ദിലീപിനെ രക്ഷിക്കാന്‍ യു.ഡി.എഫ് നേതാക്കള്‍

സേവന നികുതി തട്ടിപ്പിന് സെന്‍ട്രല്‍ എക്‌സൈസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ നടന്‍ ദിലീപിനെ രക്ഷിക്കാന്‍ യു.ഡി.എഫിലെ ചില നേതാക്കള്‍ മുന്നിട്ടിറങ്ങി. ആലുവയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ദിലീപ് ഇപ്പോഴും പാര്‍ട്ടിയുമായി അടുത്തബന്ധം പുലര്‍ത്തുന്നുണ്ട്. ഒരു മുന്‍ മന്ത്രിയാണ് ദിലീപിനു വേണ്ടി രംഗത്തിറങ്ങിയത്.
പിഴ ഒടുക്കി ദിലീപിനെ രക്ഷിക്കാനാണ് നീക്കം. ഇതിനൊപ്പം സേവന നികുതിയുടെയും സര്‍ക്കാരിന്റെ മറ്റ് പരസ്യങ്ങളിലും സൗജന്യമായി അഭിനയിക്കാമെന്ന് ഉറപ്പ് നല്‍കിയതായി അറിയുന്നു. 15 ലക്ഷം മുതല്‍ 50 ലക്ഷം വരെയാണ് പ്രതിഫലം വാങ്ങുന്നതെന്ന് ദിലീപ് പറയുന്നതെങ്കിലും മായാമോഹിനി ഉള്‍പ്പെടെ ചില ചിത്രങ്ങളുടെ വിതരണാവകാശമാണ് പ്രതിഫലമായി വാങ്ങിയത്. മായാമോഹിനിയുടെ വിതരണ അവകാശത്തിലൂടെ മൂന്നു കോടിയിലധിമാണ് ദിലീപിന് കിട്ടിയതെന്ന് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചില ചിത്രങ്ങള്‍ ദിലീപ് നിര്‍മിച്ചിട്ടുണ്ട്. അനുജന്‍ അനൂപിന്റെ പേരിലും ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. പരസ്യചിത്രങ്ങളിലും ദിലീപ് ധാരാളം അഭിനയിക്കുന്നുണ്ട്. വിതരണ കമ്പനിയും നടത്തുന്നുണ്ട്. ഇതിന്റെയൊക്കെ വിശദാംശങ്ങളില്‍ ഇനി അന്വേഷണം ഉണ്ടാവില്ലെന്ന് അറിയുന്നു. ദിലീപിന് പുറമേ പല താരങ്ങളും സെന്‍ട്രല്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha