തിരുവഞ്ചൂരിന് ആന്റണി യൂദാസ്; തനിക്കൊരുക്കിയത് അന്ത്യഅത്താഴം

കേന്ദ്രമന്ത്രി എ.കെ. ആന്റണിയും വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും മാനസികമായി അകന്നു. ഏറെ നാളായി ഒരേ ഗ്രൂപ്പുകാരും അടുപ്പക്കാരും അടുത്ത സുഹൃത്തുക്കളുമായിരുന്ന ഇവരെ അകറ്റിയത് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനമാണ്. യേശുവിന്റെ അന്ത്യ അത്താഴമാണ് തനിക്ക് വേണ്ടി ആന്റണി ഒരുക്കിയതെന്ന് തിരുവഞ്ചൂരിന്റെ അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. യൂദാസേ നീയും എന്നാണത്രേ തിരുവഞ്ചൂര്‍ ആന്റണിയെ നോക്കി ചോദിക്കുന്നത്.
എ.കെ. ആന്റണി സംസ്ഥാന മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന പ്രമുഖര്‍ ആന്റണിയുടെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂരിന്റെ സ്റ്റാഫിലാണ് ജോലി ചെയ്‌തിരുന്നത്. ഇവര്‍ തിരുവഞ്ചൂരിന്റെ സ്റ്റാഫിലാണെങ്കിലും ഫലത്തില്‍ കേരളത്തില്‍ ആന്റണിക്കാവശ്യമായ ജോലികളാണ് ചെയ്‌തിരുന്നത്. മുഖ്യമന്ത്രിയായിരുന്ന ആന്റണിയുടെ പ്രസ് സെക്രട്ടറിയായിരുന്ന സി. ആര്‍ ശശികുമാരന്‍ നായര്‍ തിരുവഞ്ചൂരിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ്. തിരുവഞ്ചൂരിന്റെ ഓഫീസ് ആന്റണിയുടെയും ഓഫീസായിരുന്നു.
ഇത്തരത്തില്‍ ആന്റണിയുടെ പ്രതിപുരുഷനായി കേരളത്തില്‍ ജീവിച്ചിരുന്ന തന്നെയാണ് ആന്റണി ചതിച്ചതെന്ന് തിരുവഞ്ചൂര്‍ വിശ്വസിക്കുന്നു. പുന:സംഘടന കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ കൂടി തിരുവനന്തപുരത്തുണ്ടായിരുന്ന ആന്റണിയെ കാണാന്‍ തിരുവഞ്ചൂര്‍ കൂട്ടാക്കിയില്ല. ചതിയാണ് സംഭവിച്ചതെന്ന് തിരുവഞ്ചൂര്‍ അടുത്ത സുഹൃത്തുക്കളോട് പറയുന്നു.
സ്വന്തം മുഖം രക്ഷിക്കാന്‍ വേണ്ടിയാണ് ആന്റണി ഇപ്രകാരം ചെയ്‌തതെന്നും തിരുവഞ്ചൂരിന്റെ ക്യാമ്പ് പ്രചരിപ്പിക്കുന്നുണ്ട്. എന്‍ .എസ്.എസുമായി ഉണ്ടായ കരാര്‍ നടപ്പാക്കുകയായിരുന്നത്രേ ആന്റണിയുടെ ഉദ്ദേശ്യം.
റവന്യൂ വകുപ്പ് പകരം കിട്ടണമെന്ന ആവശ്യം ആന്റണി പരിഗണിക്കാതിരുന്നതും തിരുവഞ്ചൂരിനെ വേദനിപ്പിക്കുന്നുണ്ട്. തനിക്കും ഒരവസരം വരുമെന്നാണ് തിരുവഞ്ചൂരിന്റെ മനസ്സിലിരുപ്പ്. അന്ന് പകരം വീട്ടാമെന്ന് തിരുവഞ്ചൂര്‍ കരുതുന്നു.
ഏതായാലും ആന്റണിയെ തള്ളി ഉമ്മന്‍ചാണ്ടിയെ കൊണ്ടിരിക്കുകയാണ് തിരുവഞ്ചൂര്‍ ഇപ്പോള്‍ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha