Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..

വെള്ളപ്പാണ്ടും ആയുര്‍വേദവും

18 DECEMBER 2018 05:06 PM IST
മലയാളി വാര്‍ത്ത

സംസ്‌കൃതത്തില്‍ ശ്വിത്രം (വെളുത്ത നിറമുള്ളത്), കിലാസം, ദാരുണം, അപരിസ്രാവി, ചാരുണ, അരുണ എന്നിങ്ങനെ അറിയപ്പെടുന്ന വെള്ളപ്പാണ്ട് തൊലിയുടെ സ്വാഭാവിക നിറം മാറി വെളുത്തപാടുകള്‍ ഉണ്ടാവുന്ന അവസ്ഥയാണ്. അപൂര്‍വമായി കണ്ടുവരുന്ന ഈ രോഗമുള്ളവര്‍ സാമൂഹികമായും മാനസികമായും വളരെയധികം ബുദ്ധിമുട്ടുകള്‍ നേടിടേണ്ടി വരുന്നു.

ചിലര്‍ ഇതിനെ ഒരുതരം കുഷ്ഠവുമായി താരതമ്യപ്പെടുത്തി 'വെള്ളകുഷ്ഠം' എന്നു പറയുന്നു. എന്നാല്‍ ഇത് ശരിയല്ല. കാരണം കുഷ്ഠം അണുജന്യമാണ്. 'മൈക്രോബാക്ടീരിയം ലെപ്രെ' എന്ന അണുവാണ് കുഷ്ഠരോഗത്തിന് കാരണം. പക്ഷെ പാണ്ട് അണു സംക്രമണജന്യമല്ല. കുഷ്ഠരോഗം വ്രണമാകുകയും രക്തം, ചലം, പഴുപ്പ്, ചൊറിച്ചില്‍ വേദന എന്നീ ലക്ഷണങ്ങള്‍ കാണപ്പെടുകയും പതിവുണ്ട്.

വെള്ളപ്പാണ്ടിന് ഈ ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടാവുന്നില്ല. കുഷ്ഠരോഗം ത്വക്കിനെ ആശ്രയിച്ച് രൂപപ്പെടുകയും കാലക്രമേണ മാംസപേശികള്‍, നാഡികള്‍ എന്നിവയെ ബാധിക്കുകയും ശരീരഭാഗങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ വെള്ളപ്പാണ്ടിന് ഇത്തരം സ്ഥിതി വിശേഷങ്ങള്‍ പ്രകടമാകുന്നില്ല. അതുകൊണ്ട് വെള്ളപ്പാണ്ടിനെ കുഷ്ഠരോഗത്തിന്റെ വകഭേദമായി കാണേണ്ടതില്ല.

ആയുര്‍വേദശാസ്ത്രം അനുസരിച്ച് വെള്ളപ്പാണ്ടിന്റെ കാരണങ്ങള്‍ താഴെ പറയുന്നവയാണ്.
1. വിരുദ്ധാഹാര സേവനം (പാലുല്‍പന്നങ്ങള്‍ക്കൊപ്പം മല്‍ത്സ്യം ഭക്ഷിക്കുക, തേന്‍, നെയ്യ് ഇവ തുല്യ അളവില്‍ ഭക്ഷിക്കുക)
2. ശോധന ക്രിയയിലെ അപാകത (വമനം, വിരേചനം, രക്തമോക്ഷണം എന്നീ ക്രിയകളിലുണ്ടാകുന്ന പിഴവുകള്‍)
3. വെയിലത്തുനിന്നും വന്നയുടനെ തണുത്ത ഭക്ഷണം കഴിക്കുക, തണുത്ത വെള്ളത്തില്‍ കുളിക്കുക എന്നിവ.
4. കഴിച്ച ആഹാരം ദഹിക്കുന്നതിനു മുന്‍പു തന്നെ കൊഴുപ്പും എരിവും നിറഞ്ഞ ഭക്ഷണം കൂടുതലായി ഉപയോഗിക്കുക.
5. കൃത്രിമ ആഹാരങ്ങള്‍ പാനീയങ്ങള്‍ എന്നിവയുടെ അമിതോപയോഗം.
6. കീടനാശിനികള്‍, കെമിക്കല്‍സ് എന്നിവയുമായുള്ള നിരന്തരസമ്പര്‍ക്കം.
7. ഫിരംഗരോഗം കൊണ്ട് ഉണ്ടാകുന്നത്.

എന്നാല്‍ ആധുനിക ശാസ്ത്രദൃഷ്ട്യാ ഈ രോഗത്തിന് പ്രധാനകാരണം ത്വക്കിന് നിറം കൊടുക്കുന്ന മെലാനിന്‍ എന്ന വര്‍ണ്ണവസ്തുവിന്റെ അഭാവമാണ്. മെലാനിന്‍ സൂര്യപ്രകാശത്തില്‍ നിന്നും ലഭിക്കുകയും ശരീരത്തിന്റെ സ്വമേധയാ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ത്വക്കില്‍ സ്ഥിതിചെയ്യുന്ന മെലാനോസൈറ്റ് എന്ന പ്രത്യേകതരം കോശങ്ങളാണ് മെലാനിന്‍ എന്ന വര്‍ണ്ണ വസ്തു നിര്‍മിക്കുന്നത്.

നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ (ശ്വേത രക്താണുക്കള്‍) മെലാനോസൈറ്റ്‌സിനെ സംരക്ഷിക്കേണ്ടതിനു പകരം അവയെ നശിപ്പിക്കുന്നു. അങ്ങനെ മെലാനോസൈറ്റ്‌സ് ഭാഗികമായോ പരിപൂര്‍ണമായോ പ്രവര്‍ത്തനരഹിതമായി തീരുന്നു. ചുരുക്കത്തില്‍ ശരിയായ രീതിയില്‍ സൂര്യപ്രകാശം ഏല്‍ക്കാതെ വരുമ്പോഴും മെലാനോസൈറ്റ്‌സ് എന്ന കോശങ്ങളുടെ പ്രവര്‍ത്തനരാഹിത്യവും മൂലമാണ് വെള്ളപ്പാണ്ട് ഉണ്ടാകുന്നത്.

നീഗ്രോകള്‍, ഇന്ത്യാക്കാര്‍ തുടങ്ങിയ ചില വര്‍ഗങ്ങളില്‍ മെലാനിന്‍ തരികളുടെ എണ്ണം, വലിപ്പം ഇവ കൂടുതല്‍ കാണപ്പെടുന്നു. ഇക്കാരണത്താല്‍ അവര്‍ നല്ല കറുപ്പ് നിറത്തോട് കൂടിയവരായിരിക്കും. വെള്ളക്കാരില്‍ ഇവ കുറവായതിനാല്‍ അവര്‍ വെള്ളനിറമുള്ളവരായി തീര്‍ന്നിരിക്കുന്നു.  പാരമ്പര്യമായി ഈ രോഗം ഉണ്ടാവാനുള്ള സാധ്യത വിരളമാണെങ്കിലും ഉണ്ടായികൂടെന്നില്ല.

ജന്മനാതന്നെ ചിലര്‍ക്ക് ത്വക്കിലും രോമങ്ങളിലും കണ്ണിലും വെളുപ്പു നിറം ഉണ്ടാവാറുണ്ട്. ഇതിനെ 'ആല്‍ബിനിസം' എന്നു പറയുന്നു. ചിലയിനം റബര്‍ചെരുപ്പുകള്‍, പൊള്ളല്‍, മുറിവുകള്‍ എന്നിവകളില്‍ നിന്നും വെള്ളപ്പാണ്ട് ഉണ്ടാകും. ജീവകങ്ങളുടെ അഭാവം മൂലവും ഒരുതരം വെളുപ്പ് ശരീരത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സിഫിലിസ് എന്ന രതിജന്യരോഗത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങളില്‍ സിഫിലിറ്റിക് ലൂക്കോഡേര്‍മ എന്ന രോഗം കണ്ടുവരുന്നു.

ചെറിയ വെള്ളപ്പൊട്ടുകളായി തുടങ്ങി വലിയ പാടുകളായി മാറുന്ന രോഗാവസ്ഥയാണിത്. രോഗവ്യാപ്തിയെ അടിസ്ഥാനമാക്കി ശരീരത്തിന്റെ ചില ഭാഗങ്ങളിലുണ്ടാകുന്നവ, ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും ഉണ്ടാകുന്നവ, ശരീരമാസകലം വ്യാപിക്കുന്നവ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. മുഖം (കണ്ണിനും ചുണ്ടുകള്‍ക്കും സമീപം), കൈപ്പത്തി, കാല്‍പാദം, കക്ഷം, ഗുഹ്യഭാഗം എന്നിവിടങ്ങളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. ചിലത് വേഗത്തില്‍ പടരും. ചിലത് വളരെ സാവകാശത്തിലെ പടരുകയുള്ളൂ.

പ്രകടമായ വര്‍ണ ഭേദത്തെ ഉണ്ടാക്കുന്നതു കൊണ്ട് വെള്ളപ്പാണ്ട് കുഷ്ഠത്തേക്കാള്‍ ബീഭത്സമായി കണക്കാക്കുന്നു. എന്നു മാത്രമല്ല, രോഗം തുടങ്ങിയാല്‍ വളരെ വേഗം തന്നെ അത് അസാധ്യവസ്ഥയില്‍ എത്തിചേരുന്നു (ചികിത്സിച്ചു മാറ്റാന്‍ പറ്റാത്ത അവസ്ഥ). അതിനാല്‍ ആരംഭദശയില്‍ തന്നെ വെള്ളപ്പാണ്ടിന് ചികിത്സ തുടങ്ങേണ്ടത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.

വെള്ളപ്പാണ്ടിന്റെ പ്രധാന ചികിത്സ ശോധന കര്‍മ്മമാണ് (വിരേചനം). ഇത് രോഗത്തിന്റെ പ്രാരംഭകാലത്ത് ചെയ്യുകയും വേണം. കാട്ടത്തിവേര് ഉണ്ടശര്‍ക്കര ചേര്‍ത്ത് കുടിക്കുക. അതിനുശേഷം ദേഹത്ത് എണ്ണപുരട്ടി വെയില്‍ കൊള്ളുക. വിരേചനമുണ്ടായി കഴിഞ്ഞ് മൂന്നു ദിവസത്തേക്ക് പൊടിയരിക്കഞ്ഞി ആഹാരമായി ഉപയോഗിക്കുക. വെള്ളപ്പാണ്ടുള്ള രോഗി ധാരാളം വെള്ളം കുടിക്കേണ്ടതാണ്.

താഴെ പറയുന്ന ഔഷധങ്ങളിട്ടു തിളപ്പിച്ച വെള്ളം കുടിക്കാനുപയോഗിക്കുക. പ്ലാശിന്റെ ഭസ്മം കലക്കിയ വെള്ളം ശര്‍ക്കരചേര്‍ത്ത് കുടിക്കുക. കാട്ടത്തിപ്പട്ടയും താന്നിപ്പട്ടയും ഇട്ടുവച്ച കഷായത്തില്‍ കാര്‍കോകിലരി അരച്ചു കലക്കി കുടിക്കുക. ഒരു രാത്രിമുഴുവന്‍ ചെമ്പ് പാത്രത്തില്‍ വച്ച വെള്ളം കുടിക്കുക.

1 . പാടക്കിഴങ്ങ് പൊടിച്ച് നെയ്യില്‍ ചേര്‍ത്ത് കഴിക്കുക.
2. വരട്ടുമഞ്ഞള്‍ അരച്ച് തുളസിനീരില്‍ ചാലിച്ച് കഴിക്കുക.
3. കാര്‍കോകിലരി പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് ദിവസേന ഒരു നെല്ലിക്കാ വലിപ്പത്തില്‍ കഴിക്കുക.

ഔഷധങ്ങള്‍ യുക്തമായ ദ്രവ്യത്തിലരച്ച് പുരുട്ടുന്നതിനാണ് ലേപനം എന്നു പറയുന്നത്. പൗരാണിക കാലം മുതല്‍ക്കു തന്നെ വെള്ളപ്പാണ്ടിന് ഉപയോഗിച്ചു വരുന്ന ഔഷധമാണ് കാര്‍കോകിലരി. കാര്‍കോകിലരി ചൂര്‍ണ്ണം, വെളിച്ചെണ്ണയില്‍ ചാലിച്ച് പുരുട്ടുക.

1. മുള്ളങ്കി വിത്ത് വിനാഗിരിയില്‍ അരച്ച് പുരുട്ടുക.
2. തുളസിനീരും നാരങ്ങാനീരും ചേര്‍ത്ത് പാണ്ടുള്ള സ്ഥലത്ത് പുരുട്ടുക.
3. അഞ്ച് ടീസ്പൂണ്‍ മഞ്ഞളും 200 മില്ലി കടുകെണ്ണയും നന്നായി യോജിപ്പിക്കുക. ഇത് പാണ്ടുള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കുക.
4. വരട്ടുമഞ്ഞള്‍ അരച്ച് തുളസിനീര് ചേര്‍ത്ത് പുരട്ടുക.
5. 600 ഗ്രാം വെള്ളരിയും വെറ്റിലയും അരച്ച് 40 ദിവസം വെള്ളപ്പാണ്ടില്‍ ലേപനം ചെയ്യുക. ഇതിനൊപ്പം പാവയ്ക്ക കഴിക്കുകയും വേണം.
6. മുള്ളങ്കികുരു, കാര്‍കോകിലരി ഇവ ഗോമൂത്രത്തിലരച്ച് പുരട്ടുക.
7. അഞ്ജന കല്ല് വെള്ളത്തില്‍ അരച്ച് പുരട്ടുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (1 hour ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (1 hour ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (1 hour ago)

അതിതീവ്ര ന്യൂനമർദ്ദം..  (1 hour ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (1 hour ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (3 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (5 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (6 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (6 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (7 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (7 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (8 hours ago)

Malayali Vartha Recommends