത്യേക ഉത്തരവ് പുറത്തിറക്കിയത്.
സമ്മേളനം ഉദ്ഘാടനം ചെയ്ത പിണറായി വിജയന്‍ എ.കെ.ജി സെന്ററിലെത്തി ഗിരി പ്രഭാഷണം നടത്തുകയും ചെയ്തു. ജീവനക്കാര്‍ ഉഴപ്പരുതെന്നും അവര്‍ കൃത്യസമയത്ത് ഓഫീസില്‍ ഹാജരാകണമെന്നും പറഞ്ഞ പിണറായി പക്ഷേ തന്റെ വകുപ്പു സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിനെ കുറിച്ച് മിണ്ടിയതേയില്ല.
പ്രസംഗവും പ്രവര്‍ത്തിയും രണ്ടായാല്‍ അത് ജനവികാരത്തിന് എതിരാകും. പിണറായിയെ പോലൊരു മുഖ്യമന്ത്രി അത് മനസിലാക്കിയില്ലെങ്കില്‍ അദ്ദേഹത്തിന് ഉമ്മന്‍ചാണ്ടിയുടെ അവസ്ഥ വരും. വി.എസ് അച്യുതാനന്ദനെ പോലെ സെക്രട്ടറി എഴുതി കൊടുക്കുന്ന ക്ലീഷേ പ്രസംഗങ്ങള്‍ അതേ പടി വായിച്ച് അബദ്ധത്തില്‍ പെടാതിരുന്നാല്‍ പിണറായിക്ക് തന്നെയാമ് നല്ലത്.
അതേസമയം പിണറായി അധികാരം ഏറ്റെടുത്തിട്ടും സെക്രട്ടറിയേറ്റിലെ ഹാജര്‍ നില 35 ശതമാനത്തില്‍ തന്നെ തുടരുകയാണ്. കുറച്ചു ജീവനക്കാര്‍ മാത്രം കൃത്യമായി ഓഫീസിലെത്തി ജോലിയെടുക്കുന്നു. കൂടുതല്‍ പേരും ഉഴപ്പിന്റെ മഹാരാജാവായി തുടരുന്നു, പഞ്ചിംഗ് ഏര്‍പ്പെടുത്തിയതിലാണ് പലരും സന്തോഷിക്കുന്നത്.
ജീവനക്കാരുടെ സമ്മേളനങ്ങള്‍ അവധി ദിവസങ്ങളില്‍ നടത്താന്‍ വേണം ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രി ശ്രമിക്കേണ്ടത്. എങ്കില്‍ അത്തരം മുഖ്യമന്ത്രിമാരെ കേരളം മാലയിട്ട് നടത്തിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























