Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുഞ്ഞിന്റെ കുഞ്ഞു കാര്യങ്ങളിൽ വേണം അധിക ശ്രദ്ധ

29 MAY 2017 02:26 PM IST
മലയാളി വാര്‍ത്ത

 പുതിയ തലമുറയിലെ അമ്മമാര്‍ക്ക് കുഞ്ഞിന്റെ ആഹാരവും രോഗങ്ങളും എപ്പോഴും ടെന്‍ഷനാണ്. കൂട്ടുകുടുംബ വ്യവസ്ഥിതി മാറിയതോടെ അമ്മയും മുത്തശ്ശിയും പകർന്നു തരുന്ന നാട്ടറിവുകളും പുതു തലമുറക്ക് നഷ്ട്മായി . കുഞ്ഞൊന്നു തുമ്മിയാൽ പോലും ശിശുരോഗ വിദഗ്ധനെ കാണുന്ന രീതിയിലാണിപ്പോൾ കാര്യങ്ങൾ. 
കുഞ്ഞിനെ രാജകുമാരന്‍ അല്ലെങ്കില്‍ രാജകുമാരിയെപ്പോലെ വളര്‍ത്തണം എന്നാണ് എല്ലാ അമ്മമാരുടെയും ആഗ്രഹം.അതിനായി മാർക്കറ്റിൽ കിട്ടുന്നതെല്ലാം വാങ്ങി കുട്ടിയിൽ പരീക്ഷിക്കും. ഫലമോ? പൊണ്ണത്തടിയും അസുഖങ്ങളും. 


കുഞ്ഞിന് കൊടുക്കാവുന്ന ആഹാരങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. 
മുലപ്പാല്‍ അമൃത്തിനു സമാനമാണ്. ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ മുലപ്പാൽ കൊടുത്തു തുടങ്ങാം. ആദ്യം ഉല്പാദിപ്പിക്കപ്പെട്ട കൊളസ്ട്രം എന്ന ഇളം മഞ്ഞ നിറമുള്ള പാല്‍ കുഞ്ഞിനു നല്‍കേണ്ടത് വളരെ ആവശ്യമാണ്. ഇതു കുഞ്ഞിന് ആരോഗ്യവും രോഗപ്രതിരോധ ശേഷിയും നല്‍കുന്നു. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഇത് നല്‍കേണ്ടതാണ്.


ആദ്യത്തെ ആറുമാസം മുലപ്പാല്‍ അല്ലാതെ മറ്റ് ആഹാരം നല്‍കുന്നത് കുഞ്ഞിന് ദഹനക്കേടുണ്ടാക്കും. രണ്ടുവയസ്സുവരെയെങ്കിലും മുലയൂട്ടാന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ജോലിക്കു പോകുന്ന അമ്മമാരാണെങ്കില്‍ പാല്‍ പിഴിഞ്ഞ് സൂക്ഷിക്കാം. ഒരുദിവസം ഏറ്റവും ചുരുങ്ങിയത് 8-10 തവണ മുലയൂട്ടാന്‍ ശ്രദ്ധിക്കുക.


ആറുമാസം കഴിഞ്ഞ് ഏഴാംമാസം മുതല്‍ കുറുക്കും മറ്റ് ആഹാരങ്ങളും കൊടുത്ത് തുടങ്ങാം. കുറുക്ക് അധികം വെള്ളം ചേര്‍ക്കാതെ കുറച്ചു കട്ടിയില്‍ തന്നെ നല്‍കുക. കൂവരക്ക്, ഏത്തയ്ക്കാപ്പൊടി, പഞ്ഞപ്പുല്ല് എന്നിവയൊക്കെ കുറുക്കി നല്‍കാം.റ്റിം ഫുഡ് ഒഴിവാക്കുന്നതാണ് നല്ലത്. ചില കുട്ടികളിൽ ടിൻഫുഡ് അലർജി ഉണ്ടാക്കാറുണ്ട്. കഫക്കെട്ടുണ്ടാകാനും ഇത് കാരണമാകാം.

പത്താംമാസം മുതല്‍ മുതിര്‍ന്നവര്‍ കഴിക്കുന്ന എല്ലാ ആഹാരങ്ങളും കൊടുത്ത് ശീലിപ്പിക്കണം. നോണ്‍വെജ് കൊടുക്കണമെന്നുള്ളവര്‍ നന്നായി വേവിച്ച ശേഷം ഉടച്ച് നല്‍കാം. പശുവിന്‍ പാല്‍ കൊടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത് ഒരു വയസിന് ശേഷമാവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അനിമല്‍ പ്രോട്ടീന്‍ ശരീരവുമായി ഒത്തുപോകാന്‍ സമയമെടുക്കും. ആദ്യദിവസങ്ങളില്‍ പശുവിന്‍പാല്‍ കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കാറുണ്ട്.

കുഞ്ഞിന് ദിവസവും മുട്ട നല്‍കാമെങ്കിലും പൊണ്ണത്തടി ഒഴിവാക്കാന്‍ രണ്ടു ദിവസത്തിലൊരിക്കല്‍ മുട്ടയുടെ വെള്ള നല്‍കിയാല്‍ മതിയാവും.
അമ്മമാർ ഏറ്റവും ബുദ്ധിമുട്ടുന്നത് കുഞ്ഞിന് അസുഖം വരുമ്പോഴാണ്. 
കുഞ്ഞിന് പനി വന്നാല്‍
മഴക്കാലം കൊച്ചുകുട്ടികള്‍ക്ക് പനിവരാൻ ഏറെ സാധ്യതയുള്ള സമയമാണ്. തണുപ്പടിക്കുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുക.തീരെ ചെറിയ കുട്ടികൾക്ക് പനി വന്നാല്‍ ഐസ്‌ വെള്ളത്തില്‍ തുണി മുക്കി തുടയ്ക്കുന്നത് ശരിയല്ല. കഠിനമായ തണുപ്പേറ്റാല്‍ കുഞ്ഞിന്റെ ശരീരോഷ്മാവ് പെട്ടെന്ന് താണുപോകും. ഇളംചൂടുള്ള വെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞ് ഇടയ്ക്കിടയ്ക്ക് ശരീരം തുടച്ചെടുക്കാം. അതേപോലെ പനിയുള്ള സമയങ്ങളില്‍ കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞുവയ്ക്കരുത്. അപ്പോള്‍ പനിയുടെ ചൂട് പുറത്തേക്കു പോകുന്നതിനു പകരം ശരീരത്തില്‍തന്നെ തങ്ങിനില്‍ക്കും.
പനിയോ മറ്റ് അസ്വസ്ഥതകളോ വരുമ്പോള്‍ കുഞ്ഞ് കരയുന്നത് സ്വാഭാവികമാണ്. ചിലപ്പോള്‍ ശ്വാസം കിട്ടാതെ കുട്ടികളുടെ ശരീരം വിളറി വെളുക്കുകയോ, നീല നിറമാവുകയോ ചെയ്യാറുണ്ട്. ശ്വാസം നിന്നുപോയാല്‍ പുറത്ത് മെല്ലെ തട്ടിക്കൊടുക്കുക. കുറച്ചുകഴിയുമ്പോള്‍ പഴയതുപോലെയായിക്കൊള്ളും. ഇത്തരം സാഹചര്യങ്ങളില്‍ കുഞ്ഞുങ്ങള്‍ വാശി കാണിക്കുന്നതും സ്വാഭാവികമാണ്.

കുഞ്ഞിന്റെ വയറിളക്കം
ആറുമാസം മുതല്‍ രണ്ടു വയസിനിടയില്‍ വയറിളക്കം സ്വാഭാവികമാണ്. കട്ടി ആഹാരങ്ങള്‍ കൊടുക്കുന്നതാണ് പ്രശ്‌നമാവുന്നത്. ഇതിന് പരിഭ്രമിക്കേണ്ട കാര്യമില്ല. ഒ.ആര്‍.എസ്, കഞ്ഞിവെള്ളം, മോരുവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ നല്‍കിയാല്‍ നഷ്ടപ്പെട്ട ജലവും ലവണങ്ങളും തിരിച്ച് ശരീരത്തിലെത്തിക്കാം. ഒന്നിച്ച് കുടിപ്പിക്കാന്‍ ശ്രമിക്കാതെ അരമണിക്കൂര്‍ ഇടവിട്ട് അല്പാല്പമായി നല്‍കാം. ഒരു മണിക്കൂറില്‍ നാലോ, അതില്‍ കൂടുതല്‍ തവണയോ വയറിളകിയാല്‍ ഉടന്‍ വൈദ്യസഹായം തേടണം.

തൊണ്ണൂറു ശതമാനം കുഞ്ഞുങ്ങളിലും വിളര്‍ച്ചയുണ്ടാകാറുണ്ട്. കുഞ്ഞിന്റെ കണ്‍പോളയുടെ താഴ്ഭാഗം വിളറി വെളുക്കുന്നത് അയണിന്റെ കുറവുകൊണ്ടാണ്. ഇത്തരം കുട്ടികള്‍ കല്ലും മണ്ണുമൊക്കെ കഴിക്കുന്നത് സ്വാഭാവികമാണ്. അയണ്‍ ധാരാളമടങ്ങിയ ചീര, പയര്‍, ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവ നല്‍കുക. ഓറഞ്ച്, മുസംബി, തക്കാളി തുടങ്ങിയ പഴങ്ങളും ഉള്‍പ്പെടുത്തുക, എന്നിട്ടും പരിഹരിക്കാനായില്ലെങ്കില്‍ അയണ്‍ സപ്ലിമെന്റുകള്‍ നല്‍കാം.
കുഞ്ഞിന്റെ കണ്ണില്‍ അടയാളങ്ങളോ, മുറിവുകളോ ഉണ്ടായാല്‍ ശ്രദ്ധിക്കണം. കണ്ണില്‍ അണുബാധയുണ്ടാകുമ്പോഴാണ് കണ്‍പീളയുണ്ടാകുന്നത്.ഇത്തരം സാഹചര്യത്തില്‍ കണ്ണിന്റെ പുറത്ത് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. കുഞ്ഞുങ്ങളുടെ ചര്‍മം വളരെ മൃദുവായതിനാല്‍ കൈകള്‍ നന്നായി വൃത്തിയാക്കി നഖവും മുറിച്ചതിനു ശേഷമേ മസാജ് ചെയ്യാവൂ. ജനിച്ച് രണ്ടു മാസമാവുമ്പോഴേക്കും കുഞ്ഞ് ആളെ കണ്ടാല്‍ ചിരിക്കാന്‍ തുടങ്ങും. അങ്ങനെയല്ലാതെ വന്നാല്‍ ഡോക്ടറെ കാണിക്കണം.
ജനിക്കുമ്പോള്‍ മുതല്‍ ടി.വി. കണ്ട് വളരുന്നവരാണ് ഇന്നത്തെ കുഞ്ഞുങ്ങള്‍. ശരിയായ അകലത്തില്‍, നല്ല വെളിച്ചത്തില്‍ മാത്രം കുഞ്ഞിനെ ടി.വി. കാണിക്കുക, കഴിയുന്നതും കുഞ്ഞുങ്ങളെ കിടത്തിക്കൊണ്ട് ടി.വി. കാണിക്കരുത്. ഇതു കണ്ണിന് സ്‌ട്രെയിന്‍ ഉണ്ടാക്കും. കണ്ണിന്റെ ആരോഗ്യത്തിന് പപ്പായ, പേരയ്ക്ക, ഓറഞ്ച് തുടങ്ങിയവ കുഞ്ഞുങ്ങള്‍ക്കു നല്‍കാം. വൈറ്റമിന്‍ എ അടങ്ങിയ പച്ചക്കറികളും പഴങ്ങളുമാണ് കഴിപ്പിക്കേണ്ടത്.

കുഞ്ഞുങ്ങളെ കിടത്തി പാല്‍ കൊടുക്കരുത്, അത് മുലപ്പാലായാലും കുപ്പിപ്പാലായാലും. അപ്പോള്‍ പാല്‍ വായില്‍ കെട്ടി നില്‍ക്കുകയും അണുബാധയുണ്ടാവുകയും ചെയ്യും. ഇരുത്തി പാല്‍ നല്‍കിയ ശേഷം കിടത്താം. മാത്രമല്ല, രണ്ടോ, മൂന്നോ പല്ലുകള്‍ മുളച്ചാല്‍ പല്ല് തേപ്പിക്കാന്‍ തുടങ്ങണം. അതിന് കുട്ടികള്‍ക്കായുള്ള ടൂത്ത്ബ്രഷുകള്‍ മാര്‍ക്കറ്റില്‍ കിട്ടും. ഈ സമയത്ത് പേസ്റ്റ് ഉപയോഗിക്കേണ്ടതില്ല. മൂന്നുവയസ് കഴിഞ്ഞേ കുഞ്ഞുങ്ങള്‍ തുപ്പാന്‍ പഠിക്കൂ. കഴിവതും ഒരു കണ്ണാടിയുടെ മുമ്പില്‍ നിര്‍ത്തിവേണം പല്ലു തേപ്പിക്കാന്‍. കുഞ്ഞിന് ടങ് ക്ലീനര്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. 


നവജാത ശിശുക്കളുടെ ശരീരത്തില്‍ എന്തൊക്കെ പുരട്ടാം എന്നതാണ് അമ്മമാരുടെ പ്രധാന സംശയം . വീട്ടില്‍ പ്രായമായവരുണ്ടെങ്കില്‍ വെളിച്ചെണ്ണയും ഔഷധ എണ്ണകളുമല്ലാതെ മറ്റൊന്നും ഉപയോഗിക്കാന്‍ സമ്മതിക്കില്ല. എന്നാൽ പട്ടണങ്ങളിൽ താമസിക്കുന്ന പുതു തലമുറക്ക് മാർക്കറ്റിൽ കിട്ടുന്ന ലോഷനുകളും ക്രീമുകളും തന്നെ ശരണം. അങ്ങിനെ വരുമ്പോൾ .പ്രകൃതിദത്തമായ ചേരുവകളാണോ ഉപയോഗിക്കുന്ന ലോഷനിലും ക്രീമിലും അടങ്ങിയിരിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
കറ്റാര്‍വാഴയുടെ ജെല്ലി, വെളിച്ചെണ്ണ, പാം ഒലിവ് , സൂര്യകാന്തി എണ്ണ തുടങ്ങിയവ അടങ്ങിയ സോപ്പുകളാണ് ഉത്തമം. കുഞ്ഞുങ്ങളുടെ ചര്‍മ്മം വളരെ നിര്‍മ്മലവും ലോലവുമായതുകൊണ്ട് കെമിക്കലുകള്‍ അടങ്ങിയ സോപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.അധികം സുഗന്ധമില്ലാത്തതും എന്നാല്‍ ഒരു നേരിയ വാസനയുള്ളതുമായ സോപ്പാണ് എപ്പോഴും നല്ലത്. ബദാം എണ്ണ, ഒലിവ് എണ്ണ, പാല്‍ എന്നിവ അടങ്ങിയ സോപ്പാണ് ഏറ്റവും പ്രകൃതിദത്തമായതെന്ന് പറയാം. നവജാത ശിശുക്കളുടെ ശരീരത്തിന് തേങ്ങ വെന്ത വെളിച്ചെണ്ണയാണ് ഏറ്റവും ഉത്തമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (11 minutes ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (36 minutes ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (40 minutes ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (49 minutes ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (59 minutes ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (1 hour ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (1 hour ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (1 hour ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (2 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (2 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (2 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (3 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (3 hours ago)

Malayali Vartha Recommends