കേരളത്തിന്റെ ശബ്‌ദം പാഴായി, കസ്‌തൂരി രംഗന്‍ നടപ്പാക്കുന്നു

കസ്‌തൂരി രംഗന്‍ കണ്ടെത്തിയ സ്ഥലങ്ങളെ പരിസ്ഥിതി ലോല പ്രദേശങ്ങളാക്കി പ്രഖ്യാപിക്കുന്ന കരട് വിജ്ഞാപനം അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചതോടെ കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട് ധൃതിപിടിച്ച് നടപ്പാക്കരുതെന്ന കേരളത്തിന്റെ ആവശ്യം പാഴായി. കസ്‌തൂരി രംഗന്‍ പരിസ്ഥിതിലോല പ്രദേശങ്ങളായി കേരളത്തില്‍ കണ്ടെത്തിയത് ഇടുക്കി, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലെ ജനവാസകേന്ദ്രങ്ങളെയാണ്. ജനവാസകേന്ദ്രങ്ങള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളാക്കി പ്രഖ്യാപിച്ചാല്‍ തദ്ദേശവാസികള്‍ക്ക് അവിടം ഒഴിഞ്ഞു കൊടുക്കേണ്ടതായി വരും.
വിജ്ഞാപനം ഇറക്കുന്നതിന് നീതിന്യായ വകുപ്പുമായി കൂടിയാലോചനകള്‍ നടത്തി വരികായാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. മന്ത്രാലയത്തിന്റെ സത്യവാങ്‌മൂലത്തില്‍ എതിര്‍പ്പുള്ളവര്‍ മൂന്നാഴ്‌ചയ്‌ക്കകം അറിയിക്കണമെന്ന് ഹരിതട്രൈബ്യൂണല്‍ കേരളമടക്കമുള്ള കക്ഷികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് ഓഫീസ് മെമ്മോറാണ്ടം ഇറക്കിയിട്ടുള്ളതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ തടഞ്ഞ കാര്യങ്ങളാണ് ഓഫീസ് മെമ്മോറാണ്ടത്തിലുള്ളത്. ഇത് പുറത്തായപ്പോഴാണ് തിരുവമ്പാടി ഉള്‍പ്പെടെയുള്ള മേഖലകള്‍ കത്തിയത്. അന്ന് ഓഫീസ് മെമ്മോറാണ്ടത്തിന് വിലയില്ലെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അത് അംഗീകരിച്ചിരിക്കുന്നു.
ഹരിത ട്രൈബ്യൂണലില്‍ കേരളത്തെ പ്രതിനിധീകരിച്ച് അഡ്വ. കൃഷ്‌ണന്‍ വേണുഗോപാല്‍ ഹാജരായിരുന്നു.
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് കേരളം ഉന്നയിച്ച ആശങ്കകളില്‍ നിന്നും രാഷ്‌ട്രീയ പാര്‍ട്ടികള്‍ പതിയെ പിന്മാറിയ പശ്ചാത്തലത്തിലാണ് പരിസ്ഥിതി പ്രദേശങ്ങള്‍ സംബന്ധിക്കുന്ന വിജ്ഞാപനം പുറത്തിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha