Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിട്ടുമാറാത്ത ശരീരവേദന ചിലപ്പോൾ ഫൈബ്രോമയാള്‍ജിയ എന്ന പേശീവാത രോഗം ആകാം

01 DECEMBER 2018 12:53 PM IST
മലയാളി വാര്‍ത്ത

ദേ​ഹ​ത്ത്​ പ​ല​യി​ട​ങ്ങ​ളി​ൽ ആയി വേ​ദ​ന , ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ൽ ആ​ഴ​ത്തിൽ അ​മ​ർ​ത്തുമ്പോൾ ക​ടു​ത്ത വേ​ദ​ന എന്നിവയാണ് പൊതുവെ ലക്ഷണങ്ങൾ .അരക്കെട്ടിന് മുകളിലും താഴെയുമായി, ശരീരത്തിന്റെ ഇരുവശങ്ങളിലും അനുഭവപ്പെടുന്ന തുടര്‍ച്ചയായ വേദന മൂന്നുമാസത്തിലേറെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഫൈബ്രോമയാള്‍ജിയ സംശയിക്കണം.

ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളില്‍ സമ്മര്‍ദമേല്‍പ്പിക്കുമ്പോള്‍ കഠിനമായ വേദന അനുഭവപ്പെടാവുന്നതാണ്. അമേരിക്കന്‍ കോളേജ് ഓഫ് റുമറ്റോളജിയുടെ പുതിയ അറിയിപ്പനുസരിച്ച് ശരീരത്തിന്റെ നേരത്തെ നിര്‍ണയിച്ച 18 സ്ഥാനങ്ങളില്‍ സമ്മര്‍ദമേല്‍പ്പിക്കുമ്പോള്‍, 11ലെങ്കിലും കഠിനമായ വേദനയനുഭവപ്പെടുകയാണെങ്കില്‍ ഇത്തരം പേശീ വാതം ഉണ്ടോ എന്ന് സംശയിക്കാമെന്നു പറയുന്നു.

ക്ലി​നി​ക്കു​ക​ളി​ൽ ഡോക്ടർമാരെ തേടിയെത്തുന്ന 25നും 65നുമിടയ്ക്ക് പ്രായമുള്ള സ്ത്രീകളാണ് പലപ്പോഴും ഇത്തരം വേദനകളെ കുറിച്ച് പറയാറുള്ളത് . ഇപ്പോഴും വേദനയുടെ കാര്യം പറയാറുണ്ടെങ്കിലും ദൈനം ദിന കാര്യങ്ങളിൽ കാര്യമായ മുടക്കുകൾ വരാത്തതുകൊണ്ട് പലപ്പോഴും കുടുംബാംഗങ്ങൾ ഇതത്ര കാര്യമായി എടുക്കാറില്ല. ഇത് രോഗികളിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

​എല്ലാ ​പ്രാ​യ​ത്തി​ലു​ള്ള സ്​​ത്രീ​ക​ളി​ലും പു​രു​ഷ​ന്മാ​രി​ലും അ​പൂ​ർ​വ​മാ​യി കു​ട്ടി​ക​ളി​ലും ഫൈ​​ബ്രോ​മ​യാ​ൾ​ജി​യ എ​ന്ന ഈ രോ​ഗാ​വ​സ്​​ഥ കാ​ണാ​റു​ണ്ടെ​ങ്കി​ലും 25 വയസ്സുമുതൽ 60 വയസ്സുവരെയുള്ള സ്ത്രീകളി​ലാ​ണ്​ ഈ രോഗം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്.

ദേ​ഹ​ത്ത്​ പ​ല​യി​ട​ങ്ങ​ളി​ൽ വേ​ദ​ന , ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ൽ ആ​ഴ​ത്തിൽ അ​മ​ർ​ത്തുമ്പോൾ ക​ടു​ത്ത വേ​ദ​ന , സ്​​ഥി​ര​മാ​യ ഉ​റ​ക്ക​ക്കു​റ​വ് ക​ഠി​ന​മാ​യ ക്ഷീ​ണം, ഉ​ന്മേ​ഷ​ക്കു​റ​വ്, വി​ഷാ​ദം, മാ​ന​സി​കാ​വ​സ്​​ഥ​യി​ലെ മാ​റ്റ​ങ്ങ​ൾ, മാ​ന​സി​ക സ​മ്മ​ർ​ദം എ​ന്നീ ല​ക്ഷ​ണ​ങ്ങ​ളും കാണാറുള്ളതുകൊണ്ട് പലപ്പോഴും മാനസികമായി ഉണ്ടാകുന്ന തോന്നൽ മാത്രമാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.

എന്ത് കൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത് എന്നതിന് കൃത്യമായ കാരണങ്ങൾ കണ്ടെത്തിയിട്ടില്ല. ശ​രീ​ര​ത്തി​ൽ വേ​ദ​ന​യു​ടെ സി​ഗ്​​ന​ലു​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ കൈ​കാ​ര്യം​ ചെ​യ്യാ​ൻ കേ​ന്ദ്ര നാ​ഡീ​വ്യ​വ​സ്​​ഥ​ക്ക്​ സാ​ധി​ക്കാ​ത്ത​താ​ണ്​ ഇ​തി​ന്​ കാ​ര​ണ​മാ​യി പറയുന്നത്. സാ​ധാ​ര​ണ​യാ​യി ആ​രോ​ഗ്യ​മു​ള്ള വ്യ​ക്തി​ക​ളി​ൽ വേ​ദ​ന താങ്ങാവുന്നതിന്റെ അ​ള​വി​നും കു​റ​ഞ്ഞ തോ​തി​ൽ പോ​ലും ഫൈ ​ഫ​ബ്രോ​മ​യാ​ൾ​ജി​യ രോ​ഗി​ക​ളു​ടെ കേ​ന്ദ്ര​നാ​ഡീ​വ്യ​വ​സ്​​ഥ വേ​ദ​ന​സംജ്ഞ നൽകും .ഇത് സാധാരണ ചെറിയ വേദനകൾ പോലും കൊടുത്തതായി ഇത്തരം രോഗികൾക്ക് അനുഭവപ്പെടും.

ആ​രോ​ഗ്യ​മു​ള്ള വ്യ​ക്തി​ക​ളി​ൽ പോ​ലും തു​ട​ർ​ച്ച​യാ​യ ഉ​റ​ക്ക​ക്കു​റ​വ്​ ശ​രീ​ര​വേ​ദ​ന​യു​ണ്ടാ​ക്കാം. ‘വേ​ദ​ന’ എ​ന്ന ധാ​ര​ണ​യെ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന നാ​ഡീ​പാ​ത​യെ ഉ​റ​ക്ക​ക്കു​റ​വ്​ ബാ​ധി​ക്കു​ന്ന​തി​നാ​ൽ, രോ​ഗി​ക​ൾ​ക്ക്​ വേ​ദ​ന​യു​​ടെ സി​ഗ്​​ന​ലു​ക​ളെ ശ​രി​യാ​യ രീ​തി​യി​ൽ നി​​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കാ​തെ​വ​രും. ഇ​ത്​ ക​ടു​ത്ത വേ​ദ​ന​യി​ൽ ക​ലാ​ശി​ക്കു​ന്നു. കേ​ന്ദ്ര നാ​ഡീ​വ്യ​വ​സ്​​ഥ​യെ ത​ന്നെ ബാ​ധി​ക്കു​ന്ന വി​ഷാ​ദം, പ​ല​വി​ധ മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ൾ എ​ന്നി​വ​യും ഇ​തോ​ടൊ​പ്പം ഉ​ണ്ടാ​വു​ന്നു.

സാധാരണ രോ​ഗ​നി​ർ​ണ​യത്തിനു ആശ്രയിക്കുന്ന ലാ​ബ്​ /ക്ലിനിക്കൽ പരിശോധനകൾ ഇത്തരം രോഗികളിൽ ഫലപ്രദമാകാറില്ല.

​അ​മേ​രി​ക്ക​ൻ കോ​ള​ജ്​ ഒാ​ഫ്​ റ്യു​മ​റ്റോ​ള​ജിയുടെ ചികിത്സാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അനുസരിച്ച് രോ​ഗി​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ന്ന വേ​ദ​ന​യു​ടെ തോ​ത്​ അ​ള​ക്കു​ന്ന ഒ​രു സൂ​ചി​ക ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ സൂ​ചി​ക​യി​ൽ ഉ​യ​ർ​ന്ന സ്​​കോ​റും ഉ​യ​ർ​ന്ന വേ​ദ​നാ​തോ​തും നോക്കിയാണ് രോഗം നിർണയിക്കുന്നത് .

തോ​ളി​ലെ വേ​ദ​ന, കൈ​ക​ൾ, അ​ര​ക്കെ​ട്ട്, കാ​ലു​ക​ൾ, താ​ടി​ഭാ​ഗം തു​ട​ങ്ങി​യ ഇ​രു​പ​തോ​ളം ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ വേ​ദ​ന​യു​ണ്ടോ​യെ​ന്ന്​ നോ​ക്കി സ്​​കോ​ർ നി​ർ​ണ​യിക്കും.

ക​ടു​ത്ത ക്ഷീ​ണം, ഉ​ണ​ർ​ച്ച​ക്കു​റ​വ് എ​ന്നി​വ​യും ​സൂ​ചി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രി​ൽ തൈ​റോ​യ്​​ഡ്​ ഗ്ര​ന്ഥി​യു​ടെ ക്ര​മ​ക്കേ​ടു​ക​ളും മ​റ്റ്​ സ​ന്ധി​വാ​ത​ങ്ങ​ളു​ടെ സാ​ധ്യ​ത​യും കണക്കിലെടുക്കും.

വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന മ​റ്റ്​ രോ​ഗാ​വ​സ്​​ഥ​ക​ൾ ഉ​ദാ: സ​ന്ധി​വാ​ത​ങ്ങ​ൾ, ടെ​ൻ​ഡി​നോ​പ്പ​തി​ക​ൾ;ഉറക്കമില്ലായ്മ, : ഉ​റ​ക്ക​ത്തി​ൽ ശ്വാ​സം കി​ട്ടാ​ത്ത അ​വ​സ്​​ഥ;അ​മി​ത​വ​ണ്ണം;പു​ക​വ​ലി, വി​ഷാ​ദരോഗം, മാ​ന​സി​ക സ​മ്മ​ർ​ദം ഉ​ണ്ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ തുടങ്ങിയവ ഒഴിവാക്കുകയോ ചികിത്സ നേടുകയോ വേണം

ഫൈബ്രോ​മ​യാ​ൾ​ജി​യ​ക്ക് ഒാ​രോ രോ​ഗി​ക്കും അ​നു​യോ​ജ്യ​മാ​യ ചി​കി​ത്സാ​രീ​തി​യാ​ണ്​ സ്വീ​ക​രി​ക്കേ​ണ്ട​ത്. നേ​ര​ത്തേ​ത​ന്നെ രോ​ഗ​നി​ർ​ണ​യം ന​ട​ത്തി അ​നു​യോ​ജ്യ​മാ​യ ചി​കി​ത്സാ​രീ​തി​ക​ൾ അ​വ​ലം​ബി​ക്കു​ന്ന​ത്​ വ​ള​രെ പ്ര​ധാ​ന​മാ​ണ്. ഒ​രു ഫിസിഷ്യന്റെയോ സ​ന്ധി​രോ​ഗ വിദഗന്റെയോ കൂ​ടെ വേ​ദ​ന വി​ഗ​ദ്​​ധ​രു​ടെ​യും സേ​വ​ന​മാ​ണ്​ ഇ​ത്ത​രം രോ​ഗി​ക​ൾ​ക്ക്​ ആവശ്യം . ക​ടു​ത്ത വേ​ദ​ന നി​​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ,​ രോഗിയെ സ്വ​യം സ​ജ്ജ​മാ​ക്കു​ക എ​ന്ന​താ​ണ്​ പ്ര​ധാ​ന രീ​തി.

ഒാ​രോ വ്യ​ക്തി​ക്കും അ​വ​രു​ടെ ജീ​വി​ത​ച​ര്യ​യി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളും വ്യാ​യാ​മ​മു​റ​ക​ളും ക​​ണ്ടെ​ത്തു​ക​യും അ​വ ശീ​ലി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ വേ​ദ​ന നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കും. ഇ​തി​ന്​ വി​ദ​ഗ്​​ധ പ​രി​ശീ​ല​നം നേടിയ സൈ​ക്കോ​ള​ജി​സ്റ്റിന്റെയും ഫി​സി​യോ തെ​റ​പ്പി​സ്​​റ്റിെ​ൻ​റ​യും സേ​വ​നം അ​നി​വാ​ര്യ​മാ​ണ്.

ചെ​റി​യ അ​ള​വി​ൽ ന​ൽ​കു​ന്ന ചി​ല​യി​നം വേ​ദ​ന​സം​ഹാ​രി​ക​ളും ഫ​ലം​ചെ​യ്യാ​റു​ണ്ട്. സ​ന്ധി​ക​ളെ ബാധിക്കുന്ന വേ​ദ​ന​ക​ൾ​ക്ക്​ ന​ൽ​കു​ന്ന പ്രി​ഗാ​ബാ​ലി​ൻ, വി​ഷാ​ദ​രോ​ഗ​ത്തി​ന്​ ന​ൽ​കു​ന്ന എ​സ്.​എ​സ്.​ആ​ർ.ഐ വി​ഭാ​ഗ​ത്തി​ലെ മ​രു​ന്നു​ക​ൾ, അ​മി​ട്രി​പ്​​റ്റി​ലി​ൻ എ​ന്നി​വ ന​ല്ലൊ​രു ശ​ത​മാ​നം വ്യ​ക്തി​ക​ളി​ലും ഫ​ല​പ്ര​ദ​മാ​ണ്.
വി​ഷാ​ദ​രോ​ഗത്തിന്റെയും മൂ​ഡ്​ ഡി​സോ​ർ​ഡ​റു​ക​ളു​ടെ​യും ചി​കി​ത്സ​കൂ​ടി ചി​ല​ർ​ക്ക്​ ആ​വ​ശ്യ​മാ​യി​വ​രാം.

ഒ​രു പ്ര​ത്യേ​ക ഭ​ക്ഷ​ണ​രീ​തി​യോ ഒ​ഴി​വാ​ക്കേ​ണ്ട ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ളോ ഫൈ​ബ്രോ​മ​യാ​ൾ​ജി​യ നി​യ​ന്ത്രി​ക്കാ​നാ​യി നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. എ​ങ്കി​ലും ആ​ൻ​റി ഒാ​ക്​​സി​ഡ​ൻ​റു​ക​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ (പ​ഴ​വ​ർ​ഗ​ങ്ങ​ൾ, ഇ​ല​ക്ക​റി​ക​ളും മ​റ്റു പ​ച്ച​ക്ക​റി​ക​ളും) ധാ​രാ​ള​മാ​യി ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്​ ന​ല്ല​താ​ണ്. അ​മി​ത​വ​ണ്ണ​മു​ള്ള സ്​​ത്രീ​ക​ളി​ലാ​ണ്​ കൂ​ടു​ത​ലാ​യി വേ​ദ​ന​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ന്ന​ത്​ എ​ന്ന​തു​കൊ​ണ്ട്​ ശ​രീ​ര​ഭാ​രം കു​റ​ക്കാ​നും നി​ർ​ദേ​ശി​ക്കാറുണ്ട്

ഒ​രു​പാ​ടു പേ​രെ ദു​രി​ത​ക്ക​യ​ത്തി​ലാ​ഴ്​​ത്തു​ന്ന, പ​ല​പ്പോ​ഴും തി​രി​ച്ച​റി​യ​പ്പെ​ടാ​തെ പോ​ലും പോ​വു​ന്ന രോ​ഗാ​വ​സ്​​ഥ​യാ​ണ്​ ഫൈ​ബ്രോ​മ​യാ​ൾ​ജി​യ. വി​ദ​ഗ്​​ധ ഡോ​ക്​​ട​ർ​മാ​രും സൈ​ക്കോ​ള​ജി​സ്​​റ്റും ഫി​സി​യോ​തെ​റ​പ്പി​സ്​​റ്റും അ​ട​ങ്ങു​ന്ന ഒ​രു സം​ഘ​ത്തിന്റെ സേ​വ​നം​ത​ന്നെ വേ​ണം ഇ​തി​നെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ.

രോ​ഗി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ സ​ഹ​ക​ര​ണ​മു​ണ്ടാ​യാ​ൽ മാ​ത്ര​മേ നേ​ര​ത്തേ രോ​ഗ​നി​ർ​ണ​യം ന​ട​ത്താ​നും അ​നു​യോ​ജ്യ​മാ​യ ചി​കി​ത്സാ​രീ​തി​ക​ളി​ലൂ​ടെ രോ​ഗം നി​യ​ന്ത്രി​ക്കാ​നും സാ​ധി​ക്കൂ

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (2 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (3 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (3 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (3 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (6 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (6 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (7 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (7 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (7 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (7 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (8 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (8 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (8 hours ago)

Malayali Vartha Recommends