രണ്ടാം വിമോചനസമരം?

ഒരിടവേളക്ക് ശേഷം നായര്‍ സര്‍വീസ് സൊസൈറ്റിയും ചങ്ങനാശ്ശേരി അതിരൂപതയും വിദ്യാഭ്യാസവകുപ്പിനെതിരെ കൈകോര്‍ക്കുന്നു. പണ്ട് വിമോചന സമരത്തിന് കാരണമായതും ഇവര്‍ തമ്മിലുള്ള സൗഹൃദമാണ്. അന്നും വിഷയം എയ്‌ഡഡ് മേഖലകളിലെ പ്രശ്‌നങ്ങളായിരുന്നു. അന്ന് ജോസഫ് മുണ്ടശ്ശേരിയായിരുന്നു വിദ്യാഭ്യാസ മന്ത്രി. ഇന്ന് പി.കെ. അബ്‌ദുറബ്ബും.
കേരളത്തിലെ എയ്‌ഡഡ് വിദ്യാഭ്യാസ മേഖലയില്‍ നില നില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ തങ്ങള്‍ തുല്യ ദു:ഖിതരാണെന്നാണ് ഇരു സമുദായ നേതാക്കളും കൂടി കാഴ്‌ചയ്‌ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ലീഗ് വിദ്യാഭ്യാസ വകുപ്പില്‍ നടത്തുന്ന ഭരണമാണ് ഇരുസമുദായങ്ങളേയും സമ്മര്‍ദ്ദത്തിലാക്കിയത്. ലീഗിന്റെ ഭരണം ഇതേനിലയില്‍ തുടരുകയാണെങ്കില്‍ രണ്ടാം വിമോചന സമരത്തിന് കളമൊരുങ്ങികൂടെന്നില്ല. അതിനുമുമ്പ് പ്രശ്‌നം ഒത്തു തീര്‍ക്കേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മിടുക്കാണ്.
സംസ്ഥാനത്തെ എയ്‌ഡഡ് വിദ്യാഭ്യാസത്തെ തകര്‍ക്കുന്ന തരത്തിലാണ് സര്‍ക്കാരുകള്‍ പെരുമാറുന്നതെന്ന് ഇരു നേതാക്കളും പറഞ്ഞു. ഒരു സമുദായത്തിന് വേണ്ടിയല്ല ജി. സുകുമാരന്‍ നായര്‍ സംസാരിക്കുന്നതെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പറയുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ലെന്നും ഇരു നേതാക്കളും പറഞ്ഞു.
യു.ഡി.എഫ് അധികാരത്തിലെത്തിയതോടെ വിദ്യാഭ്യാസ മേഖല ദയനീയമായെന്ന് ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
137ാം മന്നം ജയന്തി ഉദ്‌ഘാടനം ചെയ്യുന്നത് മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ്. ഇത് വിമോചന സമരത്തിന്റെ കാഹളമായി തീരാനിടയുണ്ട്. കേരള കോണ്‍ഗ്രസ് എം. പുതിയ സഖ്യത്തിനൊപ്പം നിന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കഥ കഴിയും. അങ്ങനെ നില്‍ക്കാതിരിക്കാന്‍ കെ.എം.മാണിക്ക് കഴിയുകയുമില്ല. വിദ്യാഭ്യാസ വകുപ്പില്‍ ലീഗിന്റേതൊഴികെ മറ്റാരുടേയും കാര്യങ്ങള്‍ നടക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
https://www.facebook.com/Malayalivartha