സരിത താമസിക്കാതെ പുറത്തിറങ്ങും

ജയിലില്‍ കഴിയുന്ന സരിത എസ് നായര്‍ ലക്ഷങ്ങള്‍ മുടക്കി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിനെ കുറിച്ച് പൊലീസ് യാതൊരു അന്വേഷണവും നടത്തുന്നില്ല. താമസിക്കാതെ കേസുകളെല്ലാം തീര്‍ത്ത് സരിത പുറത്തിറങ്ങും. സരിതയ്ക്ക് പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന സോഴ്‌സ് അന്വേഷിക്കേണ്ടതാണ്. എന്നാല്‍ സര്‍ക്കാരിലെ തന്നെ ഉന്നതര്‍ പണം നല്‍കുന്നതിനാല്‍ അന്വേഷണം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
സരിതയ്‌ക്കെതിരെ നല്‍കിയ കേസുകള്‍ പരാതിക്കാര്‍ തന്നെ പിന്‍വലിക്കുകയാണ്. കേസ് പിന്‍വലിക്കുന്നതിനായി പരാതിക്കാര്‍ അപേക്ഷ നല്‍കിയപ്പോഴാണ് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പോലും ഇക്കാര്യം അറിയുന്നത്. ജയിലില്‍ കഴിയുന്ന സരിത പരാതിക്കാര്‍ക്ക് പതിനാലര ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ പല കേസുകളും സരിതക്ക് വേണ്ടി ജയിലിന് പുറത്ത് ഒത്തുതീര്‍പ്പാക്കപ്പെട്ടിട്ടുണ്ട്. മൂന്ന് കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ സരിതക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാം.
തിരുവല്ല സ്വദേശിയായ ഡോ.പീറ്ററിന് മൂന്ന് ലക്ഷത്തി എമ്പതിനായിരം രൂപ നല്‍കി. മറ്റൊരു പരാതിക്കാരിക്ക് രണ്ട് ലക്ഷത്തി പതിനായിരം രൂപയും നല്‍കിയിട്ടുണ്ട്. പത്തനംതിട്ട കണ്‍സ്യൂമര്‍ കോടതയില്‍ ഫെനി ബാലകൃഷ്ണന്‍ മുഖേന ഒരു ലക്ഷത്തി എമ്പതിനായിരം രൂപ കെട്ടിവച്ചിട്ടുണ്ട്. എല്ലാം കൂടി ഏഴ് ലക്ഷത്തി എഴുപതിനായരം രൂപ സരിത നനല്‍കിയതിന്റെ കണക്ക് മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ. ബാക്കി തുക ആരാണ് നല്‍കിയത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തയില്ല. സോളാര്‍ പരാതി നല്‍കിയത് പ്രകാരം ഉള്ള ഏറ്റവും വലിയ തട്ടിപ്പ് ഒന്നര കോടി രൂപയുടേതാണ്. എന്നാല്‍ പലരും കള്ളപ്പണമാണ് നല്‍കിയത് എന്നതിനാല്‍ യഥാര്‍ത്ഥത്തില്‍ നഷ്ടപ്പെട്ട പണത്തിന്റെ പേരിലല്ല പരാതി നല്‍കിയിരിക്കുന്നത് എന്നും ആരോപണം ഉണ്ട്. അങ്ങനെയെങ്കില്‍ പതിനാലര ലക്ഷം രൂപയല്ല സരിത കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഉപയോഗിച്ചത് എന്ന് കരുതേണ്ടി വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha