ഇഷ്‌ടം പോലെ ഭരിക്കാം മന്ത്രിമാര്‍ക്ക് കൂച്ചുവിലങ്ങ്

ഇനി കേരളത്തിലും ഉദ്യോഗരാജ്. ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ മന്ത്രിമാര്‍ ഇടപെടുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രനിര്‍ദേശമാണ് ഉദ്യോഗരാജിന് വഴിതെളിയിച്ചിരിക്കുന്നത്. ഭരണപരിഷ്‌ക്കാര കമ്മീഷനുകളുടെ ആവശ്യം മന്ത്രിതല സമിതിയും പരിശോധനയ്‌ക്ക് ശേഷം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരും. സിവില്‍ സര്‍വീസിന്റെ നിഷ്‌പക്ഷത ഉയര്‍ത്തിപ്പിടിക്കാനാണ് നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും പൊതുജനത്തോട് പ്രതിബദ്ധതയില്ലാത്ത ഉദ്യോഗസ്ഥ സമൂഹം സാധാരണക്കാരന്റെ മേല്‍ കുതിരകയറുമെന്ന് ഉറപ്പായി.
ഉദ്യോഗസ്ഥതലത്തിലുള്ള തീരുമാനങ്ങളുടെ അഭാവമാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിക്ക് ലഭിക്കുന്ന പദ്ധതികളുടെ എണ്ണക്കൂടുതല്‍ വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥരുടെ രാഷ്‌ട്രീയ വിശ്വാസങ്ങളും കൃത്യമായ തീരുമാനങ്ങളെടുക്കുന്നതിന് തടസമാകുന്നു. തങ്ങള്‍ക്ക് താത്‌പര്യമില്ലാവരുടെ അപേക്ഷകള്‍ പരിഗണിക്കാന്‍ പണ്ടേ ഉദ്യോഗസ്ഥര്‍ വിമുഖരാണ്. സര്‍വീസ് സംഘടനാ പ്രവര്‍ത്തനങ്ങളും സ്വതന്ത്ര തീരുമാനളുമെടുക്കുന്നതില്‍ നിന്നും ഉദ്യോഗസ്ഥരെ വിലക്കുന്നു.
ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനമെടുക്കാതെ വരുമ്പോഴാണ് സാധാരണക്കാര്‍ മന്ത്രിമാരെ കാണാനെത്തുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ സ്വതന്ത്രചുമതല നിര്‍വചിക്കപ്പെടുന്നതോടെ മന്ത്രിമാര്‍ക്ക് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം ഉണ്ടാകും. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. 1964-ല്‍ ഉണ്ടാക്കിയതാണ് പെരുമാറ്റച്ചട്ടം. ഇത് പലയാവര്‍ത്തി ഭേദഗതി ചെയ്‌തിരുന്നു. കേന്ദ്രത്തില്‍ പ്രധാനമന്ത്രിയും സംസ്ഥാനത്ത് മുഖ്യമന്ത്രിയുമാണ് പെരുമാറ്റച്ചട്ടം നടപ്പാക്കേണ്ടത്.
https://www.facebook.com/Malayalivartha