Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

പുരുഷവന്ധ്യത തിരിച്ചറിയാം

31 DECEMBER 2018 03:34 PM IST
മലയാളി വാര്‍ത്ത

അണ്ഡവുമായി സംയോജിച്ച് ഒരു പുതിയ ജീവനു ജന്മം നല്‍കാന്‍ ഒരു ബീജം മാത്രം മതി. എന്നാല്‍ ആ ധര്‍മം നിറവേറ്റാന്‍ കോടിക്കണത്തിനു ബീജങ്ങളാണ് ശ്രമിക്കുന്നത്. ഇവരില്‍ ഏറ്റവും കരുത്തന്‍ പ്രതിബന്ധങ്ങളെ അതിജീവിച്ച് ഏറ്റവും മുന്നിലെത്തി ആ ധര്‍മം നിറവേറ്റുന്നു. സങ്കീര്‍ണമായ യാത്രയാണു ബീജത്തിന് അതിജീവിക്കാനുള്ളത് എന്നതുകൊണ്ടാകാം പ്രകൃതി ഇത്രയും മുന്‍കരുതല്‍ കരുതിവെച്ചത്.

പുരുഷവന്ധ്യതയില്‍, ബീജാണുക്കളുടെ എണ്ണത്തിലെ കുറവു മുതല്‍ അവയുടെ ആകൃതിയും ചലനശേഷിയുമൊക്കെ നിര്‍ണായകമാകുന്നു. എല്ലാ ഉത്തമ ഗുണങ്ങളും ബീജത്തില്‍ ചേര്‍ന്നിരുന്നാലും അതുകൊണ്ടു മാത്രം വന്ധ്യതാപ്രശ്‌നം ഉണ്ടാകില്ലെന്നു പറയാനാകില്ല. കാരണം മറ്റ് നിരവധി ഘടകങ്ങള്‍ വന്ധ്യതയ്ക്കു വഴിവെയ്ക്കാം.

ഡോക്ടര്‍ രോഗിയെ വിശദമായി പരിശോധിക്കുന്നതിനു പുറമേ, പുരുഷവന്ധ്യത നിശ്ചയിക്കാന്‍ സെമന്‍ അനാലിസിസും എഫ് എച്ച് എസ്, എന്‍ എച്ച്, പ്രൊലാക്ടിന്‍, ടെസ്‌റ്റോസ്റ്റീറോന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവിന്റെ പഠനവും നടത്താം. ഇത്തരം പരിശോധനകളില്‍ പ്രാഥമികവും പ്രാധാന്യമേറിയതുമായ ഒന്നാണ് സെമന്‍ അനാലിസിസ്. ഇതില്‍ സെമന്‍ അഥവാ ശുക്ലമാണു പരിശോധനയ്ക്കു വിധേയമാകുന്നത്.

ഒരു സ്ഖലനത്തില്‍ ഒന്നര മുതല്‍ അഞ്ചു മില്ലിലീറ്റര്‍ വരെയാണ് പുറത്തുവരുന്നത്. ബീജങ്ങള്‍ക്കു പുറമേ, സെമിനല്‍ വെസിക്കിള്‍ എന്ന നാളിയില്‍ നിന്നുണ്ടാകുന്ന ദ്രാവകവും പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയില്‍ നിന്നുണ്ടാകുന്ന ദ്രാവകവും ശുക്ലത്തില്‍ അടങ്ങിയിരിക്കുന്നു. ശുക്ലത്തിന്റെ അധികഭാഗവും ഉണ്ടാക്കുന്നത് സെമിനല്‍ വെസിക്കിള്‍ തന്നെയാണ്. സ്ഖലനം കഴിഞ്ഞാല്‍ അഞ്ചുമിനിറ്റിനുള്ളില്‍ ശുക്ലം കൊയാഗുലേഷനു വിധേയമായി ജെല്‍പോലെയും അതുകഴിഞ്ഞ് ഏതാണ്ട് അരമണിക്കൂറിനുള്ളില്‍ കട്ടികുറഞ്ഞ ദ്രാവകമായും മാറും. ചില എന്‍സൈമുകളാണ് ഈ പ്രവര്‍ത്തനത്തിനു പിന്നില്‍.

ആകെ ശുക്ലത്തിന്റെ അളവില്‍ ഒരു ശതമാനം മാത്രമേ ബീജം ഉണ്ടാവുകയുള്ളൂ. ശേഷിക്കുന്നതു പ്ലാസ്മയാണ്. വൃഷണത്തിലെ സെമിനിഫെറസ്ട്യൂബ്യൂളുകളിലാണ് ബീജം ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഏതാണ്ട് 78 ദിവസം കൊണ്ടാണ് ബീജം പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നത്. ബീജത്തിന് തല, വാല്‍, ഉടല്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്. ഒരു മില്ലി മീറ്ററിന്റെ ആയിരത്തില്‍ ഒന്ന് വലുപ്പം മാത്രമേ ഇതിന് ഉണ്ടാവുകയുള്ളൂ. തലയില്‍ തൊപ്പിപോലുള്ള അക്രോസോം ക്യാപ് ഉപയോഗിച്ചാണ് അണ്ഡത്തിന്റെ പുറംപാളിയെ ബീജം ഭേദിക്കുന്നത്. പുരുഷവന്ധ്യതാ നിര്‍ണയത്തില്‍ ബീജസംഖ്യയ്ക്കു വളരെ പ്രാധാന്യമുണ്ട്. ആധുനികമായ കൗണ്ടിങ് ചേംബറിന്റെ സഹായത്തോടെയാണ് എണ്ണം നിശ്ചയിക്കുന്നത്. ആ സംഖ്യ ഒരു പരിധിക്കു താഴെ വന്നാല്‍ അത് വന്ധ്യതയ്ക്കു കാരണമാകാം.

ബീജസംഖ്യ ഒരു മില്ലിലിറ്റര്‍ ശുക്ലത്തില്‍ 20 മില്യണെങ്കിലും (രണ്ടു കോടി) ഉണ്ടായിരിക്കണം. കൂടാതെ ഒരു സ്ഖലനത്തില്‍ മൊത്തം 40 മില്യനെങ്കിലും ഉണ്ടായിരിക്കുന്നതാണ് ഉത്തമം. ഒരു തവണ സെമന്‍ അനാലിസിസ് നടത്തിയ റിസള്‍ട്ടിനെ പൂര്‍ണമായും കണ്ണടച്ചു വിശ്വസിക്കേണ്ട. ഒരു മാസത്തിന്റെ ഇടവേളയില്‍ നടത്തുന്ന രണ്ടു പരിശോധനാഫലങ്ങള്‍ക്ക് വിശ്വാസ്യതയേറുന്നു. ബീജപരിശോധന നടത്തുന്ന ലാബുകളില്‍ ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച ലബോറട്ടറി ടെക്‌നീഷന്മാരുടെ സേവനം നിര്‍ബന്ധമാണ്. അതിനു പുറമേ, ബീജങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനായി, പ്രത്യേകം കൗണ്ടിങ് ചേംബര്‍ ഉള്ളത് നന്നായിരിക്കും. അതിനാല്‍ സ്ഥിരമായി ബീജപരിശോധന നടത്തിവരുന്ന ലാബുകളില്‍ മാത്രം ശുക്ലപരിശോധന ചെയ്യിപ്പിക്കാന്‍ ശ്രദ്ധിക്കണം

പുരുഷവന്ധ്യതയുടെ പ്രധാനകാരണങ്ങളില്‍ ഒന്ന് ബീജഗുണക്കുറവാണ്. ബീജസംഖ്യയും ചലനശേഷിയും കുറയാനുള്ള കാരണങ്ങള്‍ പലതുണ്ട്. അണുബാധ മുതല്‍ ഉയര്‍ന്ന താപനിലവരെ ബീജത്തെ ബാധിക്കും.

അണുബാധ: ശുക്ലത്തില്‍ ശ്വേതാണുക്കളുടെ സംഖ്യ വര്‍ധിക്കുന്നത് അണുബാധയുടെ ലക്ഷണമാണ്. പ്രോസ്‌റ്റേറ്റ്ഗ്രന്ഥിയിലും മറ്റും വരുന്ന അണുബാധയും നീര്‍ക്കെട്ടും ബീജത്തിന്റെ അളവിനെ പ്രതികൂലമായി ബാധിക്കും.

ആന്റിസ്‌പേം ആന്റിബോഡി: ചിലരില്‍ ബീജത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ആന്റിസ്‌പേം ആന്റിബോഡി എന്ന പ്രതിരോധവസ്തുവുണ്ട്. ബീജങ്ങളുടെ നാശത്തെ അത് ത്വരിതപ്പെടുത്തുന്നവയാണ്. അതുള്ളവരിലും ബീജത്തിന്റെ എണ്ണവും ശേഷിയും കാര്യമായി കുറയും.

ശസ്ത്രക്രിയ : പുരുഷന്റെ ജനനേന്ദ്രിയപരിസരങ്ങളില്‍ നടത്തുന്ന ശസ്ത്രക്രിയ ബീജസംഖ്യയെ ബാധിക്കാം. അതുകൊണ്ട് അത്തരത്തിലുള്ള ഏതു ശസ്ത്രക്രിയയും പരമാവധി ശ്രദ്ധയോടെ വേണം ചെയ്യാന്‍.

ഊഷ്മാവ് : ബീജോല്‍പാദനത്തിനു ശരീര ഊഷ്മാവിനെക്കാളും കുറഞ്ഞ ഊഷ്മാവേ പാടുള്ളൂ എന്നതാണിതിനു കാരണം. അതുകൊണ്ടാണല്ലോ വൃഷണങ്ങളുടെ സ്ഥാനം ശരീരത്തിനു പുറത്തായിരിക്കുന്നത്. അധികം ഊഷ്മാവുള്ള ചുറ്റുപാടില്‍ ജോലി ചെയ്യുന്നവരില്‍ ബീജസംഖ്യ കുറയുന്നതായി കാണപ്പെടുന്നു. ഉദാ. ഫാക്ടറിയിലെ തീച്ചുളയുടെ അടുത്തു ജോലി ചെയ്യുന്നവര്‍.

ശീലങ്ങള്‍ : പുകവലി, മദ്യപാനം, ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം എന്നിവ ശീലമാക്കുന്നവരില്‍ ബീജഗുണത്തെ ഗണ്യമായി കുറയ്ക്കുന്നു.

രാസവസ്തുക്കള്‍ : കീടനാശിനികളുടെ അമിതപ്രയോഗം, അന്തരീക്ഷമലിനീകരണം എന്നിവയും ബീജസംഖ്യയും ഗുണവും കുറയാന്‍ കാരണമാകുന്നുണ്ട്. രോഗങ്ങള്‍ : പ്രമേഹം, തുടരെയുള്ള ശ്വാസകോശരോഗങ്ങള്‍, മറ്റു ശാരീരികാസ്വാസ്ഥ്യങ്ങള്‍ എന്നിവയും ബീജഗുണം കുറയ്ക്കുന്നു. ബീജവാഹിനിക്കുഴലിന്റെ വൈകല്യങ്ങള്‍ അല്ലെങ്കില്‍ തടസങ്ങള്‍, ജന്മനായുള്ള മറ്റു പല വൈകല്യങ്ങള്‍ എന്നിവ ശുക്ലത്തില്‍ ബീജങ്ങള്‍ അശേഷം ഇല്ലാതാക്കാന്‍ കാരണമാവാറുണ്ട്.

പല ചികിത്സകളും, ബീജസംഖ്യ മെച്ചപ്പെടുത്താന്‍ നിലവിലുണ്ട്. അണുബാധ തടയുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട ഒരു ചികിത്സാരീതി. ഇതിനായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുവരുന്നു. ഒരു ക്യൂബിക് സെന്റീമീറ്റര്‍ ശുക്ലത്തില്‍ ഒരു മില്യണില്‍ അധികം ശ്വേതാണുക്കള്‍ ഉണ്ടെങ്കില്‍, സെമണ്‍ കള്‍ച്ചര്‍ ചെയ്ത് അനുയോജ്യമായ ആന്റിബയോട്ടിക്കുകള്‍ തിരഞ്ഞെടുക്കേണ്ടിവരും. ബീജസംഖ്യ കൂട്ടാനും വികൃത ബീജങ്ങളുടെ എണ്ണം കുറയ്ക്കാനും ആന്റി ഓക്‌സിഡെന്റ്‌സ് ഇപ്പോള്‍ ഉപയോഗിക്കുന്നു. ഇവയുടെ പ്രയോഗം, ബീജം വേഗം നശിക്കുന്നതു തടയുന്നു. മരുന്നുകളുടെ ഉപയോഗശേഷവും ബീജസംഖ്യ കുറവുള്ള പുരുഷന്മാര്‍ ഒരു കാരണവശാലും നിരാശരാകേണ്ട. നൂതനമായ ചികിത്സാരീതികളുടെ സഹായത്താല്‍ വന്ധ്യതയെ മറികടക്കാന്‍ സാധിക്കും.

ബീജസംഖ്യ കുറവുള്ള പുരുഷന്മാരുടെ ശുക്ലം ചില പ്രത്യേക ദ്രാവകങ്ങള്‍ ഉപയോഗിച്ചു കഴുകി അതിലെ മികച്ച ബീജങ്ങളെ ഗര്‍ഭാശയത്തിലേക്കു നേരിട്ടു നിക്ഷേപിക്കുന്ന ചികിത്സയാണ് IUI (Itnra Uterine Insemination) ഇന്‍ട്രാ യൂട്ടെറൈന്‍ ഇന്‍സെമിനേഷന്‍. ശുക്ലത്തില്‍ ബീജസംഖ്യ തീരെ ശൂന്യമായാല്‍ പോലും ഇത്തരം ആളുകളില്‍ ചിലപ്പോള്‍ വൃഷണത്തിനുള്ളില്‍ ജീവനുള്ള ബീജം ഉണ്ടായിരിക്കും. വൃഷണത്തില്‍ നിന്ന് ജീവനുള്ള ബീജം ഒരു ചെറിയ സൂചി ഉപയോഗിച്ചു കുത്തിയെടുക്കാനും കഴിയും. ഈ ഭ്രൂണത്തെ ഗര്‍ഭാശയത്തിലേക്ക് എടുത്തുവയ്ക്കാനും കഴിയും. സെമന്‍ അനാലിസിസില്‍ ബീജസംഖ്യ 5 മില്യനെക്കാള്‍ കുറവോ വികൃതബീജങ്ങളോ ചലനശേഷിയില്ലാത്ത ബീജങ്ങളോ കൂടുതല്‍ കാണപ്പെടുന്നവര്‍ക്കോ ഇക്‌സി പ്രയോജനപ്പെടും.

സെമന്‍ അനാലിസിസില്‍ തകരാറൊന്നുമില്ലാത്ത ഒരു നല്ല റിസള്‍ട്ട് എന്നു പറയണമെങ്കില്‍,

ശുക്ലത്തിന്റെ അളവ് 1.5 സിസി (കുബിക് സെന്റിമീറ്റര്‍) വരെ ഏങ്കിലും ഉണ്ടായിരിക്കണം.

ബീജസംഖ്യ ഒരു കുബിക് സെന്റിമീറ്ററില്‍ 20 മില്യണില്‍ (രണ്ടു കോടി) അധികം ഉണ്ടായിരിക്കണം.

ഇതില്‍ 25-50 ശതമാനം വരെ, നല്ല ചലനശേഷിയുള്ള ബീജങ്ങളായിരിക്കണം.

75 ശതമാനത്തിനെങ്കിലും ജീവനും ചലനശേഷിയും ഉണ്ടായിരിക്കണം.

ശരിയായ ആകൃതിയിലുള്ളവ 30 ശതമാനമെങ്കിലും ഉണ്ടായിരിക്കണം.

ശുക്ലശേഖരണം, വലിയ വായ ഉള്ള വൃത്തിയുള്ള പാത്രത്തിലാവണം. കോണ്ടമാണ് ശേഖരണത്തിന് ഉപയോഗിക്കുന്നതെങ്കില്‍, ബീജത്തെ കൊല്ലുന്ന രാസവസ്തുക്കള്‍ ഇല്ലാത്ത കോണ്ടം ഉപയോഗിക്കുക. സാധാരണ ലഭിക്കുന്ന മിക്ക കോണ്ടങ്ങളിലും ഈ രാസവസ്തുക്കളുണ്ടാകും. അതിനാല്‍ അവ പ്രത്യേകമായി തിരഞ്ഞെടുക്കണം.

കുറേക്കാലം സ്ഖലനമുണ്ടാകാതിരുന്നാല്‍ ബീജസംഖ്യ വര്‍ധിക്കുമെന്ന ധാരണ തെറ്റാണ്. കുറേനാള്‍ ബന്ധപ്പെടാതെ ശുക്ലം പരിശോധിക്കുമ്പോള്‍ ജീവനില്ലാത്ത ബീജങ്ങളുടെ എണ്ണം കൂടുന്ന പ്രവണത കണ്ടുവരുന്നുണ്ട്. അതിനാല്‍ 2,3 ദിവസം സ്ഖലനം നടത്താതെ ശുക്ലപരിശോധന ചെയ്യുന്നതായിരിക്കും ഉത്തമം.

ജനനേന്ദ്രിയവും പരിസരഭാഗവും കഴുകിത്തുടച്ച്, ശുചിയായി വേണം ബീജശേഖരണം നടത്താന്‍. ശേഖരണത്തിന്റെ ഒരു മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയിരിക്കണം. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (43 minutes ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (1 hour ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (1 hour ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (3 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (4 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (4 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (4 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (5 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (5 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (5 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (5 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (5 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (6 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (6 hours ago)

Malayali Vartha Recommends