Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് തട്ടിപ്പ്.. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയെറ്റില്‍ കയറി.. ബംഗാള്‍ പോലീസിന്റെ മിന്നല്‍ നീക്കത്തില്‍ കുടുങ്ങി..


കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...

മഴക്കാല രോഗങ്ങൾ പകരാതിരിക്കാൻ സംരക്ഷണം വീട്ടില്‍ നിന്നു തന്നെ

29 MAY 2017 12:28 PM IST
മലയാളി വാര്‍ത്ത

More Stories...

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...

കടുത്ത വേനൽ കഴിഞ്ഞു മഴക്കാലത്തെ എതിരേൽക്കുന്നത് എല്ലാവരും വളരെ സന്തോഷത്തോടെയാണ്. പുതുമഴ എത്തുമ്പോൾ മഴനനയാനും മഴയത്തു കളിക്കാനും കൊച്ചു കുട്ടികൾക്ക് ഏറെ ഉത്സാഹമാണ്.എന്നാൽ ഈ സന്തോഷം പാടെ മായാണ് ഒരു പനി വന്നാൽ മതി . മഴക്കാലം പനിക്കാലമാണല്ലോ. പകർച്ചവ്യാധികൾ പകരുന്നതും മഴക്കാലത്തുതന്നെ.
അല്‌പമൊന്നു ശ്രദ്ധിച്ചാൽ മഴക്കാലത്തു പടര്‍ന്നു പിടിക്കുന്ന പല പകര്‍ച്ചവ്യാധികളും അനുബന്ധ രോഗങ്ങളും ഒഴിവാക്കി നിര്‍ത്താം
കൊതുകു പരത്തുന്ന പകര്‍ച്ചവ്യാധികള്‍ മുതല്‍ പരിസരമാലിന്യങ്ങള്‍വരെ മഴക്കാല രോഗങ്ങളുടെ കാരണങ്ങളാണ്‌.
പകര്‍ച്ചവ്യാധികളെ ഒഴിവാക്കാം
മുറ്റത്ത്‌ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്‌റ്റികള്‍ കപ്പുകള്‍, ചിരട്ടകള്‍, ടിന്നുകള്‍, ബക്കറ്റ്‌ മറ്റു പാത്രങ്ങള്‍ , ബ്ലോക്കായ സണ്‍ഷെയിഡുകള്‍ എന്തിനേറെ ഒരു സ്‌പൂണ്‍ വെള്ളമാണെങ്കില്‍പോലും നൂറുകണക്കിന്‌ കൊതുകുകള്‍ നമ്മുടെ പരിസരത്ത്‌ പെരുകുന്നതിനു കാരണമാവാം. ഇത് ഡെങ്കി പോലുള്ള പനികൾ പടർന്നു പിടിക്കാൻ കാരണമാകും. അതിനാൽ കൊതുകിൽ നിന്നും രക്ഷ നേടാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക.
മഴക്കാലത്ത് പകരുന്ന മറ്റൊരു രോഗമാണ് വയറിളക്കം ,ഛർദി എന്നിവ
ഓആര്‍എസ്‌ പാക്കറ്റുകൾ കരുതി വയ്‌ക്കുന്നതിലൂടെ വയറിളക്കരോഗങ്ങള്‍ വീട്ടില്‍വച്ചുതന്നെ നിയന്ത്രിക്കാം.തിളപ്പിച്ചാറിയ വെള്ളം വേണം കുടിയ്‌ക്കാന്‍. ചില വൈറസുകള്‍ നശിക്കാന്‍ 20 മിനിറ്റെങ്കിലും വെള്ളം വെട്ടി തിളയ്‌ക്കണം.
വെള്ളം കയ്യിട്ടു എടുക്കാതെ ഫില്‍ട്ടറിലോ വാവട്ടം കുറഞ്ഞ സംഭരണിയിലോ ഒഴിച്ചു ഉപയോഗിക്കുക.
ക്ലോറിന്‍ ഗുളികകള്‍ ഉപയോഗിച്ച്‌ ക്ലോറിനേഷന്‍ നടത്തി വെള്ളം അണിവിമുക്തമാകാം. ക്ലോറിന്‍ ഗുളിക നിശ്‌ചിത അളവില്‍ ഒരു ബക്കറ്റ്‌ വെള്ളത്തില്‍ ചേര്‍ത്ത്‌ മുപ്പതു മിനിറ്റിനുശേഷം ഉപയോഗിക്കുക
മഴക്കാലത്ത് എളുപ്പം പകർന്നുപിടിക്കുന്ന അസുഖമാണ് ടൈഫോയ്ഡ്. വെള്ളത്തിൽ കൂടിയാണ് ടൈഫോയ്ഡ് പറുന്നത് എന്നതിനാൽ തിളപ്പിച്ചറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണം. മലിനജലം ചേര്‍ത്ത്‌ അശ്രദ്ധമായി ഉണ്ടാക്കുന്ന മോര്‌, തൈര്‌ തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ ടൈഫോയിഡിന്‌ കാരണമാകാം.
കാലില്‍ വളം കടിയോ ചുടുവാതമോ മറ്റേതെങ്കിലും ചെറുതും വലുതുമായ മുറിവുകളോ ഉള്ളവര്‍ മലിന ജലത്തില്‍ നടക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നത്‌ എലിപ്പനിയ്‌ക്കു കാരണമാകാം. ലെപ്‌ട്രോസ്‌പൈറോസിസ്‌ എന്ന എലിപ്പനിക്കു കാാരണമായ അണുക്കള്‍ മഴ വെള്ളത്തിന്‌ അമ്ലം കൂടുതലായതിനാല്‍ നശിക്കാതെ ദിവസങ്ങളോളം ജീവിക്കുന്നു. ഇവയെ വഹിക്കുന്ന എലികളുടെ അണുക്കള്‍ വെള്ളത്തില്‍ എത്തി ചേരുന്നു. കെട്ടികിടക്കുന്ന അണുക്കള്‍ കലര്‍ന്ന തോടുകളിലെ വെള്ളത്തിലും മറ്റും കുളിക്കുമ്പോള്‍ കുട്ടികളിലെ വായിലെ ചര്‍മം വഴി അണുക്കള്‍ ശരീരത്തിലെത്തുന്നു. മഴക്കാലത്ത്‌ കെട്ടികിടക്കുന്ന വെള്ളം ശരീരം വൃത്തിയാക്കുന്നതിന്‌ ഉപയോഗിക്കാതിരിക്കുക. കടുത്ത പനിയും കണ്ണിനു ചുവപ്പുമായി രോഗം ആരംഭിക്കുന്ന അവസ്‌ഥയില്‍തന്നെ ഫലപ്രദമായ ചികിത്സ ആരംഭിക്കണം. അല്ലെങ്കില്‍ മരണസാധ്യതയും വര്‍ധിക്കുന്നു. ഡോക്‌സിസൈക്ലിന്‍ പോലുള്ള ഗുളികകള്‍ രോഗപ്രതിരോധത്തിനും രോഗ ചികിത്സയ്‌ക്കും ഉതകുന്നതാണ്‌. എലിമൂത്രം കൂടാതെ കന്നുകാലികളുടെ മൂത്രത്തിലൂടെയും എലിപ്പനിക്കു കാരണമായ അണുക്കള്‍ പരക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌.
ഫ്‌ളൂ എന്നറിയപ്പെടുന്ന വൈറസ്‌ രോഗമാണ്‌ മഴക്കാലത്ത്‌ സാധാരണ കാണപ്പെടുന്നത്‌. മഴക്കാലത്തെ ഈര്‍പ്പം നിറഞ്ഞ സാഹചര്യവും തണുപ്പും തിങ്ങിപ്പാര്‍ക്കുന്ന താമസവും തിക്കിതിരക്കിയുള്ള ബസ്‌ ട്രെയിന്‍ യാത്രകളും രോഗം പകരുവാനുള്ള സാഹചര്യം ഒരുക്കുന്നു.
ജലദോഷവും തുമ്മലും ചുമയും പനിയും ശ്വാസതടസവുമുള്ളപ്പോള്‍ രോഗബാധിതര്‍ക്ക്‌ നല്ല വിശ്രമം ആവശ്യമാണ്‌.കടുത്ത ഫ്‌ളൂവിനൊപ്പം ശ്വാസതടസവും അനുഭവപ്പെട്ടാല്‍ എച്ച്‌1 എന്‍1 ന്റെ പരിശോധനയ്‌ക്കു വിധേയമാകുക. പൊതു സ്‌ഥലത്തുവച്ച്‌ തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോള്‍ ഒരു വലിയ ടൗവലോ മാസ്‌കോ ഉപയോഗിച്ച്‌ വായും മൂക്കും മറയ്‌ക്കുക. ഒരു ടൗവ്വല്‍ ഉപയോഗിച്ച്‌ രോഗിയുടെ അടുത്തു നില്‍ക്കുന്നവരും അണുബാധ ഏല്‍ക്കാതെ ശ്രദ്ധിക്കുക.
ഇന്‍ഫ്‌ളുവന്‍സാ വാക്‌സിനേഷന്‍ ചെറിയ കുട്ടികള്‍ക്ക്‌ നിര്‍ബന്ധമായും നല്‍കുക. സാധാരണ ചുമയും ജലദോഷ രോഗങ്ങളും മഴക്കാലത്ത്‌ സാധാരണമാണ്‌. ഇത്‌ വൈറസ്‌ മൂലമാണെങ്കിലും ബാക്‌ടീരിയയുടെ കടന്നാക്രമണത്തിനുള്ള സാധ്യതയും കൂടുതലാണ്‌. പനിയോടൊപ്പം ചുമയും കഫക്കെട്ടും ഉണ്ടായാല്‍ വിദഗ്‌ധ ചികിത്സ ആവശ്യമാണ്‌.
മഴക്കാലത്തെ ആരോഗ്യം
ഈര്‍പ്പം കൂടുതലുള്ള സാഹചര്യത്തില്‍ ഫംഗസ്‌ (പൂപ്പല്‍) രോഗങ്ങളും കൂടുതലായി കാണപ്പെടുന്നു. ചിലതരം പൂപ്പലിലെ വിഷാംശം കാന്‍സര്‍ രോഗങ്ങള്‍ക്കുപോലും കാരണമാകുമെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. കഴിയുന്നതും ചീഞ്ഞ ഫലവര്‍ഗങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താതിരിക്കുക.
മഴക്കാലത്ത്‌ വൈദ്യുതി പ്രസരണം മുടങ്ങാനുള്ള സാധ്യത കൂടുതലായതിനാല്‍ ഫ്രിഡ്‌ജില്‍വച്ചശേഷം പാകം ചെയ്യുന്ന ഭക്ഷണ സാധനങ്ങള്‍പോലും സുരക്ഷിതമല്ല. പാകം ചെയ്‌തശേഷം മിച്ചം വയ്‌ക്കാതെ ഉടന്‍തന്നെ കഴിക്കുന്നതാണ്‌ അഭികാമ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (6 minutes ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (12 minutes ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (1 hour ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (1 hour ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (1 hour ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (2 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (2 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (2 hours ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (3 hours ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (3 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (3 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (3 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (4 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (4 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (4 hours ago)

Malayali Vartha Recommends