സംസ്ഥാനത്ത് സാത്താന്‍ ആരാധന വ്യാപകം

സംസ്ഥാനത്ത് പലയിടത്തും പ്രാകൃതരീതിയിലുള്ള സാത്താന്‍ ആരാധന നടക്കുന്നെന്ന് റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഇത്സംബന്ധിച്ച വിവരങ്ങള്‍ ആഭ്യന്തരവകുപ്പിന് കൈമാറിയതായി അറിയുന്നു. കോഴിക്കോട് രണ്ടും, കൊച്ചിയില്‍ ഒന്‍പതും ആലപ്പുഴയില്‍ മൂന്നും കേന്ദ്രങ്ങളില്‍ സാത്താന്‍ ആരാധന നടന്നെന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കോട്ടയത്തും തിരുവനന്തപുരത്തുമായി അഞ്ച് കേന്ദ്രങ്ങള്‍ ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.
കുട്ടികളെ സാത്താന്‍ ആരാധനയിലേക്ക് ആകര്‍ഷിക്കാന്‍ ഗെയിമുകളും പുറത്തിറക്കിയിട്ടുണ്ടെന്നറിയുന്നു. അതിനാല്‍ ഇന്റര്‍നറ്റിലെ വീഡിയോ ഗെയിമുകള്‍ അടക്കം സൈബര്‍ പൊലീസ് നിരീക്ഷണത്തിലാണ്. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും മൊബൈല്‍ സൗഹൃദ കൂട്ടായ്മകളുടെയും മറവില്‍ ഇത്തരം ആരാധന നടക്കുന്നുണ്ടെന്നറിയുന്നു. ഇത്തരം വിശ്വാസികള്‍ അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുമാണ് ആരാധന ഉപയോഗിക്കുന്നത്.
സാത്താന്‍ ആരാധനയെപ്പറ്റി ബോധവല്‍കരണവും അതിന്റെ വേരുകളെപ്പറ്റി അന്വേഷണവും നടക്കുമ്പോള്‍ കൂടുതല്‍ സുരക്ഷിതമായ മാര്‍ഗങ്ങള്‍ തേടുകയാണ് സാത്താന്‍ പിന്‍ഗാമികള്‍! പോണോഗ്രഫിയെ പ്രോത്സാഹിപ്പിക്കുന്നെന്നും അക്രമവാസന വര്‍ദ്ധിക്കുന്നെന്നും ചില ഗെയിമുകള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. സൈറ്റുകളില്‍ സാത്താനെ ആരാധിക്കുമ്പോഴുണ്ടാകുന്ന ഗുണങ്ങളും മറ്റും വിവരിച്ച് പേജുകള്‍ തുടങ്ങി സാത്താന്‍ പിന്‍ഗാമികള്‍ തങ്ങളുടെ വലവിരിക്കല്‍ തുടങ്ങിയിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha