Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹിമാലയന്‍ ശിലകളില്‍ നിന്നൊരു വയാഗ്ര :യർസ ഗുംബു

11 JULY 2017 11:55 AM IST
മലയാളി വാര്‍ത്ത

ഹിമാലയന്‍ ശിലകളില്‍ നിന്ന്,പ്രത്യേകിച്ച് ലഡാക്കിലെ പാറകളില്‍ നിന്നും ലഭിയ്ക്കുന്ന പ്രകൃതിദത്ത ‘വയാഗ്ര’യാണ് ശിലാജിത്ത് അഥവാ യർസ ഗുംബു . തിബറ്റൻ പീഠഭൂമിയിൽ കണ്ടുവരുന്ന യർസ ഗുംബുവിനെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക പരാമർശമുള്ളത് പതിനഞ്ചാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ‘ലൈംഗികോത്തേജക ഗുണങ്ങളുടെ മഹാസമുദ്രം‘ (An Ocean of Aphrodisiacal Qualities) എന്നഗ്രന്ഥത്തിലാണ് .‘ഇതൊരൽപ്പം ഒരു കപ്പ് ചായയിലോ സൂപ്പിലോ ഇട്ടു തിളപ്പിച്ചുകുടിച്ചാൽ നിങ്ങളുടെ എല്ലാ രോഗങ്ങളും പമ്പകടക്കും’ എന്നും ഗ്രന്ഥം പറയുന്നു. ന്യാംന്യി ദോർജെ (1439-1475) എന്നയാളാണു ഈ ഗ്രന്ഥം എഴുതിയത്.

ഹ്യൂമിക് ആസിഡും ഫുല്‍വിക് ആസിഡും ഉള്‍പ്പെടെ എണ്‍പതോളം അയോണുകള്‍ അടങ്ങിയ ഈ ധാതുവിനു ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്നതിനും ബ്ലഡ് പ്രെഷര്‍ ലെവല്‍ ബാലന്‍സ് ചെയ്യുന്നതിനുമുള്ള കഴിവുണ്ട്. എന്നാൽ യർസ ഗുംബുവിന്റെ പ്രധാന ആകർഷണം ഇത് മികച്ച ലൈംഗിക ഉത്തേജകമാണ് എന്നതാണ്.

ശരീരത്തിന് കാര്യക്ഷമതയും ലൈംഗിക ഉത്തേജനവും നല്‍കുന്ന ഈ ശിലാധാതു പാറക്കൂട്ടങ്ങളില്‍ നിന്നും ഊറി വന്ന് പറ്റിപ്പിടിച്ച നിലയിലാണ് കാണപ്പെടുന്നത്. ഇതിനെ സങ്കീർണമായ രാസപ്രക്രിയകളിലൂടെ പ്രത്യേക പരിശീലനം ലഭിച്ചവരാണ് സാംസ്കാരികച്ചെടുക്കുന്നത്. അതുകൊണ്ടു തന്നെ വില അൽപ്പം കൂടുതലാണ്. കിലോയ്ക്ക് 50 ലക്ഷത്തിൽ അധികം.

യർസ ഗുംബു എന്നവാക്കിനു തിബറ്റൻ ഭാഷയിൽ ‘വേനൽപ്പുല്ല്’, ‘ശൈത്യപ്പുഴു‘ എന്നൊക്കെയാണു അർത്ഥം. ഗോസ്റ്റ് മോത്ത് (പ്രേതശലഭം) എന്നുവിളിക്കപ്പെടുന്ന ഒരു ശലഭത്തിന്റെ ലാർവ്വയിലാണു ഈ ഫംഗസ് വളരുന്നത്. ജീവനുള്ള ലാർവ്വയിൽ വളരുന്ന ഈ ഫംഗസ് ലാർവ്വയെ കൊന്നശേഷം അതിനെ ഒരുതരം ‘മമ്മി’യാക്കി മാറ്റുന്നു. മമ്മിയാക്കപ്പെട്ട ലാർവ്വയുടെ തലഭാഗത്തുനിന്നും കഷ്ടിച്ച് ഒരു സെന്റീമീറ്റർ നീളമുള്ള സ്ട്രോമ എന്നുവിളിക്കുന്ന ശരീരഭാഗമായി ഒരു കൊമ്പുപോലെ ഈ ഫംഗസ് പുറത്തേയ്ക്ക് വളർന്നുവരുകയും ചെയ്യും. കാലക്രമേണ ഈ പുഴുവിന്റെ മമ്മി മണ്ണിനടിയിൽ ആകുകയും ഫംഗസിന്റെ സ്ട്രോമ മാത്രം മണ്ണിനുമുകളിൽ കാണപ്പെടുകയും ചെയ്യും. ഇത്തരത്തിൽ ഫംഗസ് വളർന്നു നിൽക്കുന്ന പുഴുക്കളുടെ മമ്മി ശേഖരിച്ചാണു വിപണിയിലെത്തിക്കുന്നത്. ഇംഗ്ലീഷിൽ ഇതിനെ കാറ്റർപില്ലർ ഫംഗസ് എന്നാണു വിളിക്കുന്നത്.

നിരവധി ചൈനീസ് പാരമ്പര്യ വൈദ്യ ഗ്രന്ഥങ്ങലിലും ഇതിനെക്കുറിച്ചു പരാമർശമുണ്ട്. ഉദ്ദാരണക്കുറവ്, സ്ത്രീകളിലെ ലൈംഗികതാൽപ്പര്യക്കുറവ്, പലതരം ട്യൂമറുകളും ക്യാൻസറുകളും, ആസ്ത്മ, പ്രമേഹം, മഞ്ഞപ്പിത്തം, കരൾ-കിഡ്നി രോഗങ്ങൾ എന്നിവയ്ക്ക് മരുന്നായി യർസ ഗുംബുവിനെ ഉപയോഗിക്കാമെന്നു പാരമ്പര്യവൈദ്യന്മാർ അവകാശപ്പെടുന്നു.

ഇതുപോലെതന്നെ പ്രതിരോധകോശങ്ങളായ ഫാഗോസൈറ്റുകളെ ഉദ്ദീപിപ്പിക്കാനും കരളിന്റെ പ്രവർത്തനം സാധാരണഗതിയിലാക്കാനുമുള്ള കഴിവ് ഈ ഫംഗസിലടങ്ങിയിരിക്കുന്ന പോളിസാക്കറൈഡുകൾക്കുണ്ടെന്ന് ചൈനയിൽ നടന്നിട്ടുള്ള വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുപോലെ നിരവധി ആന്റി ഡിപ്രസന്റുകൾ ഈ ഫംഗസിലുള്ളതുകൊണ്ടുതന്നെ ഇതിനു വിഷാദം കുറയ്ക്കുവാനും ഉന്മേഷം നൽകുവാനും സാധിക്കും. നിരവധി ആന്റി ബയോട്ടിക്ക് രാസവസ്തുക്കളും ഇതിൽ അടങ്ങിയിട്ടുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു.

മറ്റൊരു പ്രധാന കണ്ടെത്തൽ അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ കീഴിൽ നടന്ന ഗവേഷണത്തിലേതാണു. ക്യാൻസർ ചികിത്സയ്ക്കായി കീമോതെറാപ്പിയും റേഡിയേഷനും ചെയ്യുമ്പോഴുണ്ടാകുന്ന പാർശ്വഫലമായ ലൂക്കോപ്പീനിയയെ ( ശ്വേതരക്താണുക്കൾ ക്രമാതീതമായി കുറഞ്ഞുപോകുക) ഫലപ്രദമായി പ്രതിരോധിക്കാൻ യർസ ഗുംബു അഥവാ Cordyceps sinensis എന്ന ഫംഗസിന്റെ സത്തിനു സാധിക്കും എന്നാണു ഗവേഷണഫലം. വൈറൽപ്പനി പോലെയുള്ള രോഗങ്ങൾ കാരണവും ഈ അവസ്ഥ ഉണ്ടാകാം.

ലൈംഗിക ഉത്തേജകമരുന്നായാണു പ്രധാനമായും യർസു ഗുംബു അറിയപ്പെടുന്നത്. ലൈംഗിക ഹോർമോണുകളായ ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ എന്നിവയുടെ ഉത്പാദനത്തെ ഉദ്ദീപിപ്പിക്കാൻ ഈ ഫംഗസിന്റെ സത്തിനു കഴിയുന്നതായി നാഷണൽ തായ്‌വാൻ യൂണിവേഴ്സിറ്റിയുടെ ഒരുപഠനത്തിൽ പറയുന്നുണ്ട്.

തൊണ്ണൂറുകളിൽ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ചില ചൈനീസ് ഓട്ടക്കാർ തങ്ങളുടെ ഭക്ഷണത്തിൽ ഈ യർസു ഗുംബു ഉണ്ടെന്നു പ്രഖ്യാപിച്ചതോടെയാണു ഇതിന്റെ വില കുതിച്ചുയരാൻ തുടങ്ങിയത്. 2001-ലാണു നേപ്പാൾ ഔദ്യോഗികമായി ഇതിന്റെ വ്യാപാരം നിയമവിധേയമാക്കിയത്. തുടർന്നുള്ള ഒരു ദശകക്കാലയളവിൽ ഇതിന്റെ വിലയിലുണ്ടായ വർദ്ധനവ് 2300 ശതമാനമാണ് .

ലൈംഗികോത്തേജകം എന്ന ബ്രാൻഡായിരിക്കാം ഒരുപക്ഷേ ഇതിന്റെ ഡിമാൻഡ് ഉയർത്തിയത്. അതോടൊപ്പം യർസു ഗുംബുവിന്റെ ഉപയോഗം ഒരുതരം സ്റ്റാറ്റസിന്റേയും പൊങ്ങച്ചത്തിന്റെയും കൂടി പ്രതീകമായി മാറി. ചൈനയിലേയും അമേരിക്കയിലേയുമൊക്കെ സമ്പന്നരുടെ ഡിന്നർ പാർട്ടികളിൽ യർസു ഗുംബു ചേർത്ത ചായയോ സൂപ്പോ താറാവു റോസ്റ്റോ ഒക്കെ വിളമ്പുന്നത് ഒരു ആഡംബരമായി മാറി. എന്തായാലും ഈ ഫംഗസ് മരുന്നിന്റെ വില ഒരുകിലോയ്ക്ക് പത്തുലക്ഷം മുതൽ അൻപതു ലക്ഷം വരെയായി ഉയർന്നു.

നേപ്പാളിലേയും തിബറ്റിലേയും ഗ്രാമവാസികളുടെ പ്രധാനവരുമാനമാർഗ്ഗമായി ഈ അദ്ഭുതമരുന്നു മാറിയത് കഴിഞ്ഞദശകത്തിലാണ് . 2004-ലെ കണക്കനുസരിച്ച് പ്രദേശവാസികളുടെ മൊത്തവരുമാനത്തിന്റെ 40 ശതമാനം യർസു ഗുംബുവിന്റെ വ്യാപാരത്തിൽ നിന്നായിരുന്നു.

2016-ൽ ചൈന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (CFDA) യർസു ഗുംബുവിന്റെ വിൽപ്പനയ്ക്കും അതിൽനിന്നുള്ള മരുന്നുകളുടെ നിർമ്മാണത്തിനും നിയന്ത്രണങ്ങളേർപ്പെടുത്തി. പ്രസ്തുത ഫംഗസിൽ പലതരം ഘനലോഹങ്ങളും (മഗ്നീഷ്യം, സിങ്ക്, കോപ്പർ, അയൺ തുടങ്ങിയവ), ശരീരത്തിനു വളരെയധികം ദോഷകരമായ ലെഡ്, കാഡ്മിയം, ആഴ്സനിക് എന്നിവയും അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ഇത്. പക്ഷേ ലോകം മുഴുവൻ രത്നങ്ങളേക്കാൾ വിലപിടിപ്പുള്ള വസ്തുവായി യർസു ഗുംബു ഇപ്പോഴും വിൽക്കപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടക്കാവൂരിലെ കടകളിൽ മോഷണം  (1 hour ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (2 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (2 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (2 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (3 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (4 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (4 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (4 hours ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (5 hours ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (5 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (5 hours ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (5 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (6 hours ago)

Malayali Vartha Recommends