ഗണേശ് നിയമസഭാംഗത്വം രാജി വയ്‌ക്കും ?

ഗണേശ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവയ്‌ക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുന്നു. മന്ത്രിസ്ഥാനം നല്‍കാമെന്ന് പറഞ്ഞ് തന്നെ മോഹിപ്പിച്ചവര്‍ക്ക് ഇതില്‍പരം നല്ലൊരു മറുപടിയില്ലെന്നാണ് ഗണേശ് കരുതുന്നത്. ന്യൂനപക്ഷമായി തൂങ്ങിയാടുന്ന മന്ത്രിസഭയ്‌ക്ക് ഗണേശിന്റെ രാജി കനത്ത ഭീഷണിയായി തീരും. ബാലകൃഷ്‌ണപിള്ളയും ഗണേശുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തു. ഗണേശ് പത്തനാപുരത്ത് നിന്നും രാജി വയ്‌ക്കുകയാണെങ്കില്‍ യു.ഡി.എഫിന്റെ സാധ്യതകള്‍ വിരളമാകും. രാജി വച്ചാല്‍ ഗണേഷ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയില്ല.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് മത്സരിക്കാനാണ് ഗണേശിന്റെ പരിപാടി. രണ്ടരവര്‍ഷം കഴിയുമ്പോള്‍ തനിക്കുള്ള മോശം ഇമേജില്‍ മാറ്റം വരുമെന്നും ഗണേശ് പ്രതീക്ഷിക്കുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മികച്ച മന്ത്രിയാണെന്ന് ഗണേഷ് ഇതിനകം പേരെടുത്തു കഴിഞ്ഞു. ഗതാഗതം, വനം വകുപ്പുകളില്‍ ഗണേഷ് സ്വീകരിച്ച നടപടികള്‍ ഇന്നും മലയാളികള്‍ മറന്നിട്ടില്ല. നെല്ലിയാമ്പതി പോലുള്ള പ്രശ്‌നങ്ങളില്‍ ഗണേശിന്റെ നിലപാടുകള്‍ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ ഇത്തരം നല്ല നടപടികള്‍ക്ക് പിന്നാലെ ജീവിതത്തിലെ വിഷയങ്ങള്‍ ഗണേശിന്റെ ഇമേജ് മോശമാക്കി.
ഉമ്മന്‍ചാണ്ടിയുടെ ചതിക്കൊപ്പം ഷിബു ബേബി ജോണിന്റെ വിശ്വാസവഞ്ചനയും ഗണേശിനെ അലട്ടുന്നുണ്ട്. പി.സി. ജോര്‍ജ്ജുമായി ഗണേശ് അടുത്തതാണ് ഷിബുവിനെ അകറ്റിയത്. ജോര്‍ജുമായുള്ള ഗണേശിന്റെ സമരം അവസാനിപ്പിച്ചത് പിള്ളയാണ്. എന്നാല്‍ ജോര്‍ജുമായി ഗണേശ് വിട്ടുവീഴ്‌ച ചെയ്‌തത് ഷിബുവിന് സഹിക്കാനായില്ല.
സര്‍വരാലും അകന്ന് ഗണേശ് ഏകാകിയായി തീര്‍ന്നിരിക്കുകയാണ്. തനിക്ക് താനും പുരക്ക് തൂണും എന്ന മട്ടിലായിരുന്നു ഗണേശിന്റെ ജീവിതം. എം.എല്‍.എ സ്ഥാനം രാജിവച്ചാല്‍ സിനിമാഭിനയം തുടരാനാണ് ഗണേശിന്റെ പരിപാടി. ഉമ്മന്‍ചാണ്ടിയെ സമ്മര്‍ദ്ദത്തിലാക്കാനും സാധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha