ഗണേശ്‌കുമാറിനെ കുറിച്ച് സുകുമാരന്‍ നായര്‍ മോഹന്‍ലാലിനോട് പറഞ്ഞതെന്താണ്?

ഗണേശ്‌കുമാറിന്റെ മന്ത്രിസ്ഥാനം ഉറപ്പാക്കാനായി എന്‍എസ്‌എസ് ആസ്ഥാനത്തെത്തിയ നടന്‍ മോഹന്‍ലാലിനോട് ഇക്കാര്യത്തില്‍ താന്‍ ഇടപെടില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് കോട്ടയത്തെ ചിലരാണെന്നും താനല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. താന്‍ പറഞ്ഞാല്‍ ഗണേശിനെ മന്ത്രിയാക്കില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ നിരാശനായി മടങ്ങി.
രമേശ് ചെന്നിത്തലയ്‌ക്ക് മന്ത്രിസ്ഥാനം കിട്ടിയതോടെ സുകുമാരന്‍ നായരുടെ ആവശ്യങ്ങളെല്ലാം പരിഹരിച്ചെന്നാണ് ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിന് നല്‍കിയിരിക്കുന്ന സന്ദേശം. നേരത്തെ തിരുവഞ്ചൂരിനെ മന്ത്രിയാക്കിയത് എന്‍എസ്‌എസിന്റെ പിന്തുണ ലക്ഷ്യമാക്കിയായിരുന്നു. എന്നാല്‍ തിരുവഞ്ചൂരും സുകുമാരന്‍നായരും തമ്മില്‍ തെറ്റിയതു കാരണം ഫലം കിട്ടിയില്ല.
മോഹന്‍ലാലിനെ ഇറക്കി ഒരു പരീക്ഷണം നടത്താനാണ് ഗണേശും പിള്ളയും തീരുമാനിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ലക്ഷങ്ങള്‍ വിലയുള്ള ലാലിന്റെ സമയം പാഴായതു മാത്രം മിച്ചം. മോഹന്‍ലാല്‍ ആദ്യമായാണ് എന്‍എസ്‌എസ് ആസ്ഥാനത്തെത്തിയത്.
കുറച്ചുനാളായി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആഭ്യന്തരകാര്യങ്ങളില്‍ സുകുമാരന്‍ നായര്‍ ഇടപെടുന്നുണ്ടായിരുന്നില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടിയുമായി അദ്ദേഹത്തിന് വിരോധവുമില്ല. അതേസമയം കെ.എം.മാണിയുമായി സുകുമാരന്‍നായര്‍ അടുത്ത ബന്ധം പുലര്‍ത്തുന്നു. രമേശ് ചെന്നിത്തലയ്‌ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം കൊടുക്കാത്തതിനെ തുടര്‍ന്നാണ് എന്‍.എസ്.എസും സര്‍ക്കാരും തമ്മിലകന്നത്. പിണക്കം തീര്‍ക്കാനാണ് രമേശിനെ ഹൈക്കമാന്റ് ആഭ്യന്തരമന്ത്രിയാക്കിയത്.
എന്നാല്‍ പിണക്കവുമില്ല ഇണക്കവുമില്ല എന്ന നിലപാടാണ് എന്‍.എസ്.എസ് ഇപ്പോഴും സ്വീകരിക്കുന്നത്. സമദൂരത്തില്‍ തന്നെ ഉറച്ചു നില്‍ക്കാനാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ തീരുമാനം. അതുകൊണ്ടു തന്നെ ഗണേശിന്റെ കാര്യത്തില്‍ എന്‍.എസ്.എസ്. ഇടപെടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha