Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..

സംസാരിക്കുമ്പോള്‍ ഗോഷ്ഠി കാണിക്കുന്നതു പോലെ 'വെട്ടല്‍' ഉണ്ടാക്കുന്ന ടിക്‌സ് ഡിസോര്‍ഡര്‍!

21 DECEMBER 2018 06:12 PM IST
മലയാളി വാര്‍ത്ത

ബാല്യം മുതല്‍ തലയ്ക്കും കഴുത്തിനും ഒരു ചെറിയ വെട്ടല്‍. മുന്നില്‍ നില്‍ക്കുന്ന വ്യക്തിയോട് 'എന്ത്' എന്ന് ആംഗ്യഭാഷയില്‍ ചോദിക്കുമ്പോള്‍ ഉള്ളതു മാതിരി ഒരു ചെറിയ വെട്ടല്‍. അത് തലയ്ക്കും കഴുത്തിനുമുണ്ടാകാം. ചിലപ്പോള്‍ ഇടതു കഴുത്തും ഇടതു നെഞ്ചിലുമാകും ഈ ചെറിയ വെട്ടല്‍ ഉണ്ടാകുന്നത്. ഒരാളോടു നേര്‍ക്കു നേര്‍ നിന്നു വര്‍ത്തമാനം പറയുമ്പോഴും ഈ വെട്ടല്‍ ഉണ്ടാകും. ഇത്തരം ലക്ഷണങ്ങളുണ്ടെങ്കില്‍ ഇത് 'ടിക്‌സ് ഡിസ്ഓര്‍ഡര്‍' അഥവാ ടൗററ്റ്സിന്‍ഡ്രോം എന്ന അവസ്ഥയാണ് എന്നു പറയാം.

ഇതു കുട്ടിക്കാലം മുതലേ ചിലപ്പോള്‍ കാണാറുണ്ട്. ഒരു ഗോഷ്ഠി, കാണിക്കുന്ന മാതിരി വരാമെന്നതിനാല്‍ കാണുന്നവരില്‍ ചിലര്‍ അവരെ കൊഞ്ഞനം കാട്ടുന്നതാണെന്നുവരെ സംശയിച്ചേക്കാം. മനസ്സുവച്ചാല്‍ കുറച്ചു നേരത്തേക്ക് പിടിച്ചു നിര്‍ത്താമെന്നതിനാല്‍ ഇതിനെ പാര്‍ക്കിന്‍സണ്‍ രോഗത്തില്‍ നിന്നും മറ്റും വേര്‍തിരിക്കാം.

ഇതിനൊന്നും പ്രത്യക്ഷമോ പരോക്ഷമോ ആയ ശാരീരിക കാരണങ്ങള്‍ ഒന്നും തന്നെ കാണാറില്ല. എന്നാലും അപസ്മാരം, തലച്ചോറിനകത്തെ രോഗാണുപ്രസരം, തലച്ചോറിനകത്തെ തടിപ്പു വളര്‍ച്ചകള്‍ മുതലായ രോഗങ്ങളൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തണം.

ഉറക്കത്തിന്റെ ആരംഭത്തില്‍ പല കുട്ടികളിലും ചെറുപ്പക്കാരിലും കൈയോ കാലോ ഞെട്ടി തെറിച്ചു പോയേക്കാം. അതിന് 'മയോക്ലോനസ്' എന്നു പറയാം. അതും രോഗമായി കരുതാനില്ല. കുട്ടികളില്‍ കണ്ടു വരുന്നതു പലപ്പോഴും താനേ മാറുന്നുണ്ട്.

 

ചിലരില്‍ മറ്റു ചില മാനസിക പ്രശ്‌നങ്ങളും കൂടെ കണ്ടേക്കാം. ഉദാ: വിഷാദരോഗം, ഉറക്കത്തിലോ അല്ലാതെയോ ശബ്ദപരമായ ബഹളം, ശക്തമായി തൊണ്ട ശുദ്ധീകരിക്കുന്ന ശബ്ദം, വലിയ മുക്കലും മൂളലും, വല്ലപ്പോഴും അലര്‍ച്ച, ചുമ, ഉറക്കത്തില്‍ സംസാരം, അടക്കാനാവാതെ ചീത്തവാക്കുകള്‍ പറയാന്‍ വ്യഗ്രത. ഒരേ വാക്കുകളുടെ ആവര്‍ത്തനം പ്രത്യേകിച്ച് അപ്പോള്‍ കേട്ടത്, നഖം കടി, അടക്കാനാവാത്ത ചില ചേഷ്ടകള്‍ മുതലായവ.

 

ചേഷ്ടകള്‍ക്കായിരിക്കും ചിലപ്പോള്‍ മുന്‍തൂക്കം കൊടുക്കേണ്ടി വരുന്നത്. ഇതിനു ചെറിയ പാരമ്പര്യ പ്രവണത കാണുന്നുണ്ട്. രോഗലക്ഷണങ്ങള്‍ക്കൊപ്പം മറ്റു മാനസിക പ്രശ്‌നങ്ങളും നിലവിലുണ്ടെങ്കില്‍ അതിനായിരിക്കും ചികിത്സ വേണ്ടത്. പലതും ചുറ്റുവട്ടത്തില്‍ പറഞ്ഞ് ഒതുക്കാം. മ്ലേച്ഛസംസാരങ്ങള്‍ രോഗമാണെന്നു മനസ്സിലാക്കി സഹന ശക്തിയില്‍ക്കൂടി അനുകമ്പയോടെ, പരസ്പര ധാരണയിലൂടെ കുറെയൊക്കെ സംസാരിച്ചു പറഞ്ഞു തീര്‍ത്തു പരിഹരിക്കാവുന്നതാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (1 hour ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (1 hour ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (1 hour ago)

അതിതീവ്ര ന്യൂനമർദ്ദം..  (1 hour ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (1 hour ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (3 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (5 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (6 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (6 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (7 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (7 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (8 hours ago)

Malayali Vartha Recommends