Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വപ്നതുല്യമായ ആ സര്‍ക്കാര്‍ ജോലി കൈയെത്തും ദൂരത്തെത്തി..പക്ഷെ മഞ്ജുവിന്റെ ജീവനെടുത്തത് ആ കാർ..വിധി റോഡപകടത്തിന്റെ ക്രൂരരൂപത്തില്‍ ആ ജീവന്‍ തട്ടിയെടുത്തു..വിതുമ്പലോടെ ഒരു നാട്..


യുവാവിന്റെ അറ്റുപോയ കാൽ ചതഞ്ഞ നിലയിൽ, തുന്നിച്ചേർക്കാനായില്ല..ആ പ്രതീക്ഷയും അറ്റു.. നരഹത്യാ കുറ്റമാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്... അപകട സ്ഥലത്ത് ഫൊറൻസിക് സംഘം..


സ്വകാര്യ ഭാഗത്ത് മെന്‍സ്ട്രല്‍ കപ്പിനുള്ളില്‍ വിദഗ്ധമായി രാസലഹരി..സരിതയെ കയ്യോടെ പൊക്കി പോലീസ്.. സ്വകാര്യഭാഗത്ത് ഒളിപ്പിച്ചു കടത്തുന്നതാണ് സരിതയുടെ രീതി.. 'ഡോർ ഡെലിവറി' രീതിയിലായിരുന്നു ഇവരുടെ കച്ചവടം..


സങ്കടക്കാഴ്ചയായി... കുമ്പളം ടോൾ പ്ലാസക്ക് സമീപം അനധികൃതമായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ മീൻ വാൻ ഇടിച്ചു കയറി ഒരു മരണം


വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്; ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം

പുകയിലമുക്ത സംസ്ഥാനമാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

31 MAY 2025 04:14 PM IST
മലയാളി വാര്‍ത്ത

നമ്മുടെ സംസ്ഥാനത്തെ പുകയിലമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പുകയില ഉപയോഗിക്കരുത്. പുകയില ആരോഗ്യത്തിന് അപകടകരവും ഹാനികരവുമാണ്. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ശക്തമായ ബോധവല്‍ക്കരണമാണ് നടത്തുന്നത്. ആരോഗ്യ വകുപ്പിന്റെ ആരോഗ്യം ആനന്ദം ജനകീയ കാന്‍സര്‍ ക്യാമ്പയിന്റെ ഭാഗമായി കൂടി പ്രചരണം നടക്കുന്നതായും മന്ത്രി വ്യക്തമാക്കി. ലോക പുകയില വിരുദ്ധ ദിനം സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് വിപുലമായ പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് 'പുകയില രഹിതം ലഹരിമുക്തം എന്റെ വിദ്യാലയം' എന്ന ആപ്തവാക്യത്തോടെ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചുകൊണ്ട് സ്‌കൂളുകളില്‍ അവബോധം ശക്തിപ്പെടുത്തുന്നു. പുകയില ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നതിന് ക്ലിനിക്കല്‍ പിന്തുണ ആവശ്യമുണ്ടെങ്കില്‍ അത് നല്‍കാനും ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.

വിവിധ വകുപ്പുകള്‍ കൂടി സഹകരിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തൊഴിലിടങ്ങളില്‍ പുകയില ഉപയോഗിക്കുന്ന ആളുകള്‍ ധാരാളമുണ്ട്. അവര്‍ക്കിടയിലും ബോധവത്ക്കരണം ശക്തമാക്കും. പുകയിലയ്‌ക്കെതിരെ എല്ലാവരും ഒന്നിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണ്. ശരീരത്തിന്റെ ആരോഗ്യവും മനസിന്റെ ആരോഗ്യവും മുന്‍നിര്‍ത്തി വളരെ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.പി. റീത്ത, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബിപിന്‍ ഗോപാല്‍, ആര്‍സിസി അഡിഷണല്‍ ഡയറക്ടര്‍ ഡോ. സജീദ് എ, കെവിഎച്ച്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാജു വി ഇട്ടി, ഐഡിഎ സ്റ്റേറ്റ് സെക്രട്ടറി ഡോ. സിദ്ധാര്‍ഥ് വി നായര്‍, എന്‍സിഡി എന്‍ആര്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സന്‍ ജെ ഇടയാറന്മുള, സ്റ്റേറ്റ് മാസ് മീഡിയ ഓഫിസര്‍ ഡോമി ജോണ്‍, റീജിയണല്‍ കാന്‍സര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ബാബു മാത്യു എന്നിവര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മതന്യൂനപക്ഷങ്ങളെ ഭയാശങ്കയിലാക്കി വോട്ട് പെട്ടിയിലാക്കാമെന്ന വ്യാമോഹത്തിലാണ് പിണറായി സർക്കാർ ഒപ്പുവെച്ച പി. എം. ശ്രീ പദ്ധതി നടപ്പാക്കുന്നതു നിർത്തിവെച്ചത്; കേരളത്തിലെ പ്രധാനപ്പെട്ട ന്യൂനപക്ഷ പാർട്ടി  (4 minutes ago)

പി എം പദ്ധതി പ്രകാരം തട്ടുകളായി തിരിച്ച് സ്‌കൂളുകളെ തിരഞ്ഞെടുക്കുന്ന 'ചലഞ്ച് മോഡിൽ' കേരളം പങ്കാളികളായിട്ടില്ല; മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ പൂർണ്ണമായും അസത്യവും ജനങ്ങളെ വഞ്ചി  (8 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ; മഴ സാധ്യത പ്രവചനം ഇങ്ങനെ  (14 minutes ago)

രാജ്യത്തിന്റെ ശാസ്ത്രീയ പുരോഗതിക്കും ഗവേഷണ മേഖലയ്ക്കും സംഭാവന നൽകുന്ന വ്യക്തിത്വങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുകയും അവരുടെ നേട്ടങ്ങളെ നിസാരവത്കരിക്കുകയും ചെയ്യുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്ത  (17 minutes ago)

കോടി കണക്കിന് ആസ്വാദകരുടെ ഹൃദയത്തിൽ നാദവിസ്മയം തീർത്ത ഗായിക കെ ജമുനാ റാണി അന്തരിച്ചു  (19 minutes ago)

ഓഹരി വിപണിയിൽ നേട്ടം  (1 hour ago)

നീണ്ടകര മത്സ്യബന്ധന തുറമുഖത്തിനു സമീപം അഴിമുഖത്ത് തിരയിൽപെട്ട് വള്ളം മറിഞ്ഞ് ഒരു മരണം... രണ്ടു പേരെ കാണാതായി, തെരച്ചിൽ തുടരുന്നു....  (1 hour ago)

മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തിൽ കണ്ണൂർ കെ.എ.പി. നാലാം ബറ്റാലിയനിലെ കോൺസ്റ്റബിൾ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളേയും വെറുതേവിട്ടു... അബ്ദുൾ സലാം വധശ്രമക്കേസിൽ നാല് പേർ കുറ്റക്കാര  (1 hour ago)

മദ്യത്തിന്റെ ലഹരിയിൽ മതിമറന്നു!! ചോരത്തിളപ്പിൽ കാറും കൊണ്ട് റോഡിലിറങ്ങി രണ്ട് യുവാക്കൾ.. പിന്നാലെ ആ ദുരന്തം... ഒടുവിൽ പ്രശാന്തെന്ന ചെറുപ്പക്കാരന് സ്വന്തം കാൽ നഷ്ടമായി  (2 hours ago)

തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി നിർദേശം നടപ്പിലാക്കാനൊരുങ്ങി കേരളം  (2 hours ago)

സംസ്ഥാനത്തെ ആധാരം എഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് അംഗങ്ങളുടെയും ക്ഷേമനിധി അംഗങ്ങൾക്കുള്ള ഓണക്കാല ഉത്സവബത്ത വർദ്ധിപ്പിച്ചു...  (2 hours ago)

രാജ്യത്തെക്കാൾ തിളക്കമാണല്ലോ മോദിജീ നിങ്ങളേ കാണാൻ!!! മോദിയോട് തുറന്ന പോരിനിറങ്ങി പാറ്റാ നേതാവ് അഭിജീത് ദീപ്കേ  (2 hours ago)

TVM ACCIDENT കാത്തുനിൽക്കാതെ മഞ്ജു മടങ്ങി  (2 hours ago)

TVM ACCIDENT ആ പ്രതീക്ഷയും അറ്റു  (2 hours ago)

KOCHI രണ്ടിനെയും ഹോട്ടൽ മുറിയിലിട്ട് പൂട്ടി  (3 hours ago)

Malayali Vartha Recommends