ഇനിയും തൊട്ടാല്‍ വി.എസും ആം ആദ്‌മിയാവും

സി.പി.എമ്മില്‍ നിന്നും തനിക്കെതിരെ ഇനിയും നടപടിയുണ്ടായാല്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആം ആദ്‌മി പാര്‍ട്ടിയിലേക്ക് പോകാന്‍ മടിക്കില്ലെന്ന് വി.എസുമായി ബന്ധപ്പെട്ട വ്യക്തികള്‍ സൂചിപ്പിക്കുന്നു. വി.എസ് ആം ആദ്‌മിയില്‍ ചേരണമെന്ന ഇടതു ചിന്തകന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു വി.എസിന്റെ അടുത്ത അനുയായികള്‍. വി.എസിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഐ.എം.ഷാജഹാന്‍ ആം ആദ്‌മിയില്‍ ചേര്‍ന്നു. സാറാജോസഫ്, സി.കെ.ജാനു, ഗീതാനന്ദന്‍ തുടങ്ങിയ സമാനമനസ്‌കരും ആം ആദ്‌മിയില്‍ ചേര്‍ന്നിരിക്കുകയാണ്. ടി.വി. ചന്ദ്രശേഖരന്റെ വിധവ കെ.കെ.രമയുമായി ആം ആദ്‌മി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.
ആം ആദ്‌മിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതായി ആര്‍.എം.പി. നേതാക്കള്‍ അറിയിച്ചു.
വി.എസിന് വൈകാരികമായി അടുപ്പമുളള ഓരോരുത്തരും ആം ആദ്‌മില്‍ ചേരുകയാണ്. കര്‍ണാടകത്തില്‍ ആദ്യദിനങ്ങളില്‍ തന്നെ കെജരിവാളിന്റെ സംഘടനയിലും അംഗത്വം ഒരു ലക്ഷം കവിഞ്ഞു. കേരളത്തിലും ഇതേ സ്ഥിതി ആവര്‍ത്തിക്കാനാണ് സാദ്ധ്യത. സി.പി.എം. ഇപ്പോള്‍ നെഞ്ചിടിപ്പോടെ കാണുന്നത് കോണ്‍ഗ്രസിനെയല്ല ആം ആദ്‌മി പാര്‍ട്ടിയെയാണ്.
ആര്‍.എം.പി. നേതാവ് പ്രസിന്‍ജത്ത് ബോസ് എ.എം.പി നേതാക്കളുമായി രണ്ടുവട്ടം ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. ഇക്കാര്യം ആര്‍.എം.പി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എസ്. ഹരിഹരന്‍ പരസ്യമായി സമ്മതിച്ചു. ആര്‍.എം.പിക്കാര്‍ പ്രവര്‍ത്തിക്കുന്നത് വി.എസിന്റെ നിര്‍ദ്ദേശാനനുസരണമാണ്. വി.എസിന്റെ ആശില്‍വാദം പാര്‍ട്ടിക്കുണ്ട്.
മരിക്കുംവരെയും റ്റി.പി. ചന്ദ്രശേഖരന്‍ വി.എസിന്റെ അടുത്ത അനുയായിയായിരുന്നു. കൂടെ നിന്ന പലരും പിണറായിയുമായി സഖ്യമുണ്ടാക്കിയപ്പോള്‍ ചന്ദ്രശേഖരന്‍ മാത്രം വി.എസിനൊപ്പം നിന്നു. ഇതിനെ തുടര്‍ന്നാണ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ചന്ദ്രശേഖരന്‍ വധിക്കപ്പെടാന്‍ കാരണം തന്നോടുളള വിരോധമാണെന്ന് അച്യുതാനന്ദനറിയാം. ചന്ദ്രശേഖരനെ വഷളാക്കിയത് വി.എസാണെന്ന് പിണറായിക്കുമറിയാം.
തനിക്കെതിരെ നടപടിയെടുക്കട്ടേ എന്ന മട്ടിലാണ് വി.എസ് നീങ്ങുന്നത്. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് പാര്‍ട്ടിനിലപാടിനെതിരെ പറഞ്ഞതും നടപടി ക്ഷണിച്ചുവരുത്താന്‍ വേണ്ടിയാണ്. എന്നാല്‍ വി.എസിനെതിരെ നടപടിയെടുക്കാന്‍ കേരളത്തിലെ സി.പി.എമ്മിന് തത്‌കാലം ധൈര്യമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha