മമ്മൂട്ടിക്കും മോഹന്‍ലാലിനും മൂന്ന് കോടി, ഫഹദിന് 75 ലക്ഷം

സാറ്റലൈറ്റ് അവകാശം കുത്തനെ ഉയര്‍ന്നതോടെ താരങ്ങള്‍ പ്രതിഫലം കൂട്ടി. ദൃശ്യം മെഗാ ഹിറ്റായതോടെയാണ് മോഹന്‍ലാല്‍ മൂന്ന് കോടിയാക്കിയത്. മമ്മൂട്ടി രണ്ടരക്കോടിയായിരുന്നെങ്കിലും ഗ്യാംഗ്‌സ്റ്ററിന് മൂന്ന് കോടിയാക്കി. ദിലീപ് രണ്ടരക്കോടി വാങ്ങുന്നുണ്ട്. സായിബാബയായി അഭിനയിക്കാന്‍ 4 കോടിയാണ് ദിലീപ് വാങ്ങിയതെന്നറിയുന്നു. മായാമോഹിനിയുടെ വിതരണവകാശത്തിലൂടെ ദിലീപിന് മൂന്നരക്കോടി പ്രതിഫലം മുമ്പ് കിട്ടിയിരുന്നു.
എ.ബി.സി.ഡിയും പട്ടം പോലെയും സാമ്പത്തിക ലാഭം നേടിയതോടെ ദുല്‍ക്കര്‍ 65 ലക്ഷമാണ് വാങ്ങുന്നത്. 24 നോര്‍ത്ത് കാതവും ഇന്ത്യന്‍ പ്രണയകഥയും ഹിറ്റായതോടെ ഫഹദ് 75 ലക്ഷമാക്കി. പുണ്യാളന്‍ അഗര്‍ബത്തീസ് ഹിറ്റായതോടെ ജയസൂര്യ 50 ലക്ഷമാക്കി. അനൂപ്‌മേനോന്‍ തിരക്കഥയ്ക്കും അഭിനയത്തിനും 50 ലക്ഷം വാങ്ങുന്നു. ജയറാം 20 മുതല്‍ 35 ലക്ഷം വരെ വാങ്ങുന്നുണ്ട്. ആസിഫ് അലി, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ 15 ലക്ഷത്തിനും 20ലക്ഷത്തിനും ഇടയില്‍ പ്രതിഫലം കൈപ്പറ്റുന്നുണ്ട്.
മീരാജാസ്മിന്‍ 25 മുതല്‍ 30 ലക്ഷം വരെ പ്രതിഫലം വാങ്ങുന്നുണ്ട്. റിമാകല്ലിങ്കല്‍ പത്ത് ലക്ഷം. കാവ്യാമാധവന്‍ 20 ലക്ഷം വരെ വാങ്ങിയിരുന്നു. ഇപ്പോള്‍ ചിത്രങ്ങള്‍ കുറവായതിനാല്‍ പ്രതിഫലം വ്യക്തമല്ല. അതേസമയം സുരാജ്, സലിംകുമാര്‍, ജോയിമാത്യു, ലാലു അലക്‌സ് എന്നിവര്‍ ദിവസ പ്രതിഫലമാണ് വാങ്ങുന്നത്. സുരാജിന് ഒന്നര ലക്ഷമാണ് ചാര്‍ജ്. സലിംകുമാറിന് രണ്ട് ലക്ഷം. അദ്ദേഹം 10 ദിവസത്തില്‍ കൂടുതല്‍ ഡേറ്റ് നല്‍കില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha