മലബന്ധമാണോ പ്രശ്‍നം ?

രാവിലെയുളള ശോധന ശരിയായില്ലെങ്കില്‍ ഒരു ദിവസം മുഴുവന്‍ പോക്കാണെന്നു വേണമെങ്കില്‍ പറയാം. വയറിന് അസ്വസ്ഥതകളും വിശപ്പു കുറവും ഗ്യാസും തുടങ്ങിയ പല അവസ്ഥകളുമുണ്ടാകും.മലബന്ധം അഥവാ ശോധനക്കുറവിനു കാരണമായി പലതുമുണ്ട്. ഇതില്‍ നാരുള്ള ആഹാരങ്ങളുടെ കുറവുകള്‍, വെള്ളം കുടി കുറയുന്നത്, വ്യായാമക്കുറവ്, ഉറക്കം ശരിയാകാത്തതു കാരണമുള്ള ദഹന പ്രശ്‌നങ്ങള്‍, സ്‌ട്രെസ്, ചില മരുന്നുകള്‍ കഴിയ്ക്കുന്നത് എന്നിവയെല്ലാം ഉള്‍പ്പെടുന്നു.
നല്ല ശോധനയ്ക്കുള്ള പ്രധാനപ്പെട്ട ഒരു കാര്യം ധാരാളം വെള്ളം കുടിയ്ക്കുക എന്നതാണ്. ഭക്ഷണം മാത്രമല്ല, കുടലിന്റെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമായ ഒന്നാണ്. ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ഇത് അത്യാവശ്യമായ ഒന്നു തന്നെയാണ.് കുടലിലൂടെ ഭക്ഷണം നീങ്ങുന്നതിനും വെള്ളം അത്യാവശ്യം തന്നെയാണ്.
പ്രോബയോട്ടിക്‌സ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇതില്‍ പഴം, തക്കാളി, വെളുത്തുള്ളി, സവാള, ആസ്പരാഗസ്, തൈര് എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഇവയെല്ലാം കുടലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലൂടെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റുകയും ചെയ്യും.വ്യായാമം, യോഗ തുടങ്ങിയവയെല്ലാം വയറിന്റെ ആരോഗ്യത്തിനും ശോധനയ്ക്കും നല്ലതാണ്. ഇത് കുടല്‍ ചലനത്തിനു സഹായിക്കുന്നു. ഇതു വഴി നല്ല ശോധനയും ഉണ്ടാകും. ഇതിനു പുറമെ വ്യായാമം കൂടുതല്‍ വെള്ളം കുടിയ്ക്കാന്‍ ആളുകളെ പ്രേരിപ്പിയ്ക്കുകയും ചെയ്യുന്നു.
ശോധനയ്ക്കു കൃത്യമായ സമയം പാലിയ്ക്കുക. കൃത്യസമയത്ത് ഉണര്‍ന്നെഴുന്നേല്‍ക്കുന്നതും കൃത്യ സമയത്ത് ഉറങ്ങുന്നതുമെല്ലാം നല്ല ശോധനയ്ക്കു സഹായകമാണ്. ഇതുപോലെ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നുമ്ബോള്‍ തന്നെ പോകുകയും വേണം. അല്ലാതെ അത് പിന്നീടേയ്ക്കു മാറ്റി വയ്ക്കരുത്.നേരത്തെ ഉറങ്ങുന്നതും 7-8 മണിക്കൂര്‍ ഉറക്കവുമെല്ലാം തന്നെ നല്ല ശോധനയ്ക്കും സഹായിക്കും. ഇത് ദഹനത്തെ സഹായിക്കുന്നു. ഭക്ഷണം നല്ലപോലെ ദഹിച്ചാലേ നല്ല ശോധനയും ലഭിയ്ക്കൂ. ഇതുപോലെ ഇലക്കറികളും ധാരാളം കഴിയ്ക്കുക. പഴവര്‍ഗങ്ങള്‍, സാലഡുകള്‍, വേവിയ്ക്കാത്ത പച്ചക്കറികള്‍, ജ്യൂസുകള്‍ എന്നിവയെല്ലാം നല്ല ശോധനയ്ക്കു സഹായിക്കും.നട്‌സ്, സീഡ്‌സ് എന്നിവയെല്ലാം ധാരാളം ഫൈബറുകള്‍ അടങ്ങിയ ഒന്നാണ്. ഇതെല്ലാം നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒന്നുമാണ്. ഇവയെല്ലാം ഡയറ്റില്‍ ദിവസവും ഉള്‍പ്പെടുത്തുന്നത് നല്ല ശോധനയ്ക്കു സഹായിക്കുന്നു.
https://www.facebook.com/Malayalivartha