ശശി തരൂര്‍ വീണ്ടും പെണ്ണു കേസില്‍ , വിയകുമാറിനെ ഇറക്കി തരൂരിനെ ഓടിക്കാന്‍ സിപി എം

വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു നിന്ന് മുന്‍മന്ത്രിയും സ്‌പീക്കറുമായ എം വിജയകുമാറിനെ മത്സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നു. പാക് ചാരപ്രവര്‍ത്തകയെന്ന് തരൂരിന്റെ ഭാര്യ സുനന്ദ ആരോപിക്കുന്ന വനിതയുമായി തരൂരിന്റെ ബന്ധം വിവാദമായതോടെയാണ് വിജയകുമാറിനെ കളത്തിലിറക്കിയാല്‍ തിരുവനന്തപുരം നേടാമെന്ന് സിപിഎം ആലോചിക്കുന്നത്.
നായര്‍ സമുദായംഗമായ വിജയകുമാറിന് തിരുവനന്തുപരത്തെ ക്രൈസ്‌തവ ഭൂരിപക്ഷങ്ങളുമായി അടുത്ത ബന്ധമുണ്ട്. മുസ്ലീം മതനേതാക്കളുമായും വിജയകുമാര്‍ അടുപ്പം പുലര്‍ത്തുന്നു. നേരത്തെ വിജയകുമാറിനെ കളത്തിലിറക്കിയാല്‍ സിപിഎം തീരുമാനിച്ചെങ്കിലും സിപിഐ തിരുവനന്തപുരം സീറ്റില്‍ പിടിമുറുക്കുകയായിരുന്നു. എന്നാല്‍ സിപിഐയ്‌ക്ക് തിരുവനന്തപുരം സീറ്റില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥി ഇല്ല. സ്വതന്ത്രര്‍ക്ക് തേടി പത്രപ്പരസ്യം ചെയ്യേണ്ട ഗതികേടിലാണ് സിപിഐ.
തികച്ചും അപ്രതീക്ഷിതമായാണ്‌തരൂര്‍ വീണ്ടും വിവാദത്തിലായത്. പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിന് അടുപ്പമുണ്ടെന്ന് ആരോപിക്കുന്നത് സുനന്ദ പുഷ്‌ക്കറാണ്. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സുനന്ദ ഇക്കാര്യം വെളിപ്പെടുത്തിയത്.സുനന്ദയും തരൂരുമായുള്ള ബന്ധം ഉലഞ്ഞതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. തരൂരിന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തതല്ലെന്നും എല്ലാം തന്റെ കുസൃതിയായിരുന്നുവെന്നും സുനന്ദ പ്രതികരിച്ചു. ഭര്‍ത്താവിന്റെ പുതിയ കാമുകി ഐഎന്‍ഐ ചാരയാണെന്നും സുനന്ദ ആരോപിച്ചു. ഇത് സത്യമണെങ്കില്‍ കേന്ദ്രമന്ത്രി പദം ദുരുപയോഗം ചെയ്‌തതിനെക്കുറിച്ച് തരൂര്‍ മറുപടി പറയേണ്ടിവരും. നേരത്തെയും തരൂരിന്റെ ട്വിറ്റുകള്‍ വിവാദമായിരുന്നു.
സുനന്ദയ്‌ക്ക് വേണ്ടിയാണ് തരൂര്‍ ആദ്യം കേന്ദ്രമന്ത്രിപദം ഉപേക്ഷിച്ചത്. ഇപ്പോള്‍ സുനന്ദ വഴി തന്നെ കേന്ദ്രമന്ത്രി പദം തെറിക്കുമെന്ന് ഉറപ്പായി. പാക് മാധ്യമപ്രവര്‍ത്തകയ്‌ക്ക് ഐഎന്‍ഐ ബന്ധമുണ്ടെങ്കില്‍ അത് തരൂരിന് വിനയാകുകയും ചെയ്യും.
തിരുവനന്തപുരം ജില്ലാ വികസനത്തിന് എം വിജയകുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം 200 ദിവസം പിന്നിടുകയാണ്. തിരുവനന്തപുരത്തിന് പൊതുവേ സമ്മതനാണ് വിജയകുമാര്‍. എന്‍എസ്‌എസുമായും അദ്ദേഹത്തിന് അടുപ്പമുണ്ട്. ഇതെല്ലാം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് സിപിഎമ്മുകാര്‍ ആലോചിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha