ദുബായില്‍ നടന്നതെന്ത്? കളി സുനന്ദയോടോ? വിവരമറിയും...

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന കേന്ദ്രമന്ത്രി ഡോ.ശശിതരൂര്‍ വിവാദത്തില്‍ . കനകം മൂലം കാമിനി മൂലം എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി ഭാര്യ സുനന്ദപുഷ്‌ക്കറാണ് വീണ്ടും വിവാദത്തിന് തിരികൊളുത്തിയത്. നേരത്തെ സുനന്ദ പുഷ്‌ക്കര്‍ കാരണമാണ് ശശിതരൂരിന്റെ കേന്ദ്രമന്ത്രി പദം തെറിച്ചത്.
ദുബായിയിലെ ഖലീജ് ടൈംസ് ലേഖകനെയാണ് സുനന്ദ ഇക്കുറി പെരുമാറിയത്. ഒരു സ്വകാര്യ വിരുന്നിന് ദുബായിലെത്തിയതാണ് ശശിതരൂരും ഭാര്യയും. ശശിതരൂരിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ചില കാര്യങ്ങള്‍ ചോദിച്ച് അറിയുന്നതിനിടയിലാണ് ശശിതരൂരിന്റെ ഭാര്യ സുനന്ദ ലേഖകനോട് തട്ടികയറിയത്. ലേഖകന് നേരേ കുപ്പിയെടുത്ത് എറിയുമെന്നായിരുന്നു സുനന്ദയുടെ ആക്ഷേപം. മുമ്പും താന്‍ ഇപ്രകാരം ചെയ്‌തതായി സുനന്ദ പറഞ്ഞു. കേന്ദ്രമന്ത്രിയുടെ ഭാര്യയാണെന്ന ഗര്‍വില്‍ പത്രലേഖകനോട് സുനന്ദ തട്ടികയറി.
ശശിതരൂര്‍ സുനന്ദയുടെ ഭര്‍ത്താവ് മാത്രമല്ല കേന്ദ്രമന്ത്രിയായ പൊതു പ്രവര്‍ത്തകനാണെന്ന് ലേഖകന്‍ പറയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ക്ഷോഭിച്ച സുനന്ദയോട് ശാന്തമാകാന്‍ ഡോ.ശശിതരൂര്‍ ആവശ്യപ്പെട്ടില്ലെന്നും ലേഖകന്‍ ആരോപിക്കുന്നു.
ഖലീജ്‌ടൈംസ് ഒന്നാം പേജിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സംഭവം വിവാദമായതോടെ സുനന്ദ നിഷേധവുമായി രംഗത്തെത്തി. എന്നാല്‍ സുനന്ദയുടെ വാക്കുകള്‍ താന്‍ റെക്കോര്‍ഡ് ചെയ്‌തിട്ടുണ്ടെന്ന് ലേഖകന്‍ മറുപടി പറഞ്ഞു.
സുനന്ദ പുഷ്‌കറിന്റെ മോശമായ പെരുമാറ്റം ശ്രദ്ധയില്‍പെട്ടപ്പോള്‍ ഡോ. ശശിതരൂരിന് സോറി പറഞ്ഞ് പ്രശ്‌നം ഒതുക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം അതിന് തയ്യാറായില്ല. ശശിതരൂരിന്റെ നിശബ്‌ദതയാണ് ലേഖകനെ കൂടുതല്‍ പ്രകോപിപ്പിച്ചത്.
തിരുവനന്തപുരം പാര്‍ലമെന്റ് മണ്‌ഡലത്തില്‍ ശശിതരൂരിന് സല്‍പേര് ആവോളമുണ്ട്. ഇടതുപക്ഷമാകട്ടെ പറ്റിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഇരുട്ടില്‍ തപ്പുകയാണ്. ഇതിനിടയിലാണ് വീണ്ടും സുനന്ദ വിവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha