Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..

പുറംവേദന, ക്ഷീണം, കൈകാലുകള്‍ക്ക് തരിപ്പ് തുടങ്ങിയവ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുമ്പോള്‍ ശ്രദ്ധിക്കുക. ഇവ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാകാം .

01 DECEMBER 2018 02:03 PM IST
മലയാളി വാര്‍ത്ത

കൈകാലുകള്‍ക്ക് വേദനയും തരിപ്പും പുകച്ചിലും പുറംവേദന, തലയ്ക്കു പുകച്ചില്‍, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങലുമായി ഡോക്ടറെ കാണാൻ എത്തുന്നവർ ധാരാളമാണ് . എന്നാൽ ലബോറട്ടറി പരിശോധനയിലും ശാരീരിക പരിശോധനയിലും രോഗത്തിന് കാരണമാകുന്ന ഒന്നും കണ്ടെത്താനാവാതെ വേദന സംഹാരി ഗുളികകൾ മാത്രം ഡോക്ടർമാർ കുറിച്ച് നൽകും.

ഇത്തരം ലക്ഷണങ്ങളെ സൈക്കോ സോമാറ്റിക് ലക്ഷണങ്ങള്‍ എന്നാണ് വൈദ്യശാസ്ത്രത്തിൽ പറയുന്നത്.

ഒരു വ്യക്തിക്ക് തന്നത്താന്‍ തിരിച്ചറിയുവാന്‍ കഴിയാത്ത അവന്റെ ഉപബോധമനസ്സില്‍നിന്ന് മാനസിക സമ്മര്‍ദം നേരിട്ട് ശാരീരിക ലക്ഷണങ്ങളായ വേദനയും തരിപ്പായുമൊക്കെ പരിണമിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അനുഭവിക്കുന്ന വ്യക്തിക്ക് നൂറുശതമാനം ശരിയായ വേദനയായും തരിപ്പായും തന്നെയാണ് ഇത് അനുഭവപ്പെടുന്നത്.ഉദാഹരണത്തിന് സ്ഥിരമായുണ്ടാകുന്ന പുറംവേദനകളില്‍ 70 ശതമാനത്തിലധികവും മനശ്ശാത്രപരമാണെന്ന് മിക്കവാറും എല്ലാ പഠനങ്ങളും തെളിയിക്കുന്നു. കൂടാതെ ശരീരത്തിന്റെ പല ഭാഗത്ത് മാറിമാറിവരുന്ന വേദനകള്‍ അതായത് ചില ദിവസങ്ങളില്‍ നെഞ്ചുവേദന, മറ്റു ചില ദിവസങ്ങളില്‍ തലവേദന, കൈകാലുകള്‍ക്ക് വേദന എന്നിങ്ങനെ ഉണ്ടാകുന്നതും മിക്കവാറും മാനസിക നിലയുമായി ബന്ധപ്പെട്ടതാണ്.

സാമൂഹികമോ , കുടുംബത്തിലെ അസ്വാസ്ഥ്യങ്ങളോ ,ഒറ്റപ്പെടുന്നു എന്ന തോന്നലോ ഒക്കെ സൈക്കോസോമാറ്റിക് ലക്ഷണങ്ങള്‍ക്ക് കാരണമാകാറുണ്ട്.
പ്രായമായവരിലാണ് ഇത്തരം ലക്ഷണങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. ശാരീരികാസുഖങ്ങളും അധികാരസ്ഥാനങ്ങള്‍ നഷ്ടപ്പെടുന്നതും ഉറ്റവരുടെ മരണങ്ങളുമൊക്കെ ഇതിനു കാരണമാകാറുണ്ട്.

കൗമാ​ര​ക്കാ​രി​ലെ വിഷാ​ദ​രോ​ഗം പെട്ടെന്നു തിരി​ച്ച​റി​യാൻ പറ്റി​യെ​ന്നു​വ​രി​ല്ല. പക്ഷെ കുട്ടിയിൽ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുകയോ ഇപ്പോഴും ഉറക്കം തൂങ്ങി ഇരിക്കുകയോ ഒന്നിലും ഉത്സാഹമില്ലാതെ കാണപ്പെടുകയോ ചെയ്‌താൽ അധ്യാപകരും അച്ഛനമ്മമാരും ശ്രദ്ധിക്കണം.

വിഷാദരോഗത്തിന്റെ സാധാരണലക്ഷണങ്ങളായ അമിതമായ സങ്കടം, ഒന്നിനും താത്പര്യമില്ലായ്മ, തളര്‍ച്ച, നിരാശാബോധം, പ്രതീക്ഷയില്ലായ്മ, ആത്മഹത്യാപ്രവണത, ഉറക്കക്കുറവ്, ഓര്‍മക്കുറവ്, ദേഷ്യക്കൂടുതല്‍ എന്നിവയില്‍ പലതും ഇവരില്‍ മിക്കവാറും പേര്‍ക്ക് ഉണ്ടാകുമെങ്കിലും അതിനെപ്പറ്റി നേരിട്ടന്വേഷിക്കുമ്പോള്‍ മാത്രമേ പലരും അതൊക്കെ പറയാറുള്ളൂ. പൊതുവെ ഡോക്ടറെ കാണുമ്പോൾ പറയുന്ന ലക്ഷണങ്ങൾ തലവേദന,വയറുവേദന, നടുവേദന, കൈകാൽ തരിപ്പ് , നെഞ്ചുവേദന എന്നീ രോഗലക്ഷണങ്ങളായിരിക്കും. തുടർ ചികിത്സയിൽ പ്രത്യേക രോഗങ്ങളൊന്നും കണ്ടെത്താനാകാതെ രോഗിയെ തിരിച്ചയക്കും. ചികിൽസിച്ചാൽ പൂർണമായി മാറ്റാവുന്ന വിഷാദരോഗത്തിനാണ് ചികിത്സ നിഷേധിച്ചതെന്നു പലപ്പോഴും ഡോക്ടർമാർ പോലും അറിയാറില്ല. യഥാര്‍ഥ ചികിത്സ ലഭിക്കാതെ അസുഖം നീണ്ടുപോകുകയോ അല്ലെങ്കില്‍ ആത്മഹത്യയില്‍വരെ എത്തുകയോ ചെയ്യാറുണ്ട്. പ്രഷറും പ്രമേഹവുംപോലെ ശരീരത്തിന്റെ ഒരു അവസ്ഥയാണ് വിഷാദരോഗവും . അതിന്‍റെ പേരിൽ നാണ​ക്കേ​ടു വിചാ​രി​ക്കേണ്ട കാര്യമില്ല . ദീർഘ​കാ​ലം വിഷാദരോഗത്തിന് അടിമയായിരുന്നവർ പോ​ലും വൈദ്യ​സ​ഹാ​യ​ത്താൽ മനസ്സിനെ തിരി​ച്ചുപിടിച്ച്‌ സന്തോഷം വീണ്ടെ​ടു​ത്തിട്ടുണ്ട്

കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളോടോ തുറന്നു സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്നത് മനസ്സിന് ഏറ്റവും ആശ്വാസം നൽകും.

കൗമാരക്കാർ എപ്പോഴും പറയുന്ന ഒന്നുണ്ട്. ‘എനിക്ക് ഇപ്പോൾ തോന്നുന്ന പ്രയാസം—അതൊ​ന്നും പറഞ്ഞാൽ അച്ഛനും അമ്മയ്ക്കും മനസ്സി​ലാ​കി​ല്ല.’ അവർക്കു മാത്രമേ ഒരു പക്ഷേ മക്കളെ മനസ്സിലാകൂ എന്നതാണ് സത്യം. നിങ്ങൾ ഇപ്പോൾ നേരി​ടു​ന്ന പ്രശ്‌ന​ങ്ങ​ളല്ല മാതാ​പി​താ​ക്കൾ അവരുടെ കൗമാ​ര​ത്തിൽ നേരി​ട്ടിട്ടുണ്ടാകുക എന്നിരുന്നാലും സമാന സംഭവങ്ങളിലൂടെ അവരോ അവരുടെ പരിചയക്കാരോ കടന്നു പോയിട്ടുണ്ടാകും.. നിങ്ങ​ളെ​പ്പോ​ലെ അവർക്കും അന്ന് വിഷാ​ദ​വും നിരാ​ശ​യും തോന്നി​യി​ട്ടു​ണ്ടാ​കും. അതു​കൊണ്ട് അവർക്ക് അതിനു പരിഹാ​രം കാണാൻ തീർച്ചയായും കഴിയും

മാതാ​പി​താ​ക്ക​ളു​ടെ അടുത്തോ നിങ്ങൾക്കു വിശ്വാ​സ​മു​ള്ള മുതിർന്ന ഒരാളു​ടെ അടുത്തോ കാര്യങ്ങൾ തുറന്നു​പ​റ​യുന്നത് വിഷാദരോഗത്തിൽ നിന്നും നിരാശയിൽ നിന്നും നിങ്ങൾക്ക് ആശ്വാസമാകും. ആവശ്യമെങ്കിൽ ഒരു വിദഗ്ധനായ സൈക്കോളജിസ്റ്റിന്റെ സഹായം തേടുന്നതിൽ തെറ്റില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (1 hour ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (1 hour ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (1 hour ago)

അതിതീവ്ര ന്യൂനമർദ്ദം..  (1 hour ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (1 hour ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (3 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (5 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (6 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (6 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (7 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (7 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (8 hours ago)

Malayali Vartha Recommends