ജൂണില്‍ മുരളി മന്ത്രിയാവും

ലോകസഭാതെരഞ്ഞെടുപ്പിനു ശേഷം പുന:സംഘടിപ്പിക്കപ്പെടുന്ന സംസ്ഥാന സര്‍ക്കാരില്‍ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ഉള്‍പ്പെടെ വിമത വിഭാഗത്തില്‍പ്പെടുന്ന പ്രമുഖര്‍ക്ക് ഇടം ലഭിക്കും. കേരളം ഭരിക്കുന്നത് ഒരു ന്യൂനപക്ഷ സര്‍ക്കാരാണെന്ന പ്രതീതി അവസാനിപ്പിക്കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് മുരളീധരനും സതീശനും ബര്‍ത്ത് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം മുരളിയെയും സതീശനെയും എ.കെ. ആന്റണി അറിയിച്ചു കഴിഞ്ഞു. മുരളിക്ക് മന്ത്രിസഭയില്‍ നല്ല വകുപ്പും സതീശന് സ്‌പീക്കര്‍ പദവിയുമാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.
സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ തല്‍സ്ഥാനത്ത് തുടരും. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നടക്കുന്ന പുന:സംഘടനയില്‍ കാര്‍ത്തികേയന്‍ പാര്‍ട്ടി നേതൃത്വത്തിലെത്തും. കാര്‍ത്തികേയന്‍ ഒഴിയുന്ന തസ്‌തികയിലാവും സതീശന്‍ സ്‌പീക്കറാവുക.
രമേശിന് ആഭ്യന്തരമന്ത്രി പദം നല്‍കിയതിനെ മുരളി സ്വാഗതം ചെയ്‌തിട്ടുണ്ട്. റവന്യു പോലെ തന്ത്രപ്രധാനമായ ഏതെങ്കിലും വകുപ്പായിരിക്കും മുരളിക്ക് ലഭിക്കുക.
ഫലത്തില്‍ ആന്റണി, ഉമ്മന്‍ചാണ്ടിയോട് പ്രതികാരം ചെയ്‌തിരിക്കുകയാണ്. 2004 ല്‍ തന്നെ ഇറക്കിവിടാന്‍ പിന്നില്‍ നിന്നത് ഉമ്മന്‍ചാണ്ടിയാണെന്ന് ആന്റണിക്കറിയാം. രമേശിനെ പോലെ ഉമ്മന്‍ചാണ്ടിയുടെ ശത്രുവായ ഒരു നേതാവിനെ കാബിനറ്റില്‍ കൊണ്ടുവന്ന് ഉമ്മന്‍ചാണ്ടിയുടെ പത്തിമടക്കാനുള്ള നിര്‍ദ്ദേശം രൂപപ്പെടുത്തിയതും ഹൈക്കമാന്റില്‍ അവതരിപ്പിച്ച് നടപ്പിലാക്കിയതും എ.കെ. ആന്റണിയാണ്. ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയില്‍ മുരളി കൂടി വന്നാല്‍ ചാണ്ടിയുടെ പതനം പൂര്‍ത്തിയാകുമെന്ന് ആന്റണിക്കറിയാം.
ലോകസഭാ തെരഞ്ഞെടുപ്പോടെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഉമ്മന്‍ചാണ്ടി മാറുകയാണെങ്കില്‍ മുഖ്യമന്ത്രിയാവുന്ന രമേശിന് മുരളി തന്നെ ചതിക്കുഴി ഒരുക്കുമെന്നും ആന്റണിക്കറിയാം. ഏതായാലും തന്നെ കേരളത്തില്‍ നിന്നും കെട്ടുകെട്ടിച്ച നേതാവിനെ ആന്റണി സമര്‍ത്ഥമായി പറ്റിച്ചിരിക്കുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് പരാജയമടഞ്ഞാല്‍ അത് ഉമ്മന്‍ചാണ്ടിയുടെ മാത്രം ഉത്തരവാദിത്വമായിരിക്കും. മൂന്നുമാസം മാത്രം മന്ത്രിയാവുന്ന രമേശ് പാപഭാരം ഏല്‍ക്കാന്‍ ഒരിക്കലും തയ്യാറാവുകയില്ല.
കേരളത്തില്‍ യു.ഡി.എഫ് ജയിച്ചാലും എല്‍.ഡി.എഫ് ജയിച്ചാലും ഡല്‍ഹിയില്‍ ചെന്ന് സോണിയാഗാന്ധിക്ക് സിന്ദാബാദ് വിളിക്കുമെന്നതിനാല്‍ കേരളത്തില്‍ ആരു ജയിച്ചാലും കോണ്‍ഗ്രസ് ഹൈക്കമാന്റിന് പ്രശ്‌നമില്ല. എന്നാല്‍ യു.ഡി.എഫിന്റെ പരാജയം ഉമ്മന്‍ചാണ്ടിയുടെ അന്ത്യം കുറിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha