സര്‍ക്കാര്‍ ആശുപത്രികളിള്‍ കാരുണ്യ ഡയാലിസിസ് സെന്ററുകള്‍ -മന്ത്രി കെ.എം.മാണി

കാരുണ്യ സഹായം സര്‍ക്കാരിതര ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ സംസ്ഥാന തല ഉദ്‌ഘാടനം കിംസ് ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഡയാലിസിസ് സെന്ററും കാരുണ്യ ഹോമും ആരംഭിക്കാന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സ്ഥലം ലഭ്യമാക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഡയാലിസിസ് സെന്ററുകള്‍ പ്രാരംഭഘട്ടത്തില്‍ ആരംഭിക്കുമെന്ന് മന്ത്രി മാണി അറിയിച്ചു.
കാരുണ്യ സഹായവുമായി ബന്ധപ്പെട്ട സംശയങ്ങളും നിര്‍ദ്ദേശങ്ങളും കേള്‍ക്കാന്‍ മാസത്തില്‍ രണ്ട് തവണ നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ 15 മിനിറ്റ് വീതം മാറ്റിവയ്‌ക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. കാരുണ്യസഹായമായി ഇതുവരെ 5404 ഗുണഭോക്താക്കള്‍ക്ക് 56.14 കോടി നല്‍കി. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച പാക്കേജുമായി സഹകരിക്കാന്‍ തയ്യാറായ 40 സ്വകാര്യ ആശുപത്രികളെയാണ് കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. കൂടുതല്‍ ആശുപത്രികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha