ജിഷക്കേസില്‍ അമ്മയും സഹോദരിയും പ്രതിയാകും

പ്രതി അമീറുലിനെ അറിയില്ലെന്ന ജിഷയുടെ അമ്മയുടെയും സഹോദരിയുടെയും പ്രസ്താവന പോലീസ് വിശ്വസിക്കുന്നില്ല. ഇവരെ കൂടി കേസില്‍ പ്രതിയാക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തും. അങ്ങനെയാണെങ്കിലും സത്യം പുറത്തു വരട്ടെയെന്നാണ് പോലീസ് കരുതുന്നത്.
ജിഷയുടെ അമ്മയും സഹോദരിയും പ്രതിയെ തിരിച്ചറിയാതിരിക്കുമ്പോള്‍ പോലീസ് കുഴങ്ങുകയാണ്. അമ്മയ്ക്കും സഹോദരിയ്ക്കും പ്രതിയുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അങ്ങനെയാണെങ്കില്‍ ജിഷയുടെ അമ്മയും സഹോദരിയും കള്ളം പറയുകയാണെന്ന് പോലീസ് കരുതുന്നു. ജിഷയുടെ അമ്മയും സഹോദരിയും കൊലയാളിയെ തിരിച്ചറിയാതിരുന്നാല്‍ ഇസ്ലാമിന്റെ കേസ് ദുര്‍ബലമാകും.
ഇപ്പോഴുള്ള തെളിവുകള്‍ കൂട്ടിവച്ചാല്‍ ഇസ്ലാമിനെ കോടതി ശിക്ഷിക്കാന്‍ തരമില്ല. കേസ് തെളിയിക്കാനുള്ള തെളിവുകള്‍ ലഭിക്കാത്തതാണ് കാരണം. ജിഷയെ കത്തി ഉപയോഗിത്ത് മാത്രം കൊല്ലാനാവില്ലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം അങ്ങനെയാണെങ്കില്‍ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൂര്‍ണമായും കണ്ടെത്തണം. ഓട്ടോ ഡ്രൈവര്‍ കൊലയാളിയെ തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നുണ്ട്. എന്നാല്‍ അത് ശാസ്ത്രീയ തെളിവായില്ല.
കോടതി പ്രതിയെ വെറുതെ വിടുകയാണെങ്കില്‍ അത് പോലീസിന് വലിയ നാണക്കേടായി മാറും. അങ്ങനെയൊരു സ്ഥിതി വിശേഷം ഉണ്ടാകാതിരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കൊലയാളിയെ വെറുതെ വിട്ടാല്‍ അത് സര്‍ക്കാരിനു കളങ്കമുണ്ടാകുകയും ചെയ്യും. പ്രതിയെ വെറുതെ വിടാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കി എന്ന ആരോപണവും പോലീസ് കേള്‍ക്കേണ്ടി വരും, അതിനാല്‍ വരും ദിവസങ്ങളിലെ അന്വേഷണം ജിഷയുടെ അമ്മയെയും സഹോദരിയെയും കേന്ദ്രീകരിച്ചായിരിക്കും. ഇവര്‍ക്ക് കൊലയാളിയെ അറിയാം എന്ന തെളിവുണ്ടാക്കുകയാണ് പോലീസിന്റെ ലക്ഷ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha