Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..

എച്ച്.ഐ.വിക്കും മരുന്നുണ്ട്..പക്ഷെ...

04 DECEMBER 2018 03:20 PM IST
മലയാളി വാര്‍ത്ത

മനുഷ്യചരിത്രത്തിലെ ഏറ്റവും ദാരുണമായ പകർച്ചവ്യാധിയായാണ് എയ്ഡ്സ് . രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഫലപ്രദമായ ചികിത്സ ഇല്ല എന്നത് ഈ രോഗത്തിന്റെ ഭീകരത വർധിപ്പിക്കുന്നു . എന്നാൽ ഏതൊരസുഖത്തിനെയും പോലെ തുടക്കത്തിൽ തന്നെ ചികിൽസിച്ചാൽ എയ്ഡ്സ് വൈറസ്സിനെയും നശിപ്പിക്കാം. കാന്‍സറുപോലെ അറിയാത്ത കാരണങ്ങൾ കൊണ്ടുണ്ടാകുന്നതല്ല. മറിച്ച് ഏതെങ്കിലും സാഹചര്യത്തിൽ നാം വരുത്തികൂട്ടുന്ന അല്ലെങ്കിൽ നേടിയെടുക്കുന്ന രോഗമാണിതെന്ന് എയ്ഡ്സ് അക്വയേഡ് ഇമ്മ്യൂൺ ഡിഫിഷ്യൻസി സിൻഡ്രം എന്ന വാക്കു തന്നെ സൂചിപ്പിക്കുന്നു. എയ്ഡ്സ് വൈറസ് ശരീരത്തിൽ എത്താനുള്ള സാഹചര്യം ഉണ്ടായാൽ 99 ശതമാനം കേസുകളിലും അത് നേരത്തെ അറിയാം എന്നതാണ് ഇവിടെ ഗുണകരമാകുന്നത് .

ഏതെങ്കിലും രീതിയില്‍ എച്ച്.ഐ.വി വൈറസ് ശരീരത്തിലെത്തിയെന്ന സംശയം തോന്നിയാല്‍ ഉടനടി എടുക്കേണ്ടുന്ന ഒരു ചികിത്സയാണ് പി.ഇ.പി കിറ്റ് അഥവാ പോസ്റ്റ് എക്‌സ്‌പോഷര്‍ പ്രൊഫൈലാക്‌സിസ് കിറ്റ്.

എച്ച്.ഐ.വി ശരീരത്തിലെത്തിയെന്ന സംശയം തോന്നി 2-72 മണിക്കൂറിനുള്ളില്‍ ഈ ചികിത്സ ആരംഭിക്കണം. ഈ മരുന്ന് തുടര്‍ച്ചയായി 28 ദിവസം(നാലാഴ്ച) കഴിച്ചാല്‍ ശരീരത്തിലെത്തിയ വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കും എന്ന് പറയുന്നു. . ഈ ചികിത്സ 90 ശതമാനത്തോളം ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുമുണ്ട്.പി.ഇ.പി കിറ്റ് എല്ലാ മെഡിക്കല്‍ കോളേജിലും ലഭ്യമാണ്.

28 ദിവസം കൃത്യമായി കഴിച്ചാല്‍ മാത്രമേ ഈ ചികിത്സ ഫലം ഉണ്ടാവുകയുള്ളൂ . തുടര്‍ച്ചയായ 28 മണിക്കൂര്‍ മരുന്ന് മുടങ്ങിയാല്‍ ചികിത്സ ഫലപ്രദമാവില്ല. ചെറിയ തോതില്‍ തലവേദന, തളര്‍ച്ച, ക്ഷീണം തുടങ്ങിയവ പി.ഇ.പി ചികിത്സയുടെ പാര്‍ശ്വഫലങ്ങളായി ഉണ്ടായേക്കാം. എച്ച്. ഐ. വി രോഗബാധിതരായവർക്ക് ഈ കിറ്റ് ഫലപ്രദമല്ല.

പൊതുവെ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗമാണ് എയ്ഡ്സ് . എന്നാൽ അതിനപ്പുറം മറ്റനേകം കാരണം കൊണ്ടും എയിഡ്സ് പകരാം. രക്തം ദാനം ചെയ്യുമ്പോളും സ്വീകരിക്കുമ്പോളും എയിഡ്സ് പകരാനുള്ള സാധ്യതയുണ്ട്. ഇതൊഴിവാക്കുവാൻ വേണ്ടി രക്തം എടുക്കുന്നതിന് മുമ്പും ശേഷവും പലതരം പരിശോധനകളും നടത്തിവരാറുണ്ട്. ശരീരത്തിലെ മുറിവോ മറ്റോ രോഗബാധിതരുടെ രക്തവുമായി ചേർന്നാൽ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങൾ ഏതെങ്കിലും ഉണ്ടായതായി സംശയം തോന്നിയാൽ 2 മണിക്കൂർ മുതൽ 72 മണിക്കൂർ വരെ ഉള്ള സമയത്തിനുയലിൽ ചികിത്സ ആരംഭിക്കണം. 72 മണിക്കൂർ കഴിഞ്ഞാൽ ഈ കിറ്റ് ഫലപ്രദമല്ല

എച്ച്.ഐ.വി.ബാധിതനായ ഒരാള്‍ എയ്ഡ്‌സ് രോഗിയാകാന്‍ എട്ട് മുതല്‍ 15 വര്‍ഷംവരെ എടുക്കും. പലരിലും ഈ കാലയളവ് വ്യത്യാസപ്പെട്ടിരിക്കും.എച്ച്.ഐ.വി വൈറസ് ശരീരത്തില്‍ കയറിക്കഴിഞ്ഞാല്‍ അത് ക്രമേണെ പെറ്റുപെരുകി ശരീരത്തിന്റെ പ്രതിരോധശേഷിയെ നശിപ്പിക്കുന്നു. രോഗപ്രതിരോധശേഷി തീരെ കുറയുന്നതോടെ ചെറിയൊരു ജലദോഷം വന്നാൽ പോലും അത് മാരകമായി തീരുന്ന നിലയിലാകും. എലിസാ ടെസ്റ്റാണ് പ്രാഥമിക പരിശോധ്ക്കുപയോഗിക്കുന്നത്. എങ്കിലും വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ് കൂടി പോസിറ്റീവായാൽ മാത്രമേ ഒരാൾക്ക് എയ്ഡ്സ് ബാധ ഉണ്ടെന്നു പറയാൻ കഴിയൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (59 minutes ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (1 hour ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (1 hour ago)

അതിതീവ്ര ന്യൂനമർദ്ദം..  (1 hour ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (1 hour ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (3 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (5 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (6 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (6 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (7 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (7 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (8 hours ago)

Malayali Vartha Recommends