Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫ്‌ളക്‌സിലുമുണ്ട്‌ കോണ്‍ഗ്രസ്‌ ഗ്രൂപ്പ്‌; ചന്ദ്രശേഖരന്‌ രമേശിന്റെ പിന്തുണ

06 OCTOBER 2014 01:09 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ വിവാദത്തില്‍ ഐ ഗ്രൂപ്‌ മുഖ്യമന്ത്രിക്കെതിരെ തിരിയുന്നു. ഐ.എന്‍.ടി.യുസിയുടെ ഫ്‌ളക്‌സുകള്‍ എടുത്തു മാറ്റിയാല്‍ കാണാമെന്ന്‌ പറഞ്ഞ പ്രസിഡന്റ്‌ ചന്ദ്രശേഖരന്‍ രമേശ്‌ ചെന്നിത്തലയുടെ ആശീര്‍വാദത്തോടെയാണ്‌ സര്‍ക്കാരിനെതിരെ രംഗത്തു വന്നത്‌.
ഒരാളുടെ ഈഗോ സംരക്ഷിക്കാനുള്ള മാര്‍ഗമാണ്‌ ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ വിരോധമെന്ന ചന്ദ്രശേഖരന്റെ പ്രഖ്യാപനം ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ടാണ്‌. കേരളത്തില്‍ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ്‌ ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ പ്രദര്‍ശനത്തില്‍ മേല്‍കൈ നേടുന്നു എന്ന ധാരണയാണ്‌ ഉമ്മന്‍ചാണ്ടിയെ കൊണ്ട്‌ ഫ്‌ളക്‌സ്‌ നിരോധനപ്രഖ്യാപനം നടത്തിയതെന്നാണ്‌ ചന്ദ്രശേഖരന്റെ പ്രഖ്യാപനം. ഐ.എന്‍.റ്റി.യു.സി വരും ദിവസങ്ങളില്‍ കൂടുതല്‍ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇത്‌ എടുത്തു മാറ്റാന്‍ പോലീസ്‌ തയ്യാറായാല്‍ ഐ.എന്‍.റ്റി.യു.സിയും പോലീസും തമ്മില്‍ തെരുവുയുദ്ധം തന്നെ നടക്കും. സിപിഎമ്മിന്റെ പിന്തുണയും ഐ.എന്‍.റ്റി.യു.സിക്കുണ്ട്‌.
അഞ്ചുലക്ഷത്തോളം തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വീടു പട്ടിണിയാവുമെന്നാണ്‌ മറ്റൊരു ആരോപണം. ബദല്‍ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കാതെയാണ്‌ സര്‍ക്കാര്‍ ഫ്‌ളക്‌സ്‌ നിരോധിച്ചതെന്ന്‌ അസോസിയേഷനുകള്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ ഫ്‌ളക്‌സ്‌ നിര്‍മ്മാണത്തില്‍ ലക്ഷങ്ങള്‍ മുടക്കിയവര്‍ നിരവധിയുണ്ട്‌. ഇവരുടെ ജീവിതം വഴിമുട്ടിയിരിക്കുന്നു.
ഉമ്മന്‍ചാണ്ടിയാകട്ടെ തന്റെ തീരുമാനത്തില്‍ നിന്നും പിന്‍മാറാന്‍ തയ്യാറല്ല. ഫ്‌ളക്‌സുകള്‍ നിരോധിക്കുക തന്നെ ചെയ്യുമെന്നാണ്‌ മുഖ്യമന്ത്രി പറയുന്നത്‌. രമേശ്‌ ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രിയുമായി സംസാരിച്ചെങ്കിലും അദ്ദേഹം അയയുന്ന മട്ടില്ല.
ഐ.എന്‍.റ്റി.യു.സി ചന്ദ്രശേഖരനാകട്ടെ ഒരു ഫ്‌ളക്‌സ്‌ ജീവിയാണ്‌. അദ്ദേഹത്തിന്റെ മുഖവും പേരും മലയാളികള്‍ അറിഞ്ഞത്‌ ഫ്‌ളക്‌സ്‌ ഉണ്ടായിരുന്നതു കൊണ്ടു മാത്രമാണ്‌. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ ചന്ദ്രശേഖരന്‍ പ്രസംഗിക്കാന്‍ പോയതും ഫ്‌ളക്‌സായി മാറിയിരുന്നു. ഫ്‌ളക്‌സില്ലാത്ത ഒരു കാലത്തെ കുറിച്ച്‌ ചന്ദ്രശേഖരന്‌ ആലോചിക്കാന്‍ പോലും കഴിയുകയില്ല. അതുകൊണ്ടു തന്നെ ചന്ദ്രശേഖന്റെ വീറ്‌ ഫ്‌ളക്‌സില്‍ മാത്രമല്ല ജീവിതത്തിലും കാണേണ്ടി വരും.
കൊല്ലം പാര്‍ലമെന്റ്‌ സീറ്റ്‌ ചന്ദ്രശേഖരന്റെ വലിയ മോഹമായിരുന്നു. അവിടേക്ക്‌ ഉമ്മന്‍ചാണ്ടിയുടെ ശ്രമഫലമായി എന്‍.കെ. പ്രേമചന്ദ്രന്‍ വന്നതോടെയാണ്‌ ചന്ദ്രശേഖരനും ഉമ്മന്‍ചാണ്ടിയും തമ്മില്‍ അസ്വാരസ്യമുണ്ടാകുന്നത്‌. അതേ അസ്വാരസ്യമാണ്‌ ഫ്‌ളക്‌സ്‌ വിവാദത്തിലും പുറത്തു വന്നിരിക്കുന്നത്‌. ചന്ദ്രശേഖരനാകട്ടെ ഒരു രമേശ്‌ ചെന്നിത്തല ഭക്തന്‍ കൂടിയാണ്‌.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (20 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (26 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (34 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (50 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends