രമേശ് എങ്ങനെ ആഭ്യന്തരമന്ത്രിയായി?

രമേശ് ചെന്നിത്തല എങ്ങനെയാണ് ആഭ്യന്തരമന്ത്രിയായത്? ആ കഥ അറിയുന്ന രണ്ട് പേരേ കേരളത്തിലുള്ളൂ. അത് എ.കെ. ആന്റണിയും ജി. സുകുമാരന്‍ നായരുമാണ്.
തിരുവനന്തപുരം പാര്‍ലമെന്റില്‍ നിന്നും തോറ്റ് സ്ഥാനങ്ങളേതുമില്ലാതെ തിരുവനന്തപുരത്ത് കഴിഞ്ഞിരുന്ന വി.എസ്. ശിവകുമാറിനെ രാജ്യസഭയിലേയ്‌ക്കയക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. എ.കെ. ആന്റണിക്കും അക്കാലത്ത് സ്ഥാനങ്ങളൊന്നുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനം പോയി തിരുവനന്തപുരത്ത് കഴിയുകയായിരുന്നു അദ്ദേഹം.
ശിവകുമാറിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ച കമ്മിറ്റിയില്‍ ആന്റണിയും ഉണ്ടായിരുന്നു. സസന്തോഷം അദ്ദേഹം സമ്മതിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിക്കുന്നതിന്റെ തലേന്ന് ശിവകുമാറിന് പെരുന്നയില്‍ നിന്നുമൊരു കോള്‍ .
‘ശിവകുമാര്‍ സ്ഥാനാര്‍ത്ഥിയാവുന്നില്ല. പകരം ആന്റണി രാജ്യസഭയിലെത്തും’. ജി. സുകുമാരന്‍ നായരുടെ മുഴക്കമുള്ള ശബ്‌ദം കേട്ട് ശിവകുമാര്‍ നെഞ്ചത്ത് കൈവച്ചു. മറുപടി പറയുന്നതിനുമുമ്പ് ഫോണ്‍ ഡിസ്‌കണക്‌റ്റായി. ശിവകുമാര്‍ തലയില്‍ കൈ വച്ച് സെറ്റിയില്‍ കിടന്നു. അപ്പോള്‍ വീണ്ടും ബെല്‍ .
വിഷമിക്കരുത്. തന്നെ കാത്ത് ഇതിലും വലിയൊരു സ്ഥാനം വരുന്നുണ്ട്. വീണ്ടും സുകുമാരന്‍ നായര്‍ .
ശിവകുമാര്‍ ശ്രീകണ്‌ഠേശ്വേരത്തെത്തി ഭഗവാനെ തൊഴുതു.
നടന്നതിങ്ങനെ:
ആന്റണിയെ കേന്ദ്രമന്ത്രിയാക്കാന്‍ സോണിയാഗാന്ധി തീരുമാനിച്ചു. പക്ഷെ എം.പിയാവണം. കേരളത്തിലെ പാര്‍ട്ടി രാജ്യസഭയിലേയ്‌ക്കയക്കാന്‍ തീരുമാനിച്ചത് ശിവകുമാറിനെ. ആന്റണി പി.ജെ. കുര്യനെ വിളിച്ചു വരുത്തി സംഗതി ചര്‍ച്ച ചെയ്‌തു. കുര്യന്‍ പെരുന്നയിലെത്തി മണിച്ചേട്ടനെ കണ്ടു. സൂര്യനെല്ലിയില്‍ നിന്നും തന്നെ രക്ഷിച്ചയാളാണ് മണിച്ചേട്ടന്‍ . അദ്ദേഹം കൃത്യം ഏറ്റു. പക്ഷേ രണ്ട് ഡിമാന്റ്. ഒന്ന് അടുത്ത കേരളമന്ത്രിസഭയില്‍ രമേശിന് ആഭ്യന്തരവകുപ്പ് ഉള്‍പ്പെടെ ഉപമുഖ്യമന്ത്രി പദം. ഇല്ലെങ്കില്‍ മുഖ്യമന്ത്രി പദം. . രണ്ട് ശിവകുമാറിന് മന്ത്രിപദം. രണ്ടും ആന്റണി അംഗീകരിച്ചു. അങ്ങനെ ശിവകുമാര്‍ ആരോഗ്യമന്ത്രിയായി. രമേശ് ആഭ്യന്തരമന്ത്രിയുമായി.
എല്ലാം ആന്റണിക്കറിയാമെന്ന് അടുത്തകാലത്ത് സുകുമാരന്‍ നായര്‍ പറഞ്ഞതിന്റെ ഗുട്ടന്‍സ് ഇതാണ്!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha