മുഖത്ത് ചുളിവ് വരുന്നുണ്ടോ ? വിഷമിക്കേണ്ട ..5 മിനിറ്റിൽ പ്രതിവിധി റെഡി ...ഈ മിശ്രിതം പുരട്ടിനോക്കു..10 വയസ്സ് കുറയ്ക്കാം

മുഖത്തുണ്ടാകുന്ന പാടുകളും ചുളിവുകളും എല്ലാം മുഖത്തിന് പ്രായമേറെ തോന്നിപ്പിയ്ക്കുന്ന കാര്യങ്ങളാണ്. പ്രായമാകുമ്പോള്‍ ഇത് സ്വാഭാവികമാണ്. എന്നാല്‍ പ്രായക്കുറവെങ്കിലും ചിലര്‍ക്കീ പ്രശ്‌നമുണ്ടാകും. ഇതിന് പല കാരണങ്ങളും കാണുകയും ചെയ്യും. സ്‌ട്രെസ്, പോഷകക്കുറവ്, ഉറക്കക്കുറവ്, കെമിക്കലുകളുടെ ഉപയോഗം, അമിതവണ്ണം എന്നിവയെല്ലാം മുഖത്ത് പ്രായം തോന്നാൻ കരണമാകാറുണ്ട് . ഇതിനായി പലരും കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് പതിവ്. എന്നാല്‍ ഇതല്ലാതെ തികച്ചും നാച്വറല്‍ വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. വീട്ടിൽ തന്നെ ലഭ്യമായ പണച്ചിലവില്ലാത്ത ചില മാർഗ്ഗങ്ങൾ ഏതെല്ലമെന്നു നോക്കാം
ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാനും ചുളിവുകളും വരകളും വരുന്നത് തടയാനും വെളിച്ചമെന്ന നല്ലതാണ്. ചര്‍മം അയഞ്ഞുതൂങ്ങുന്നത് രണ്ടു തുള്ളി വെളിച്ചെണ്ണയിൽ കുറച്ചു ചെറുനാരങ്ങാ നേര് ചേർത്താൽ മതി . .ഇത് ചര്‍മത്തിലെ ചുളിവുകളും വരകളുമെല്ലാം നീക്കാന്‍ സഹായിക്കുന്നു. വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമാണ് ഇത്. ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്ന് കൂടിയാണ് ചെറുനാരങ്ങ. നാരങ്ങാനീരില്‍ അസ്‌കോര്‍ബിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതാണ് വൈറ്റമിന്‍ സി രൂപത്തില്‍ അടങ്ങിയിരിയ്ക്കുന്നത്. പിഗ്മന്റേഷന്‍ പോലുളള പല പ്രശ്‌നങ്ങള്‍ക്കും ചര്‍മത്തിന് തിളക്കവും നിറവും നല്‍കാനുമെല്ലാം ഇതേറെ നല്ലതാണ്. നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് ഇത് നല്‍കുന്നുമുണ്ട്. ഇത് നേര്‍പ്പിച്ച് പുരട്ടുകയെന്നത് പ്രധാനമാണ്. ഇതുപോലെ തന്നെ ഉപയോഗിച്ച ഉടന്‍ സൂര്യപ്രകാശത്തിലേക്ക് ഇറങ്ങുകയും അരുത്.
വെളിച്ചെണ്ണയിൽ തക്കാളി ചേർത്തും ഇതുണ്ടാക്കാം . തക്കാളിയ്ക്കും ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഏറെയുണ്ട്. ഇതിലെ ലൈക്കോപീന്‍ എന്ന ഘടകം ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇത് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്നു. ചർമത്തിനുള്ള ഏറ്റവും മികച്ച ഒരു എക്സ്ഫോളിയേറ്ററായി തക്കാളി പ്രവർത്തിക്കും. ഇതിൽ ചർമത്തെ പരിപോഷിപ്പിക്കുന്ന നിരവധി എൻസൈമുകൾ കൊണ്ട്നിറഞ്ഞിരിക്കുന്നു. ചര്‍മത്തിലെ പിഗ്മെന്റേഷന്‍ പോലുളള പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലൊരു പരിഹാരം കൂടിയാണ.് ചർമത്തിലെ എണ്ണ ഉൽപാദനം സ്വാഭാവികമായ രീതിയിൽ കുറയ്ക്കുന്നതിന് തക്കാളി ഒരു പരിഹാരമായി പ്രവർത്തിക്കും.
വെളിച്ചെണ്ണയിൽ തക്കാളി നീരും നാരങ്ങാനീരും ഒരുമിച്ചു ചേര്‍ത്തിളക്കി മുഖത്ത് മസ്സാജ് ചെയ്തു പിടിപ്പിക്കാം . അര മണിക്കൂര്‍ ശേഷം കടലമാവോ ഇതുപോലെയുള്ള നാച്വറല്‍ വഴികളോ ഉപയോഗിച്ച് കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്ന് ദിവസം ചെയ്യാവുന്നതാണ്. ഇതുപോലെ തന്നെ ഇതില്‍ വെളിച്ചെണ്ണ ചേര്‍ത്താല്‍ മുഖക്കുരു പ്രശ്‌നങ്ങള്‍ എങ്കില്‍ ഫ്‌ളാക്‌സ് സീഡ് ജെല്‍ ചേര്‍ക്കാം. ഇതെല്ലാം പുരട്ടി നല്ലതുപോലെ മസാജ് ചെയ്യാം. വെളിച്ചെണ്ണയാണ് കൂടുതല്‍ നല്ലത്.
ജനിതകശാസ്ത്രം ഒരു പങ്കു വഹിക്കുന്നുണ്ടെങ്കിലും നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യ, നിങ്ങൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ തുടങ്ങിയ ബാഹ്യ ഘടകങ്ങൾ കൂടി മുഖ സൗന്ദര്യത്തിൽ പ്രധാനമാണ് ..നിങ്ങളുടെ ചർമ്മം ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് - നിങ്ങളുടെ ശരീരത്തെപ്പോലെ തന്നെ ഇതിന് ശരിയായ പോഷകാഹാരം ആവശ്യമാണ്. പോഷകാഹാരക്കുറവ് ചർമ്മത്തിലെ വരകൾക്കും ചുളിവുകൾക്കും കാരണമാകും, അതിനാൽ സമീകൃതാഹാരം കഴിക്കേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് വേണ്ടത്ര സമയമില്ലെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ ദിനചര്യ ക്രമരഹിതമാണെങ്കിൽ, ഡോക്ടർ നിർദ്ദേശിക്കുന്ന ചർമ്മ സപ്ലിമെന്റുകൾ കഴിക്കാം. അവ നിങ്ങളുടെ ഭക്ഷണക്രമത്തെ പൂരകമാക്കുകയും ആരോഗ്യകരവും ചുളിവുകളില്ലാത്തതുമായ ചർമ്മത്തിന് ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും നിങ്ങളുടെ ചർമ്മത്തിനും ശരീരത്തിനും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.
ചുളിവുകൾ കുറയ്ക്കുന്നതിൽ ജലാംശം പ്രധാനമാണ് - ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് പ്രായം കുറയ്ക്കാൻ നല്ലതാണ് ..ഏജിംഗ് വിരുദ്ധ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിൽ മിക്കതും ഹൈലുറോണിക് ആസിഡും ആന്റിഓക്‌സിഡന്റുകളും പോലുള്ള ചേരുവകൾ അടങ്ങിയിട്ടുണ്ട്, അവ ചർമ്മത്തിന് മൃദുവും മൃദുലവുമായ ഘടന നൽകുന്നു. എന്നിരുന്നാലും, ഈ ചർമ്മ ഘടകങ്ങൾ പ്രവർത്തിക്കുന്ന രീതി നിങ്ങളുടെ ചർമ്മത്തിന് സ്വാഭാവികവും തീവ്രവും ആഴത്തിലുള്ളതുമായ ജലാംശം നൽകുക എന്നതാണ്. ഇതിനർത്ഥം നിങ്ങൾ കുടിവെള്ളം ഒഴിവാക്കണമെന്ന് അർത്ഥമാക്കുന്നില്ല. ചർമ്മത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും നിങ്ങൾക്ക് യുവത്വം തോന്നിപ്പിക്കാനും സഹായിക്കുന്നതിനാൽ പതിവായി ആവശ്യത്തിന് വെള്ളം കുടിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ ശുപാർശ ചെയ്യുന്നു.
നിങ്ങൾ ഇടയ്ക്കിടെ വെയിലത്ത് ഇറങ്ങുകയാണെങ്കിൽ, സൂര്യന്റെ UVA, UVB രശ്മികൾ പതിവായി അല്ലെങ്കിൽ ദീർഘനേരം എക്സ്പോഷർ ചെയ്യുന്നത് നിങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും, ചർമ്മത്തിൽ വരകളും ചുളിവുകളും നേരത്തെ ഉണ്ടാകാൻ കാരണമാവുകയും ചെയ്യും.
മുഖത്ത് വരകളോ ചുളിവുകളോ പ്രത്യക്ഷപ്പെടുന്നത് വൈകിപ്പിക്കാൻ നിങ്ങൾക്ക് പിന്തുടരാവുന്ന ഏറ്റവും എളുപ്പമുള്ള നുറുങ്ങുകളിൽ ഒന്ന് മുഖം താഴ്ത്തി ഉറങ്ങരുത് എന്നതാണ്. തലയിണയിൽ മുഖം വച്ചുകൊണ്ട് ഉറങ്ങുമ്പോൾ, നിങ്ങളുടെ ചർമ്മത്തിന് രാത്രി മുഴുവൻ ശ്വസിക്കാൻ കഴിയില്ല. ഇത് രാവിലെ നിങ്ങളുടെ മുഖം ക്ഷീണിച്ചതോ മങ്ങിയതോ ആയി കാണപ്പെടാൻ ഇടയാക്കും, കൂടാതെ ചുളിവുകളും വാർദ്ധക്യത്തിന്റെ മറ്റ് ലക്ഷണങ്ങളും വേഗത്തിൽ പ്രത്യക്ഷപ്പെടാൻ ഇടയാക്കും
മറ്റൊരു മാർഗ്ഗം കഴുത്തിലും ചർമ്മത്തിലും തേൻ നന്നായി തേച്ച് പിടിപ്പിക്കുക. രണ്ട് മിനിറ്റ് മസാജ് ചെയ്ത ശേഷം 20 മിനിറ്റ് വച്ച് കഴിഞ്ഞാൽ ഇത് കഴുകി കളയാം. ദിവസവും ചെയ്യുന്നതും അതുപോലെ ഒരു ദിവസം ഇടവിട്ട് ചെയ്യുന്നതും ഏറെ നല്ലതാണ് ..അല്ലെങ്കിൽ 2 ടീ സ്പൂൺ തൈരും 1 ടീസ്പൂൺ തേനും 1 ടീസ്പൂൺ നാരങ്ങനീരും ഒരു നുള്ള് മഞ്ഞളും ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് തേച്ച് ഒരു 15 മിനിറ്റിന് ശേഷം കഴുകി കളയാം.
https://www.facebook.com/Malayalivartha