സൂപ്പര്‍ താരങ്ങളുടെ വീടുകളും റെയ്‌ഡ് ചെയ്യും

സൂപ്പര്‍ താരങ്ങളുടെ വീടും ഓഫീസും സെന്‍ട്രല്‍ എക്‌സൈസ് റെയ്‌ഡ് ചെയ്യും. മലയാളത്തിലെ സീനിയര്‍ താരങ്ങള്‍ക്ക് കണക്കില്‍ പെടാത്ത കോടികള്‍ സ്വനന്തമായുണ്ടന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്‌ഡുകള്‍ വ്യാപകമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതിനിടയില്‍ റെയ്‌ഡ് വിവരം ചോര്‍ന്നതിനെ തുടര്‍ന്ന് സിനിമക്കാര്‍ തങ്ങളുടെ കൈവശമുള്ള രേഖകള്‍ രഹസ്യ സങ്കേതങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു. എന്നാല്‍ സൂപ്പര്‍ താരങ്ങളെ ആദ്യം റെയ്‌ഡ് ചെയ്യുന്നതിന് പകരം അവരുമായി അടുപ്പം അടുപ്പം സൂക്ഷിക്കുന്നവരുടേയും അവരുടെ പങ്കാളികളുടേയും വീടുകള്‍ റെയ്‌ഡ് ചെയ്യാനാണ് സെന്‍ട്രല്‍ എക്‌സൈസിന്റെ തീരുമാനം.
സൂപ്പര്‍താര ചിത്രങ്ങളുടെ നിര്‍മ്മാതാവ് ജെയ്‌സണ്‍ ഇളംകുളത്തിന്റെ വീട് റെയ്‌ഡ് ചെയ്‌തത് ഇതിന്റെ ഭാഗമായിട്ടാണ്. നടന്‍ ദിലീപ്, സംവിധായകനും ഛായാഗ്രാഹകനുമായ പി. സുകുമാര്‍ എന്നിവരില്‍ നിന്നും മൊഴിയെടുത്തു. ദിലീപിന്റെ കൈവശം കണക്കില്‍ പെടാത്ത ലക്ഷങ്ങള്‍ കണ്ട് ഉദ്യോഗസ്ഥരുടെ കണ്ണ് തള്ളിയെന്നാണ് വിവരം.
സിനിമ രംഗത്തെ സര്‍വീസ് ടാക്‌സ് വെട്ടിപ്പ് കണ്ടുപിടിക്കാന്‍ നേരത്തെ തന്നെ സെന്‍ട്രല്‍ എക്‌സൈസ് തീരുമാനിച്ചിരുന്നു. സമ്മര്‍ദ്ദങ്ങളുടെ ഫലമായി തീരുമാനം മാറ്റുകയായിരുന്നു. എന്നാല്‍ താര വസതിയിലെ റെയ്‌ഡ് വകുപ്പിന്റെ ഖ്യാതി വര്‍ദ്ധിപ്പിക്കുമെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് താര രാജാക്കന്മാരെ കുരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha