Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..

കുടലിലെ കാൻസർ - സംശയങ്ങളും പ്രതിവിധികളും

29 NOVEMBER 2018 04:00 PM IST
മലയാളി വാര്‍ത്ത

കുടലിലെ കാൻസർ ഇപ്പോൾ ധാരാളം ആൾക്കാരിൽ ,പ്രത്യേകിച്ച് പുരുഷന്മാരിൽ വ്യാപകമായി കാണുന്നുണ്ട്. ഒരു പരിധിവരെ ജീവിത ശൈലിയും ഭക്ഷണ രീതികളും തന്നെയാണ് കുടലിലെ കാൻസറിന്‌ കാരണമാകുന്നത് . 

പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയാത്തതാണ് ക്യാന്‍സറിനെ വില്ലനാകുന്നത് . തുടക്കത്തിൽ തന്നെ ചികിത്സ ലഭ്യമായാൽ പല കാൻസറുകളും പൂർണമായും മാറ്റാവുന്നതാണ്. വൻകുടലിലോ മലാശയത്തിലോ പോളിപ്പുകൾ പ്രത്യക്ഷപ്പെടുന്നതാണ് ലക്ഷണം. കോളോനോസ്കോപ്പി എന്ന പരിശോധന നടത്തിയാൽ അർബുദമാകും മുമ്പു തന്നെ ഇവയെ നീക്കം ചെയ്യാൻ സാധിക്കും.

പ്രധാന ലക്ഷണങ്ങൾ

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തടി കുറയുന്നത്  ശ്രദ്ധിക്കേണ്ടതാണ്. ശോധനയിലുണ്ടാകുന്ന വ്യത്യാസമാണ് മറ്റൊന്ന്. മലബന്ധം,ശോധനയില്ലാത്ത അവസ്ഥ, മലത്തില്‍ രക്തം , നിറം വ്യത്യാസം ,അടിവയറ്റില്‍ വേദന , ഇടയ്ക്കിടയ്ക്ക് മലശോധന നടത്തുന്നതിനുവേണ്ടിയുള്ള തോന്നല്‍, എന്നാല്‍ മലം പോകാതിരിക്കുന്ന അവസ്ഥ എന്നിവ കാണുന്നെങ്കിൽ ഡോക്ടറെ കണ്ട് ആവശ്യമായ ടെസ്റ്റുകൾ നടത്തണം. ഇതോടൊപ്പം ഛര്‍ദ്ദിയും മനംപിരട്ടലും ഉണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കാന്‍ മറക്കരുത്.

മുഖത്തും ശരീരത്തിലും കാണുന്ന വിളര്‍ച്ച ശരീരത്തില്‍ രക്തം കുറവാണെന്നും ഉള്ള രക്തം പല വഴികളിലൂടെയും നഷ്ടപ്പെടുന്നു എന്നതിന്റേയും സൂചനയാണ്. മലത്തിലോ മറ്റ് ശാരീരികാവശിഷ്ടങ്ങളിലോ രക്തം കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക. ഇത് കുടലിലെ ക്യാന്‍സറിന്റെ പ്രത്യക്ഷ ലക്ഷണമാണ് .അകാരണമായ നീണ്ടു നിൽക്കുന്ന ക്ഷീണവും കുടലിലെ കാൻസറിന്റെ ലക്ഷണമാണ് .

ഈ ബുദ്ധിമുട്ടുകളിലേതെങ്കിലും അനുഭവിക്കുന്നവർക്ക് കാൻസർ ഉണ്ട് എന്ന് അർത്ഥമില്ല. എന്നിരുന്നാലും ഈ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതുണ്ട്.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും 50 വയസ്സ് കഴിഞ്ഞവർ രണ്ടു വർഷത്തിലൊരിക്കൽ മലപരിശോധന നടത്തുന്നത് നല്ലതാണ്. ഈ പരിശോധനയിൽ കൂടി കാൻ സറാകാൻ സാധ്യതയുള്ള ചെറിയ മുഴകൾ വൻ കുടലിലുണ്ടോ എന്നറിയാൻ കഴിയും.

അര്‍ബുദം ഉണ്ടെന്ന് സംശയം തോന്നിയാല്‍ കൊളണോസ്‌കോപ്പി ചെയ്യാൻ മടിക്കരുത് . ഈ പരിശോധനയിലൂടെ ഡോക്ടർക്ക് കുടലിന്റെയും മലദ്വാരത്തിന്റെയും ഉൾ വശത്ത് മുഴകളുണ്ടോ എന്നറിയാം . ചെറിയ പൊലിപ്സുകൾ അപ്പോൾ തന്നെ നീക്കം ചെയ്ത് ബിയോപ്സിക്ക് അയച്ചാൽ അർബുദമുണ്ടോ എന്ന് തിരിച്ചറിയാം.

ശസ്ത്രക്രിയയാണ് ഇതിനുള്ള മികച്ച ചികിത്സ. ശസ്ത്രക്രിയാ സമയത്ത് വന്‍കുടലിലെ അര്‍ബുദഭാഗം നീക്കം ചെയ്യുമ്പോള്‍ ചുറ്റുമുള്ള ആരോഗ്യമുള്ള കോശങ്ങളുംകൂടി അല്പം മുറിച്ചുമാറ്റും. പിന്നീട് കുടലിന്റെ ആരോഗ്യമുള്ള വശങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നു. മലദ്വാരത്തില്‍ ക്യാന്‍സര്‍ വരുമ്പോള്‍ തീവ്രതയനുസരിച്ച് മലദ്വാരം മുഴുവനായോ അതിനുചറ്റുമുള്ള പേശികള്‍ ഉള്‍പ്പെടെയോ നീക്കം ചെയ്യുന്നതാണ് പതിവ് . ശേഷിക്കുന്ന വന്‍കുടലിന്റെ അറ്റം വയറിന് വെളിയിലാണ് തുന്നിവെക്കുന്നത് .ലാപ്പറോസ്‌കോപ്പി ശസ്ത്രക്രിയ ചെയ്യാം .

കുടലിന്റെ ഉള്ളിലുള്ള പാളിയെ മാത്രമാണ് ട്യൂമര്‍ ബാധിച്ചിരിക്കുന്നത് എങ്കില്‍ ശസ്ത്രക്രിയ ചെയ്യുന്നതോടെ രോഗം പൂർണമായും മാറും. അതേസമയം കുടലിന്റെ ഉള്‍ഭാഗം മുഴുവന്‍ ക്യാന്‍സര്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍ 'കീമോതെറാപ്പി' അല്ലെങ്കില്‍ 'റേഡിയോ തെറാപ്പി' ആവശ്യമായിവരുന്നു. എങ്കിൽ പോലും 70 ശതമാനം രോഗികളും അടുത്ത അഞ്ചുവര്‍ഷത്തോളം, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കീമോതെറാപ്പിയിലൂടെ ജീവിച്ചിരിക്കുന്നുണ്ട്. എന്നാല്‍ കരള്‍, ശ്വാസകോശം എന്നിവയിലേക്ക് ഈ അര്‍ബുദം വ്യാപിച്ചിട്ടുണ്ടെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷമാണ് ആയുസ്സ് നീട്ടിക്കിട്ടാന്‍ സാധ്യത. അതുകൊണ്ട് എത്രയും പെട്ടെന്ന് രോഗനിര്ണയം നടത്തുക എന്ന് മാത്രമാണ് പോംവഴി.

ഭക്ഷണക്കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നത് വഴി കുടലിലെ കാൻസറിനെ പ്ര പരിധിവരെ തടയാം. പുകവലി,അമിത മദ്യപാനം എന്നിവ രോഗം വിളിച്ചുവരുത്തും.ചുവന്ന നിറമുള്ള മാംസം കൂടിയ അളവിൽ ഉപയോഗിക്കുന്നത് നേരിട്ട് കുടലിനെ ബാധിക്കും.

വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുള്ള ലോറിക് ആസിഡ് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുമെന്നു പഠന റിപ്പോർട്ടുകളുണ്ട് .

വെളുത്തുള്ളിയിലെ ആൻറ്റി ഓക്സിഡന്റ് കാൻസർ കോശങ്ങളെ നശിപ്പിക്കുമെന്നതിനാൽ ഭക്ഷണത്തോടൊപ്പം കൂടുതൽ വെളുത്തുള്ളി ഉപയോഗിക്കുന്നതും കുടൽ കാൻസറിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗമായി കണക്കാക്കുന്നു.ബദാം, വാൾനട്ട്, ഹേസൽ നട്ട്, അണ്ടിപ്പരിപ്പ് എന്നിവ കഴിച്ചാല്‍ കുടലിലെ അർബുദം വരാനുള്ള സാധ്യത കുറയുമെന്ന് പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (1 hour ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (1 hour ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (1 hour ago)

അതിതീവ്ര ന്യൂനമർദ്ദം..  (1 hour ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (1 hour ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (3 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (5 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (6 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (6 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (7 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (7 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (8 hours ago)

Malayali Vartha Recommends