വെല്‍ഡണ്‍ സിഎം... ചാണ്ടി അവഗണിച്ച കുടുംബത്തെ പിണറായി ഗൗനിച്ചു

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ ഒരു മോഹ വാഗ്ദാനം കൂടി പിണറായി സര്‍ക്കാര്‍ നിറവേറ്റി. ഏതാണ്ട് ഒരു വര്‍ഷം മുമ്പ് കരമന കളിയിക്കാവിള ദേശീയ പാതയുടെ നിര്‍മ്മാണത്തോട് അനുബന്ധിച്ച് നേമം സ്‌കൂളിന് മുമ്പിലായി ഒരു അടിപ്പാത നിര്‍മ്മാണം ആരംഭിച്ചിരുന്നു. യാതൊരു സുരക്ഷാ നടപടികളും ഇല്ലാതെയാണ് അടിപ്പാതാ നിര്‍മ്മാണം നടന്നിരുന്നത്. അടിപ്പാത നിര്‍മ്മിക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട യതൊരു സുരക്ഷാ നടപടികളും പാലിച്ചിരുന്നില്ല. അര്‍ദ്ധ രാത്രി തീവണ്ടിയിറങ്ങി വീട്ടിലേയ്ക്കു പോവുകയായിരുന്ന ഒരു ചെറുപ്പക്കാരന്‍ അടിപ്പാത നിര്‍മ്മിക്കുന്ന വാര്‍ത്തയറിയാതെ ബൈക്ക് ഓടിച്ച് അടിപ്പാതക്ക് വേണ്ടി കുഴിച്ച ആഴമേറിയ കുഴിയില്‍ ചാടി. ബൈക്കും ആളും കുഴിയില്‍ വീണു. തൊട്ടു പിന്നാലെ ഇരുചക്രവാഹനത്തിലെത്തിയവരാണ് വിവരം പോലീസിനെ അറിയിച്ചത്. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേയ്ക്കും യുവാവ് മരിച്ചിരുന്നു.
യുവാവിന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു. നേമത്തിന് സമീപം വെളളായണിയിലെത്തിയപ്പോള്‍ ചാറ്റല്‍ മഴ ഉണ്ടായതിനെതുടര്‍ന്ന് വഴിയോരത്ത് ഒതുങ്ങി നിന്ന് യുവാവ് വീട്ടില്‍ ഭാര്യയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം മിനിട്ടുകള്‍ കഴിഞ്ഞപ്പോഴായിരുന്നു അപകടം.
നിര്‍ദ്ധന കുടുംബത്തിലെ അംഗമായ യുവാവിന്റെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് അന്ന് ആരോഗ്യമന്ത്രിയായിരുന്ന വിഎസ് ശിവകുമാര്‍ പ്രഖ്യാപിച്ചു. ഭാര്യക്ക് ജോലി നല്‍കുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല., സംസ്ഥാനം വിറ്റു കാശാക്കുന്ന പരിപാടിയില്‍ വ്യാപൃതനായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഇത്തരം കാര്യങ്ങള്‍ക്കൊന്നും സമയം ഉണ്ടായിരുന്നില്ല,
അടിപ്പാതയില്‍ വീണു മരിച്ച സംഭവത്തിന് പിന്നീട് അനക്കം വയ്ക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ്. അടിപ്പാത നിര്‍മ്മാണത്തിനിടയില്‍ മരിച്ച യുവാവിന്റെ വിഷയം പിണറായി മന്ത്രിസഭ ചര്‍ച്ച ചെയ്തു. യുവാവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും ഭാര്യയ്ക്ക് ജോലിയും നല്‍കാനാണ് പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha