ഒടുവില്‍ ഫേസ്‌ബുക്ക് അന്വേഷണവും നിലച്ചു

കോഴിക്കോട് ജയിലില്‍ നിന്നും ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലുള്ള പ്രതികള്‍ ഫേസ്‌ബുക്ക് പോസ്റ്റിംഗ് നടത്തിയ സംഭവത്തില്‍ പോലീസ് നടത്തുന്ന അന്വേഷണം അവസാനിപ്പിക്കുന്നു. സ്‌മാര്‍ട്ട് ഫോണുകളൊന്നും തന്നെ കണ്ടെടുക്കാനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സ്‌മാര്‍ട്ട് ഫോണ്‍ കടത്തിയ കേസിലുള്ള അന്വേഷണവും നിര്‍ത്തിവയ്‌ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേസന്വേഷണം പകുതിവഴിയില്‍ അവസാനിപ്പിച്ചത് ദുരൂഹമാവുന്നു. അന്വേഷണം നിര്‍ത്താന്‍ ആഭ്യന്തരമന്ത്രിയുടെ രഹസ്യ നിര്‍ദ്ദേശമുണ്ടെന്നും സൂചനയുണ്ട്.
ഏതാനും ഫോണുകള്‍ മാത്രമാണ് കോഴിക്കോട് ജയിലില്‍ നിന്നും കണ്ടെടുത്തിട്ടുള്ളത്. ഇതില്‍ സ്‌മാര്‍ട്ട് ഫോണ്‍ ഇല്ല. സ്‌മാര്‍ട്ട് ഫോണിലൂടെ മാത്രമേ ഫേസ്‌ബുക്ക് പോസ്റ്റിങ്ങുകള്‍ നടത്താന്‍ കഴിയുകയുള്ളൂ. ജയില്‍ സന്ദര്‍ശനത്തിനെത്തിയ കെ.കെ.ലതിക എം.എല്‍.എ സ്‌മാര്‍ട്ട് ഫോണ്‍ കടത്തിയതാണെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ ആരോപണം ഉന്നയിച്ചെങ്കിലും അതിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല.
സ്‌മാര്‍ട്ട് ഫോണ്‍ കേസില്‍ ഉള്‍പ്പെടെ പരമാവധി പ്രതിപക്ഷത്തിനെ പിണക്കാതെ കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ മതിയെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രഹസ്യമായി സമ്മതിക്കുന്നുണ്ട്. പ്രതിപക്ഷത്തെ പിണക്കി നിലവിലുള്ള സ്ഥിതിവിശേഷത്തില്‍ ഭംഗം വരുത്തേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ക്ലിഫ്‌ഹൗസ് ഉപരോധത്തിലും ഇതേ തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ നടത്തുന്ന മെല്ലെപോക്ക് നയം കണ്ട് അമര്‍ഷം പൂണ്ട നാട്ടുകാരാണ് സി.പി.എമ്മിനെതിരെ രംഗത്തെത്തിയത്. ഇത് സര്‍ക്കാരിനെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ സ്വയം സമരം നിര്‍ത്തി വയ്‌ക്കാന്‍ സി.പി.എം. തയ്യാറാകുമെന്നാണ് മുഖ്യമന്ത്രിയുടെ കണക്കുകൂട്ടല്‍. ഇതിനകം തന്നെ ക്ലിഫ്‌ഹൗസ് ഉപരോധം പരാജയപ്പെട്ടു കഴിഞ്ഞു.
സമരത്തെ എതിര്‍ത്ത വീട്ടമ്മക്ക് അഞ്ചുലക്ഷം സമ്മാനം പ്രഖ്യാപിച്ച കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയുടെ നടപടിയും ആരാധകശ്രദ്ധ നേടികഴിഞ്ഞു. പൊതുവേ പ്രതിരോധത്തിലായ സി.പി.എമ്മിനെ തടവുനയം കൊണ്ട് നേരിടാമെന്നാണ് സര്‍ക്കാര്‍ തന്ത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha