അസൂയ അല്‍ഷിമേഴ്സിന് വഴിയൊരുക്കും
സ്ത്രീകള്‍ക്കാണ് ഏറ്റവും കൂടുതല്‍ അസൂയ ഉള്ളതായി പൊതുവെയുള്ള സംസാരം. അസൂയ ഉള്ളവരില്‍ അല്‍ഷിമേഴ്സ് അഥവാ മറവിരോഗം കൂടുതലായി കാണപ്പെടുന്നുയെന്നാണ് പഠന റിപ്പോര്‍ട്ട്. സ്വീഡിഷ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് അസൂയയുള്ളവരില്‍ അല്‍ഷിമേഴ്സ് രോഗം ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. നാല്പ്പത്തഞ്ചുവയസിനുമുകളില് പ്രായമുള്ള എണ്ണൂറോളം സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഗവേഷകര്‍ ഇത് തെളിയിച്ചിരിക്കുന്നത്.
ഒരാളുടെ വ്യക്തിത്വം, പെരുമാറ്റരീതി, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവ അയാളില്‍ അല്‍ഷിമേഴ്സ് ഉണ്ടാകുന്നതിനെ സ്വാധീനിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പഠനത്തിന് വിധേയരാക്കിയവരില്‍ പത്തൊമ്പതുശതമാനം അല്‍ഷിമേഴ്സ് ബാധിച്ചവരായിരുന്നു. ചെറിയ കാര്യത്തിനുപോലും പെട്ടെന്ന് ദേഷ്യപ്പെടുന്നവര്‍, മറ്റുള്ളവരോട് അസൂയയും പ്രതികാരവും വച്ചുപുലര്‍ത്തുന്നവര്‍, കഠിനമായ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ എന്നിവരിലാണ് രോഗം കണ്ടെത്തിയത്. കുറച്ചുനാള്‍ തുടര്‍ച്ചയായി മനോവിഷമം അനുഭവിക്കുന്നവര്‍ക്കും അല്‍ഷിമേഴ്സ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha