സന്തോഷ് മാധവന്‍ സഹായിച്ചു; സരിതയുടെ ടേപ്പ് രക്ഷപ്പെട്ടു

വീഡിയോ കാസറ്റിന്റേയും മള്‍ട്ടിമീഡിയ കാര്‍ഡിന്റേയും ആധികാരികതയും കൃത്യതയും തെളിയിക്കാനാവില്ലെന്ന ഹൈക്കോടതി വിധി സോളാര്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ നിര്‍ണായക വഴിത്തിരിവാകും.
വിവാദതാന്ത്രികന്‍ സന്തോഷ്‌മാധവന്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് ജഡ്‌ജി പി. ഭവദാസന്‍ ആധുനിക യന്ത്ര സാമഗ്രികളുടെ സഹായത്തോടെ ചിത്രീകരിക്കുന്ന രംഗങ്ങള്‍ക്ക് ആധികാരികതയില്ലെന്ന് വിധിച്ചത്. കാസറ്റിലെ രംഗങ്ങളിലുള്ള കുറ്റവാളികളെ തിരിച്ചറിഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്നും ഹൈക്കോടതി വിധിച്ചു. നിയമപ്രകാരം കാസറ്റും ടേപ്പും രേഖകളാക്കാമെന്ന് അഡീഷണല്‍ ഡി.ജി.പി വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ ഒരെണ്ണത്തിലാണ് സന്തോഷ് മാധവന് ഇതിലൂടെ മോചനം ലഭിച്ചത്. രണ്ട് കേസുകളിലായി സന്തോഷ്‌മാധവന് എട്ടുവര്‍ഷം വീതം തടവുശിക്ഷ കീഴ്‌കോടതി വിധിച്ചിരുന്നു.
സന്തേഷ്‌മാധവന്‍ ഉള്‍പ്പെട്ട കേസില്‍ കാസറ്റിലെ ദൃശ്യങ്ങള്‍ ആധികാരികമാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം കുറ്റകൃത്യങ്ങളില്‍ കാസറ്റുകള്‍ രേഖയായി സ്വീകരിക്കാനാവില്ലെന്ന് നേരത്തേയും ഹൈക്കോടതി വിധിച്ചിട്ടുണ്ട്. നിയമപ്രകാരം കാസറ്റും ടേപ്പും രേഖകളാക്കാം. എന്നാല്‍ കാസറ്റുകളില്‍ കൃത്രിമം നടത്താന്‍ എളുപ്പമായതു കാരണം ഇത്തരം ആധുനിക സാങ്കേതിക വിദ്യകള്‍ കോടതികള്‍ സ്വീകരിക്കാറില്ല.
സംസ്ഥാനത്തെ മന്ത്രിമാരും സരിതയും തമ്മിലുള്ള ദൃശ്യങ്ങള്‍ കൈയിലുണ്ടെന്ന ബിജുരാധാകൃഷ്‌ണന്റെ അഭിഭാഷകന്‍ പറഞ്ഞതും സന്തോഷ്‌മാധവന്‍ കേസിലുള്ള വിധിയനുസരിച്ച് കോടതി സ്വീകരിക്കാനിടയില്ല. സരിതാടേപ്പുകള്‍ കൈവശമുണ്ടെന്ന അഭിഭാഷകന്റെ പ്രസ്‌താവന വിവാദമായി മാറിയിരുന്നു. കാസറ്റുകള്‍ മോര്‍ഫ് ചെയ്യാന്‍ കഴിയും എന്ന ന്യായമാണ് കോടതികള്‍ ഉന്നയിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫോട്ടോ, വീഡിയോ പകര്‍പ്പുകളില്‍ ദൃശ്യമാറ്റം സാധ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha