കേരളത്തിന്റെ കരുണാനിധിയാവാന്‍ കുഞ്ഞാലിക്കുട്ടി; മലബാറില്‍ ജില്ലകള്‍ കൂടും?

കേരളത്തില്‍ ജില്ലകളുടെ എണ്ണം പതിനാലില്‍ നിന്നും പതിനേഴായി ഉയരാന്‍ സാധ്യത. മലബാര്‍ മേഖലയിലാണ് മൂന്നു പുതിയ ജില്ലകള്‍ക്ക് കൂടി സാധ്യതയുണ്ടെന്ന് തല്‌പരകക്ഷികള്‍ കണ്ടെത്തിയിരിക്കുന്നത്. മുസ്ലീംലീഗ് നേതാവ് കെ.എന്‍.എ. ഖാദറാണ് ജില്ലകള്‍ ഇനിയും വേണമെന്ന ലീഗിന്റെ നിലപാട് പരസ്യമാക്കിയത്. പുതുതായി വരുന്ന ജില്ലകളിലും പച്ചപുതയ്‌ക്കാന്‍ തന്നെയാണ് ലീഗിന്റെ പരിപാടി.
മലബാറില്‍ ജില്ലകള്‍ കുറവാണെന്ന് ലീഗ് ആക്ഷേപം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇപ്പോള്‍ മലപ്പുറത്തെ ശക്തി ദുര്‍ഗമായ ലീഗിന് യോജിക്കുന്ന വിധത്തില്‍ പുതിയ മൂന്നു ജില്ലകള്‍ രൂപപ്പെടുത്തണമെന്നാണ് ആവശ്യം.
വടകര താലൂക്കും കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലയുടെ ഏതാനും ഭാഗങ്ങളും ചേര്‍ത്ത് രണ്ട് ജില്ലയാക്കണമെന്നാണ് ഖാദര്‍ പറയുന്നത്. മലപ്പുറം വിഭജിക്കണമെന്ന നിലപാടും ആവര്‍ത്തിച്ചിട്ടുണ്ട്. ജില്ലകളുടെ രൂപീകരണത്തിനായി പുതിയ കമ്മിറ്റിയെ നിയമിക്കണമെന്നും ഖാദര്‍ ആവശ്യപ്പെടുന്നു. മലപ്പുറം വിഭജിക്കണമെന്ന് ലീഗ് ഔദ്യോഗികമായി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ 42 ലക്ഷം ജനങ്ങള്‍ താങ്ങാവുന്നതിലപ്പുറമാണെന്നാണ് ലീഗിന്റെ നിലപാട്. ‘കേരളത്തില്‍ 20 ലോകസഭാ സീറ്റും 14 ജില്ലകളുമാണുള്ളത്. ഇതെങ്ങനെ ശരിയാകും’. ഖാദര്‍ ചോദിക്കുന്നു. മലപ്പുറം ജില്ലയുടെ രൂപസാദൃശ്യങ്ങള്‍ ജില്ലയുടെ വിഭജനം ആവശ്യപ്പെടുന്നതായും കെ.എന്‍.എ. ഖാദര്‍ പറഞ്ഞു.
ലീഗിന് ജയസാധ്യതയുള്ള സ്ഥലങ്ങളാണ് വിഭജനത്തില്‍ ഉള്‍പ്പെടുന്നത്. നാലുജില്ലകളില്‍ നിര്‍ണായക ശക്തിയായാല്‍ ഭാവിയില്‍ കേരളം ഭരിക്കാമെന്നും ലീഗ് കരുതുന്നുണ്ടാവും. അങ്ങനെ കേരളത്തിന്റെ കരുണാനിധിയാവാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറെടുക്കുന്നു.
വാര്‍ത്ത വായിച്ച് അത്ഭുതപ്പെടരുത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതിനുമുമ്പ് കേരളത്തില്‍ ജില്ലകളുടെ എണ്ണം പതിനാലില്‍ നിന്നും പതിനേഴായി ഉയരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha