ഭാഷകള്‍ക്കുമപ്പുറം കഥാപാത്രത്തിനായ്... മഞ്ജുവാര്യര്‍ ബംഗാളിലേയ്ക്ക്

മലയാളത്തിന്റെ മഞ്ജുവാര്യര്‍ ഇനി മറാത്തി, ബംഗാളി സിനിമകളിലേക്ക്. വ്യത്യസ്തമായ വേഷങ്ങളാണ് മറാത്തി, ബംഗാളി സിനിമകളില്‍ മഞ്ജുവിനെ കാത്തിരിക്കുന്നത്. തമിഴിലും ചില പ്രോജക്ടുകള്‍ മഞ്ജു ഒപ്പിട്ടു കഴിഞ്ഞു. മികച്ച സിനിമകള്‍ അന്വേഷിച്ചുള്ള യാത്രയിലാണ് ബംഗാളിലേക്ക് കൂടി കൂട്ടുകൂടാന്‍ മഞ്ജു തീരുമാനിച്ചിരിക്കുന്നത്..
നല്ല സിനിമകള്‍ തേടിയുള്ള നിതാന്ത സഞ്ചാരത്തിലാണ് താനെന്ന് മഞ്ജുവാര്യര്‍ പറയുന്നു. പൊടുന്നനെ വന്നു ചേരുന്ന പ്രസിദ്ധി നൈമിഷികം മാത്രമാണെന്ന് മഞ്ജു പറയുന്നു. സ്ഥായിയായ നേട്ടം കൈവരിക്കണമെങ്കില്‍ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കണം.
ഇന്ത്യന്‍ സിനിമയില്‍ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ് ബംഗാളില്‍ നിന്നുണ്ടായിട്ടുള്ളത്. ബംഗാള്‍ സിനിമയുടെ അടിസ്ഥാനം തന്നെ കലാമൂല്യമാണ്. ഇന്ത്യയുടെ നെഞ്ചില്‍ തലയുയര്‍ത്തി നില്‍ക്കുന്ന സംവിധായകന്‍ ഉണ്ടായത് ബംഗാളിലും കേരളത്തിലും നിന്നുമാണ്, ബംഗാള്‍ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ വ്യത്യസ്തമായ നിലപാടു കൊണ്ട് ശ്രദ്ധേയമാകുന്നു.
ബംഗാള്‍ ചലച്ചിത്രലോകത്ത് എത്തുന്ന മഞ്ജുവിനോട് സിനിമ ഏതു തരത്തിലുള്ളതാകുമെന്ന് ചോദിച്ചപ്പോള്‍ മഞ്ജു മറുപടി പറഞ്ഞില്ല. തത്ക്കാലം അത് രഹസ്യമാണെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു . മറാത്തിയില്‍ അഭിനയിക്കുന്നതും കലാമൂല്യമുള്ള ചിത്രത്തില്‍ തന്നെയാണ്.
മലയാളത്തില്‍ ശക്തമായ കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ലെന്ന് മഞ്ജുവിന് പരാതിയുണ്ട്. നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും അത് ശക്തമാകുന്നില്ലെന്ന് പൊതുവേ പരാതിയുണ്ടെന്ന് മഞ്ജു പറയുന്നു. തിരക്കഥ എഴുതാനും സംവിധാനം ചെയ്യാനും തനിക്കറായാത്ത കാലത്തോളം ഇതെല്ലാംകൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും മഞ്ജുവാര്യര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha