'ബാർബിഡോൾ' ആകാൻ കൊതിക്കുന്ന റേച്ചല്‍ ഇവാന്‍സ്

കുട്ടികളുടെ കളിപ്പാട്ടമായ ബാർബിഡോളിനെ അറിയില്ലേ? കുട്ടിക്കാലത്ത് ബാര്‍ബി പാവയെ കണ്ട് കൊതിക്കുന്നതും വാങ്ങിത്തരാനായി വീട്ടുകാരോട് വഴക്കിടുന്നതുമായ കുട്ടികൾ ഇപ്പോൾ നിരവധിയാണ്. എന്നാൽ കയ്യിലിരിക്കുന്ന കാശുകൊടുത്ത് പാവയെ പോലെ ആകണമെന്ന് വാശിപിടിക്കുന്നവരുണ്ടോ? അതും കുട്ടിപ്രായമെല്ലാം കഴിഞ്ഞ മധ്യവയസ്സിനോടടുത്ത 46 കാരി!
ഈ ചോദ്യത്തിന് ഉത്തരമാണ് 46-കാരി റേച്ചല്‍ ഇവാന്‍സ് എന്ന ലണ്ടൻകാരി . പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് തനി ബാര്‍ബി ‘ലുക്കിലാണ്’ ആശാത്തിയുടെ നടപ്പ്.കഴിഞ്ഞ 11 വര്‍ഷക്കാലത്തിനിടെ ചെലവാക്കിയത് ഏകദേശം 83 ലക്ഷത്തോളം രൂപ. ഓപ്പറേഷന്‍ ടേബിളില്‍ ഒട്ടേറെ സമയം ചെലവഴിച്ചു,ഒന്ന് പാവയായി കിട്ടാൻ. കവിളുകൾ, മാറിടം, മൂക്ക്, ചുണ്ടുകൾ ആകൃതി മാറ്റാനായി ഒരു പരിധി വരെയുള്ള എല്ലാ ഭാഗത്തും കത്തി പണിയെടുത്തു.എന്നിട്ടും ചിരി ബാർബിയെപ്പോലെ ആയില്ലത്രേ. അതിനായി ഇപ്പോൾ സ്ഥായിയായ ഒരു ചിരി കൂടി റേച്ചല്‍ മുഖത്ത് ഫിറ്റ് ചെയ്യിച്ചു. ബാര്‍ബിയുടേത് പോലൊരു ചിരിയാണ് ഇതുവഴി ഇവര്‍ സ്വപ്‌നം കാണുന്നത്. താന്‍ ജീവിക്കുന്നതും, ചിന്തിക്കുന്നതും എല്ലാം ബാര്‍ബിയെ പോലെയാണെന്നാണ് റേച്ചല്‍ പറയുന്നു
ആഴ്ചയിൽ അഞ്ചു ദിവസം ജിമ്മിൽ പോകുന്ന റേച്ചൽ ശരീരഭാരം കൂടാതെ നോക്കുന്നുണ്ട്. റേച്ചലിന് ഒരു മകനുണ്ട്. പക്ഷെ ഭർത്താവിനേക്കാൾ പ്രാധാന്യം ബാർബി ഡോളിനായതുകൊണ്ട് റേച്ചൽ ഇപ്പോൾ തനിച്ചാണ്. ആരെങ്കിലും ഭർത്താവ് വേണോ ബാർബി ഡോൾ ആകണോ എന്ന് റേച്ചലിനോട് ചോദിച്ചാൽ ബാർബി ഡോൾ ആയാൽ മതിയെന്നേ പറയൂ.
മനുഷ്യനായി പിറന്നിട്ട് പാവയായി ജീവിക്കാന്‍ ആഗ്രഹിക്കുകയാണ് റേച്ചല്‍ ഉള്‍പ്പെടെയുള്ള ഏതാനും ബാര്‍ബി പ്രേമികള്‍. ഇവരുടെയൊക്കെ ഒപ്പം ജീവിക്കാന്‍ ആളെക്കിട്ടുക അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ
https://www.facebook.com/Malayalivartha