Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..

പരമ്പരാഗത തിമിര ശാസ്ത്രക്രിയാ രീതികള്‍ പ്രായോഗികമല്ലാത്ത പ്രമേഹരോഗികള്‍ക്കും കാഴ്ച വീണ്ടെടുക്കാം

27 DECEMBER 2018 04:53 PM IST
മലയാളി വാര്‍ത്ത

ചിട്ടയില്ലാത്ത ജീവിതരീതികള്‍ മൂലം പലവിധ നേത്ര രോഗങ്ങളും വരാറുണ്ട്. ജോലിക്ക് വേണ്ടിയും വിനോദത്തിനു വേണ്ടിയും കമ്പ്യൂട്ടറിനും എല്‍സിഡിക്കു മുമ്പില്‍ കൂടുതല്‍ സമയം ചിലവഴിക്കുമ്പോള്‍ കാഴ്ചശക്തി കുറയുകയാണ് ചെയ്യുന്നത്.

തിമിരത്തിന് സാധ്യത കൂടുതലുള്ള പ്രമേഹരോഗികളില്‍, സാധാരണ തിമിര ശസ്ത്രക്രിയ, പ്രായോഗികവുമല്ല. ഇവിടെയാണ് എല്‍ആര്‍എസ് എന്ന നൂതന ചികിത്സാരീതിയുടെ പ്രസക്തി. പരമ്പരാഗത തിമിര ശാസ്ത്രക്രിയാ രീതികളില്‍ നിന്നും വ്യത്യസ്തമാണ് എല്‍ആര്‍എസ് ചികിത്സാ രീതി.

പ്രായമാകുന്നതോടെ ചിലരില്‍ കണ്ണിലെ ലെന്‍സ് കട്ടി കൂടുകയും പതിയെ സുതാര്യത നഷ്ടപ്പെടുകയും ചെയ്യുന്നു. തന്മൂലം കണ്ണിലെ ലെന്‍സിലൂടെ പ്രകാശം കടന്നുപോകുന്നത് തടസപ്പെടുകയും ഇത് അന്ധതയ്ക്ക് കാരണമാകുകയും ചെയ്യുന്ന അവസ്ഥയാണ് തിമിരം. പ്രായാധിക്യമാണ് തിമിരത്തിന്റെ പ്രധാന കാരണം.

കൂടാതെ സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളുടെ പ്രഭാവം, പ്രമേഹം, രക്തസമ്മര്‍ദം പോലുള്ള അസുഖങ്ങള്‍ എന്നിവ കൊണ്ടും തിമിരം വരാനിടയുണ്ട്. ശസ്ത്രക്രിയ തന്നെയാണ് തിമിരത്തിനുള്ള പ്രതിവിധി. തിമിരം മരുന്നുകള്‍ മുഖേനയുള്ള ചികിത്സയിലൂടെ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയില്ല.

തിമിര ചികിത്സരീതിയിലെ ഏറ്റവും നൂതനമായ രീതിയാണ്, ബ്ലേഡ് ഉപയോഗിക്കാത്തതിനാല്‍ മുറിവുണ്ടാകാത്തതും വേദനാരഹിതവുമായ ചികിത്സരീതിയായ എല്‍ആര്‍സിഎസ് അലവാ ലേസര്‍ റിഫ്രാക്ടീവ് കാറ്ററാക്ട് സര്‍ജറി. കണ്ണില്‍ സ്ഥാപിച്ചിട്ടുള്ള അള്‍ട്രാ സൗണ്ട് ഉപകരണത്തിന്റെ സഹായത്തോടെ കണ്ണിലെ ലെന്‍സിനു എത്രത്തോളം തിമിരം ബാധിച്ചെന്നും മറ്റും മനസിലാക്കുന്നു. അതായത് കൃഷ്ണമണി തുറന്ന് തിമിരം എത്ര ആഴത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് മനസിലാക്കുകയാണ് ചെയ്യുന്നത്.

തിമിരത്തിന്റെ സ്ഥാനവും വ്യാപ്തിയും തിരിച്ചറിഞ്ഞതിനു ശേഷം ലേസര്‍സാങ്കേതിക വിദ്യ ഉപയോഗിച്ച് കോര്‍ണിയയില്‍ ചെറിയ മുറിവ് ഉണ്ടാക്കുന്നു. ലേസര്‍ ഉപയോഗിച്ച് തിമിരത്തെ മുറിക്കുകയും, തുറക്കുകയും ചെയ്തതിനുശേഷം, തിമിരത്തെ മൃദുവാക്കികൊടുക്കുകയാണ് അടുത്ത ഘട്ടം. ചുരുങ്ങിയ സമയത്തിനുള്ളില്‍ ചികിത്സാനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുകയും ചെയ്യും.

തിമിരം ബാധിച്ച ലെന്‍സ് മാറ്റി പകരം പുതിയ ലെന്‍സ് കണ്ണിനകത്ത് വെക്കുകയാണ് തിമിര ശസ്ത്രക്രിയ വഴി ചെയ്യുന്നത്. അള്‍ട്രാസൗണ്ടിന്റെ സഹായത്തോടെയാണ് മുന്‍കാലങ്ങളില്‍ തിമിരരോഗം ബാധിച്ചവര്‍ക്ക് ശസ്ത്രക്രിയ ചെയ്തിരുന്നത്. ജന്മനാ കണ്ണിനകത്തുള്ള, തിമിരം ബാധിച്ച ലെന്‍സ് നീക്കം ചെയ്ത്, മനുഷ്യനിര്‍മിതമായ ഇന്‍ട്രാ ഒക്യുലര്‍ ലെന്‍സാണ് പിന്നീട് കണ്ണില്‍ ഫിറ്റ് ചെയ്യുന്നത്. സ്വാഭാവിക ലെന്‍സ് നീക്കം ചെയ്താലും ഇന്‍ട്രാ ഒക്യുലാര്‍ ലെന്‍സ് കണ്ണിലുള്ളതിനാല്‍ കാഴ്ചകള്‍ വ്യക്തമായി തന്നെ കാണാന്‍ കഴിയും. തിമിരം വന്നാണ് കാഴ്ച പോയതെങ്കില്‍ വ്യക്തതയുള്ള കാഴ്ച തിരികെ ലഭിക്കും. എന്നാല്‍ കണ്ണിലെ ഞരമ്പിനോ മറ്റോ ക്ഷതം ഏറ്റിട്ടുണ്ടെങ്കില്‍ കാഴ്ചാ പ്രശ്‌നങ്ങളുണ്ടായേക്കാം.

പരമ്പരാഗത തിമിര ശസ്ത്രക്രിയാരീതികളില്‍നിന്നും വ്യത്യസ്തമാണ് എല്‍ആര്‍സിഎസ് ചികിത്സാരീതി. അതിസൂക്ഷമമായ ഈ ചികിത്സാ രീതി കുറഞ്ഞ സമയത്തിനകം പൂര്‍ത്തിയാകുമെന്നു മാത്രമല്ല, ബ്ലേഡ് ഉപയോഗിക്കാത്തതിനാല്‍ വേദനയില്ലാത്തതും മുറിവില്ലാത്തതുമായ ചികിത്സാരീതിയാണിത്. പരമ്പരാഗത തിമിര ശസ്ത്രക്രിയ വഴി ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്ഥിരതയുള്ളതും വ്യക്തവുമായ കാഴ്ചയാണ് എല്‍ആര്‍സിഎസ് നല്‍കുന്നത്. 10 മിനിറ്റ് സമയത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്യും.

മുന്‍കാലങ്ങളില്‍ കാറ്ററാക്ട് സര്‍ജറി ചെയ്ത് തിമിരം ബാധിച്ച കണ്ണ് എടുത്തുമാറ്റിയാല്‍ പകരം ലെന്‍സ് കണ്ണില്‍ ഘടിപ്പിക്കില്ലായിരുന്നു. കണ്ണട ഉപയോഗിച്ച് കാഴ്ചാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന രീതിയായിരുന്നു. എന്നാല്‍ ഇന്‍ട്രാ ഒക്യുലര്‍ ലെന്‍സിന്റെ വരവോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയും, ജന്മനായുള്ള ലെന്‍സിനു പകരം കൃത്രിമ ലെന്‍സ് വയ്ക്കുകയും ചെയ്തു തുടങ്ങി. കണ്ണിനകത്ത് സ്ഥിരമായി ഫിറ്റ് ചെയ്യുന്ന കണ്ണട പോലെയാണിത്.

തിമിരം ബാധിച്ച ലെന്‍സ് നീക്കം ചെയ്യുമ്പോള്‍ ലെന്‍സുകളുടെയും കണ്ണാടികളുടെയും വക്രീകരിക്കാനുള്ള കഴിവിന്റെ അളവ് കൂടിയാണ് നഷ്ടപ്പെടുന്നത്. അതേസമയം ശസ്ത്രക്രിയയ്ക്ക് ശേഷം,കണ്ണിന്റെ റിഫ്രാക്റ്റീവ് ശക്തി വര്‍ധിക്കുന്നു. ഈ അവസ്ഥ കൂടുതല്‍ വ്യക്തമാക്കാനാണ് ഇന്‍ട്രാ ഒക്യുലര്‍ ലെന്‍സുകള്‍ കണ്ണിനകത്ത് സ്ഥാപിക്കുന്നത്.

ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂര്‍ സമയം രോഗിക്ക് മങ്ങലുള്ള കാഴ്ചയായിരിക്കും. ശേഷം വ്യക്തതയോടെ കാഴ്ചകള്‍ കാണാനാകും. നീണ്ട വിശ്രമം സര്‍ജറിക്ക് ശേഷം ആവശ്യമില്ലെങ്കിലും ഒരാഴ്ച കണ്ണ് അധികം സ്‌ട്രെയിന്‍ ചെയ്യാന്‍ പാടില്ല. ചിലര്‍ക്ക് ഇന്‍ഫക്ഷന്‍ ഉണ്ടാകാതിരിക്കാനായി ചിലപ്പോള്‍ കണ്ണടയോ ഐഡ്രോപ്‌സോ ഉപയോഗിക്കേണ്ടതായി വരും.

സര്‍ജറി കഴിഞ്ഞാല്‍ രോഗി കണ്ണട ഉപയോഗിക്കണോ വേണ്ടയോ എന്നത് ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിക്കുന്ന ലെന്‍സിനെ ആശ്രയിച്ചിരിക്കും. രോഗത്തിന്റെ തീവ്രതയും സ്വഭാവവും അനുസരിച്ചാണ് രോഗികളില്‍ ഏതു തരത്തിലുള്ള ലെന്‍സാണ് ഉപയോഗിക്കേണ്ടതെന്ന് തീരുമാനിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (1 hour ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (1 hour ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (1 hour ago)

അതിതീവ്ര ന്യൂനമർദ്ദം..  (1 hour ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (1 hour ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (3 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (5 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (6 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (6 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (7 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (7 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (8 hours ago)

Malayali Vartha Recommends